താൾ:Dhakshina Indiayile Jadhikal 1915.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലും മാറ്റുടുക്കണം. കുട്ടിക്ക് 28-ാം ദിവസം അമ്മാമൻ പാൽകൊടുക്കണം. കുട്ടിയെ അഛനിൽനിന്ന് അമ്മയുടെ കുഡുംബത്തിലേക്ക് ദത്തെടുക്കുന്നു എന്നാണ് സങ്കല്പം. നാമകരണം അന്നുതന്നേയാണ. 28ാം ദിവസം ചെവിട്ടിൽ മന്ത്രിക്കുകയും സമ്പ്രദായമുണ്ട. അന്നപ്രാശനംവരെ ആഭരണങ്ങൾ കെട്ടിക്കുകയില്ല. ചോർ കൊടുക്കുക ഗുരുവായൂർ മുതലായ ക്ഷേത്രങ്ങളിൽ കൊണ്ടുപോയി ദേവൻറെ സന്നിധിയിൽവെച്ചും നടപ്പുണ്ട്. ഈ കാലം ദുൎല്ലഭം ചിലർ അന്നപ്രാശനമെവേണ്ടാ എന്ന് വെക്കുന്നുണ്ട്. ആറാം മാസത്തിൽ മുഹൂൎത്തമില്ലാഞ്ഞൊ പുല മുതലായ തടസ്ഥത്താലൊ ചോറൂണിന്ന് തരമായില്ലെങ്കിൽ പിന്നെ എട്ടാം മാസത്തിലാണ് നടപ്പ്. ദരിദ്രന്മാൎക്കും മറ്റും ചില പ്രദേശങ്ങളിൽ ഒന്നിലധികം കുട്ടികൾക്ക് ഒരു സമയം തന്നെ അന്നപ്രാശനം നടപ്പുണ്ട്. അതുവരെ സാധുകുട്ടികൾ ചോറുണ്ണുകയില്ലെന്ന് ശങ്കിക്കേണ്ടതാനും, കാതുകുത്തൽ, എഴുത്തിനവെക്കൽ പഴയ പരിഷ്കാരക്കാൎക്ക് ബഹു സാരമാണ. പുതിയ പരിഷ്കാരപ്രിയന്മാർ വില വെക്കാതായി തുടങ്ങിയിരിക്കുന്നു.

 മരണസംബന്ധമായ ക്രിയകൾ ചുരുക്കത്തിൽ താഴെ ചേൎക്കുന്നു. മരിക്കാറാകുമ്പോൾ വെള്ളം കൊടുക്കുക സമ്പ്രദായമുണ്ട.  ഗംഗാതീൎത്ഥമൊ കോടി(സേതുരാമേശ്വരം) തീൎത്ഥമൊ ഉണ്ടെങ്കിൽ അത് ഉത്തമം. ശക്തിയുണ്ടെങ്കിൽ വായിൽ ഒരു രാശിപണമൊ മറ്റൊ അല്പം സ്വൎണ്ണംവെക്കും. മരിച്ച ഉടനെ നിലത്തിറക്കിടകിടത്തണം. വഴിയെ വടക്കിനിയുള്ളേടത്ത് വടക്കിനിയിൽ കൊണ്ടുപോയി ഒരു വാഴ ഇലയിൽ കിടത്തും. വിളക്ക് കത്തിച്ചുവെയ്ക്കും. കാല്ക്കലും തലെക്കലും ശേഷക്കാരിൽ ആരെങ്കിലും ഇരിക്കയും ചെയ്യും. മുതിൎന്നവരുടെ ശവം ദഹിപ്പിക്കും. കുട്ടികളേയും ദരിദ്രന്മാരേയും മറചെയ്യും. വസൂരിയാൽ മരിച്ചവരേയും മിക്കതും നടപ്പദീനംകൊണ്ട് മരിച്ചവരേയും അങ്ങിനെതന്നെ. ശവത്തെ കുളിപ്പിച്ചതിൻറെശേഷം സംബന്ധികൾ തുണിയിടുക എന്നൊരു ക്രിയചെയ്യാനുണ്ട. അത് കഴിഞ്ഞാൽ ശ്മശാനത്തിലേക്ക് എടുക്കുകയായി. ഇടുന്ന വസ്ത്രങ്ങൾ എല്ലാം ശീതികന്നാണ്. ചില
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/150&oldid=158139" എന്ന താളിൽനിന്ന് ശേഖരിച്ചത്