താൾ:Dhakshina Indiayile Jadhikal 1915.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നായർ.

നായന്മാൎതന്നെ അനേക ജാതിയായിട്ടുണ്ട. അവരുടെ ആചാരങ്ങളും പലവിധമായി കാണാം. പരക്കേയുള്ളത ചിലത ഇവിടെ ചൂണ്ടിക്കാട്ടാം. താലികെട്ട കൂടിയെ കഴികയുള്ളു. കുട്ടി തിരളും മുമ്പ വേണം. ചുരുക്കം മറിച്ചും ഉണ്ടായിട്ടില്ലെന്നില്ല. താലികെട്ടതന്നെ വേണ്ടാ എന്നുള്ളപക്ഷക്കാരും അടുത്തകാലത്ത പുറപ്പെട്ടിട്ടുണ്ട. ചിലൎക്ക താലികെട്ടാൻ എണങ്ങനാണ. ചിലൎക്ക നെടുങ്ങാടിയാണ. ചിലേടത്ത ബ്രാഹ്മണൻ താലികെട്ടും. ചിലേടത്ത ഇട്ടകൊടുക്കുകയും ഉണ്ട. താലികെട്ടുന്ന ആളെ കല്യാണപന്തലില്വെച്ച പെണ്ണിന്റെ ആങ്ങള കാൽ കഴുകിക്കേണം. പെണ്ണിനെ വീട്ടിനകത്തനിന്ന പന്തലൈലേക്കു കൊണ്ടു പോകുക ആങ്ങളയാണ. മടക്കി അകത്തേക്കു കൊണ്ടുപോകുന്നത മനവാളനൊ എണങ്ങനൊ ആയിരിക്കണം. കെട്ടുസമയം പെണ്ണിനെ ഉടുപ്പാൻ മന്ത്രോടി (മന്ത്രകോടി) അഛൻ കൊടുക്കണം. കെട്ടുന്ന ആൾക്കു മണവാളൻ എന്ന പേരാകുന്നു. അയാൾക്ക ഇത്രപണം അവകാശം എന്ന നിയമമുണ്ട. അത വാങ്ങി ആയാൾ പോകും. അയാൾ ഭൎത്താവാകണമെന്ന നിയമമില്ല. ആകുന്നതും ചുരുക്കമാണ. ചില കൂട്ടർ താലികെട്ടിയവൻ മരിച്ചാൽ പുലകുളിക്കും. ഒന്നിൽ അധികം കുട്ടികൾക്ക ഒരസമയം തന്നെ താലികെട്ട ഉണ്ടായാൽ ഒര മണവാളൻതന്നെ എല്ലാൎക്കും കെട്ടാം. എത്ര വയസ്സായാലും തരക്കേടില്ല. ഗൎഭം അഞ്ചൊ ഏഴൊ ഒമ്പതോ മാസത്തിൽ പുളികുടിയുണ്ട. പുംസവനംതന്നെ. ഇപ്പോൾ ചുരുക്കം ഇത വേണ്ടാ എന്ന വെക്കുന്നുണ്ടു്. പുളികൊടുക്കേണ്ടത ആങ്ങളയാണ. ആങ്ങള ഇല്ലെങ്കിൽ തറവാട്ടിലെ ഏതെങ്കിലും പുരുഷൻ മതി. പുളികുടി കടിഞ്ഞിൽ ഗൎഭത്തിനേ ഉള്ളു. പുളികുടിദിവസം ഒര പുളിയുടേയും അമ്പാഴത്തിന്റെയും കൊമ്പുകൾ കുഴിച്ചിടുക ചിലേടത്ത നടപ്പുണ്ട. അതിന ദിവസേന പൂജയുണ്ട. പ്രസവവേദന തുടങ്ങിയാൽ പറിച്ചകളയും. പുല സാധാരണ പതിനഞ്ചാണ. ഇതിൽ കുറച്ചും നടപ്പുണ്ട. അന്നൊക്കെ വെളുത്തേടന്റെ എങ്കിലും മണ്ണാത്തിയുടെ എങ്കി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/149&oldid=158137" എന്ന താളിൽനിന്ന് ശേഖരിച്ചത്