ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ത്രംകൊണ്ട് അളക്കും .ആദ്യം പെണ്ണിൻറെ പേൎക്കും.അപ്പോൾ അരി ശരിയായിട്ടുണ്ടാകും .പിന്നെ പുരുഷൻറെ പേൎക്ക് അളക്കും.അപ്പോൾ അരി കുറവുണ്ടെന്നു നടിച്ചിട്ടു പുരുഷനെ കള്ളനെന്നും മറ്റും വിളിച്ചു കളിയാക്കും.ചില വിവാഹങ്ങളിൽ പുരുഷൻ കോപം നടിച്ചു പോകും .എന്നാൽ പെണ്ണിൻറെ ആങ്ങള തിരികെ കൊണ്ട്പോരണം.തിരണ്ടാൽ ഏഴ് ദിവസം അശുദ്ധി.വിവാഹം നിശ്ചയിച്ചതിന്റെ ശേഷമാണ് തിരണ്ടതെങ്കിൽ മേലിലെശ്വശുരൻ ഏഴാം ദിവസം പെണ്ണിന് ആഭരണങ്ങളും പണവും സമ്മാനിക്കണം
ശവം ദഹിപ്പിക്കയാണ്.വിധവ ഊരിന്റെ അതിൎക്കലോളം ശവത്തോട് കൂടെ പോയി ,അവിടെ ഒരു കലവും കയ്യിലും വലിച്ചെറിഞ്ഞു മടങ്ങി പോരണം.മരിച്ച ആൾ കുറേ പ്രമാണി ആയിരുന്നു എങ്കിൽ 11-)0 ദിവസം ഒരു ക്രിയഉണ്ട്.ദഹിപ്പിച്ച സ്ഥലത്ത് ഒരു തുണിവിരിച്ചു രണ്ടാൾ അപ്പുറവും ഇപ്പുറവും വാളോ വലിയ കത്തിയോ കയ്യിൽ പിടിച്ചുകൊണ്ടും ഇരിക്കും.ഒരു ഈച്ചയോ മറ്റു പ്രാണികളോ തുണിയിൽ വന്നു ഇരുന്നാൽ ക്ഷണം തുണി മടക്കികെട്ടി വീട്ടിൽ കൊണ്ടുപോയി പ്രാണിയെ കുടഞ്ഞുകളയും.
ദാസരി
ഇവർ ഒരു ഒറ്റ ജാതിയല്ല.പലകൂട്ടരും ദാസരിയാകാം.താണ ജാതിയാകണം. യാചിച്ചു നടക്കുകയാണ് മുഖ്യ പ്രവൎത്തി.കോയമ്പത്തൂർ കാരമടെക്ഷേത്രത്തിൽ കൊല്ലംതോറും രഥോൽസവത്തിങ്കൽ ദാസരികൾക്ക് പഞ്ചാമൃതം കൊടുത്താൽ വളരെ ഫലം ഉണ്ടത്രേ.പഞ്ചാമൃതം അവർ വായിലിട്ടിട്ടു അൽപം ഭക്ഷിച്ച ശേഷിപ്പ് ഭജനക്കാരുടെ കയ്യിലേക്ക് തുപ്പും .അത് ഭക്ഷിച്ചാൽ സൎവരോഗം മാറും.,സന്തതിയുണ്ടാകാം. ചിലർ ദാസരികൾക്ക് വെറ്റില വായിൽകൊടുക്കും അവർ അത് ചവച്ചിട്ടു ഭക്തന്റെ വായിലേക്ക് തുപ്പും.അതിനും വലിയ ശക്തി ഉണ്ടത്രേ .ചില സ്ത്രീകൾ സന്തൎത്യാൎഥം ദാസരികളോട്കൂടി രമിക്കും എന്നും പറയുന്നുണ്ട്. പഴനിക്ക് പോകുന്നവർ കവിളും നാവും തുളയ്ക്കുന്ന നടപ്പുണ്ട്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayamohankpz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |