താൾ:Dhakshina Indiayile Jadhikal 1915.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിവായിട്ട ഒര കൈകൂലികൊടുത്താൽ കളവുണ്ടാകയില്ല. ഉണ്ടായാൽ തെളിവുണ്ടാക്കി മുതൽ മടങ്ങി കിട്ടും. കട്ടതിൽ ഒര ഓഹരി അവരുടെ തലവന്നാണ. അരക്കില്ലത്തന്നിന്ന പോകുവാൻ പാണ്ഡവൎക്ക ഗുഹവഴി മാന്തി ഉണ്ടാക്കികൊടുത്തതിന പ്രതിഫലമായിട്ട പാണ്ഡവന്മാർ കല്പിച്ചകൊടുത്തതാണത്രെ കക്കാൻ ഉള്ള അവകാശം. വേറെ ഒര കഥ പറയുന്നത ശ്രീകൃഷ്ണന്റെ ഭാൎയ്യയായ രാധയുടെ സഖി ദൂതികയിൽനിന്നുണ്ടായവരാണ ഇവരെന്നാണ. ഒര കുട്ടിജനിച്ചാൽ മൂന്നാം ദിവസമെങ്കിലും അഞ്ചാംദിവസമെങ്കിലും പുരയുടെ ചമര തുരന്ന ഒരദ്വാരമുണ്ടാക്കി അതിൽകൂടി കുട്ടിയെ മൂന്നുപ്രാവശ്യം അപ്പുറത്തൃക്ക കൊടുക്കും. അപ്പോൾ ഒക്കെയും "കടന്നൊകുട്ട്! കടന്നൊകുട്ടി! നീ അഛനേക്കാൾ കേമനാകണെ" എന്നു പറയണം. ഇത പണ്ടായിരുന്നു എന്ന ചിലർ പറയുന്നു. ചിലർ സമ്മതിക്കയേ ഇല്ല. ആൺകുട്ടികളുടെ മുടികളയുക കറുത്തവാവ നാളാകുന്നു.ആ ദിവസം ഒര പോൎക്കിനേയും ഏഴു കോഴിയേയും അറുക്കണം. അഛന്റെ പെങ്ങളുടെ മകളെ കല്യാണം പാടില്ല. അമ്മാമന്റെ മകളെ ആവാം. കല്യാണത്തിന്ന തലേനാൾ വയ്യുന്നേരം ഒര പുറ്റിങ്കൽ ഒര കോഴിയെ അറക്കണം. അന്ന പുരുഷനെ സോദരിയുടെ ഭൎത്താവ് ക്ഷൗരം ചെയ്യണം. കല്യാണപന്തലിൽ മണവാളന്റെ അടുക്കെ പെണ്ണ അവളുടെ അമ്മാമന്റെ മടിയിൽ ഇരിക്കും. ഒര കാരണവനൊ മറ്റൊ രണ്ടാളുടേയും കയ്യ കൂട്ടിപ്പിടിച്ച അതീൽ ഒര അടൊക്കാകത്തിയും അടെക്ക്യും കുറെ അരിയും വെച്ച മഞ്ഞച്ചരടകൊണ്ട ഏഴ ചുറ്റികെട്ടും. ഇന്നവന്റെ പൗത്രിയും ഇന്നവന്റെ പുത്രിയുമായ ഇന്നവളെ ഇന്നവന്റെ പൗത്രനും ഇന്നവന്റെ പുത്രനുമായ ഇന്നവനോട ചേൎക്കുന്നു എന്ന് വിളിച്ചുഅ പറയും. അടെക്കാകത്തി പെണ്ണീന്റെ ആങ്ങള എടുത്ത പുരുഷനെ ഒര അടിയും അടിച്ചുകൊണ്ടുപോകും. അനന്തരം സ്ത്രീപുരുഷന്മാർ കവിടിയാടും. ആ മദ്ധ്യെ അവരുടെ വസ്ത്രങ്ങൾ കൂട്ടികെട്ടി അവരുടെ കയ്യിലുണ്ടായിരുന്ന അരി ഒര കോൺതക്കൽ കെട്ടും. കളി കഴിഞ്ഞാൽ ഈ അരി ഒര ചെറിയ മൺപാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/140&oldid=158128" എന്ന താളിൽനിന്ന് ശേഖരിച്ചത്