താൾ:Dhakshina Indiayile Jadhikal 1915.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കയും തൊഴിക്കയും ദുഖിക്കുകയും ചെയ്തു.ഈ സമയം ഒരു സ്ത്രീ കടിലിന്നകത്ത കുറേശ്ശെ അരി,ചക്കര,പനംപൊടി ,തേൻ ചീപ്പ്,ഇതകളും മരിച്ച കുട്ടിയുടെ കളി സാധനങ്ങളും എടുത്തു വെച്ചിരുന്നു.ഒടുവിൽ പറഞ്ഞ ശവത്തോടുകൂടി ചുടാനുള്ളതായിരുന്നു.വഴിയെ ശവത്തെ ഉള്ളിൽ കൊണ്ടുപോയി ശേഷക്കാരും ചെന്നു.അവർ വീണ്ടും തൊഴിച്ചു കരഞ്ഞു.അപ്പോഴേക്കും ആറ്‌ എരുമകളെ കൊണ്ടുവന്നു.അതിൽ ഒന്നിനെ വാദ്യാഘോഷത്തോട് കൂടി തലയ്ക്ക് ഒരു അടിയാലെ കൊന്നു.ഉടനെ ശവം പുറത്തുകൊണ്ടു വന്നു.കാൽ എരുമയുടെ നെറ്റിമേലാക്കി കിടത്തി.തൊഴിക്കലും നിലവിളിയും പിന്നെയും തുടങ്ങി .അത് അവസാനിച്ചിട്ടു ഒരു ചടങ്ങ് ഉണ്ടായി.മരിച്ച പെൺകുട്ടിയുടെ സംബന്ധികളുടെ കൂട്ടത്തിൽ നിന്ന 3 വയസ്സായ ഒരു ആൺകുട്ടിയെ തിരഞ്ഞെടുത്തു.അച്ഛൻ അതിനെ എടുത്തു കൊണ്ടുപോയി ഒരുമാതിരി പുല്ലും ഒരുമാതിരി ചെടിയുടെ കൊമ്പും കൊണ്ടുവന്നു.മരിച്ചവളുടെ അമ്മ അതിൻറെ ഒരു കയ്യ് ശവത്തിന്മേലെ കമ്പിളി കുപ്പായഉള്ളിൽ നിന്നും എടുത്തിട്ടു ആൺകുട്ടിയെ കൊണ്ട് ഇപ്പോൾ പറഞ്ഞ പുല്ലും കൊമ്പും ആ കയ്യിലും ചെറുനാരങ്ങ ,അരി,പഴം,ചക്കര ,തേൻചീപ്പ് ,വെണ്ണ,ഇതൊക്കെ കുപ്പായകീശയിലും വെപ്പിച്ചു.വഴിയെ കീശ തൂശിയും നൂലും കൊണ്ടുവന്നു തുന്നി,ആൺകുട്ടിയുടെ കുപ്പായം അച്ഛൻ എടുത്തു അതുകൊണ്ട് അവനെ തലയോട് മൂടി.ഇങ്ങനെ അടിയോടു മൂടിയ സ്ഥിതിയിൽ രാത്രി മുഴുവനും ശവത്തിന്റെ അടുക്കെ കുട്ടി കഴിച്ചുകൂട്ടി.ശേഷക്കാർ കാവൽ നിന്നും കൊണ്ട്

              വിവാഹം കഴിയാത്ത ബാലനാണ് മരിച്ചതെങ്കിൽ ഒരു ബാലികയും പ്രസവിചിട്ടില്ലാത്ത സ്ത്രീയാൽ ഭൎത്താവും  ഇങ്ങനെ  ചെയ്യണം.ദാഹനമദ്ധ്യെ തലയോട് വെണ്ണനീരിൽനിന്ന് എടുത്തു  സൂക്ഷിക്കും.അത് വഴിയെ ഒരിക്കൽ ഘോഷമായി ദഹിപ്പിക്കണം
                    ദന്ധാസി.
               ഗഞ്ചാംജില്ലയിൽ കാണും.മിക്കതും മൊരം കള്ളന്മാരാണ്.തെക്കൻദിക്കിൽ കള്ളരുംമറവരും എന്നപോലെ.അവൎക്ക്‌ പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayamohankpz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/139&oldid=158126" എന്ന താളിൽനിന്ന് ശേഖരിച്ചത്