താൾ:Dhakshina Indiayile Jadhikal 1915.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ല്ലം ശരവും കൊടുക്കേണ്ടതുണ്ട് .ഇത് ഭൎത്താക്കന്മാരിൽ ഏവൻ കൊടുക്കുന്നുവോ അവനാണ് കുട്ടിയുടെ അച്ഛൻ.ഇവർ ജ്യെഷ്ട്യാനുജന്മാർ ആണെങ്കിൽ മൂത്തവനാണ് സാധാരണ കൊടുക്കൽ.അച്ഛനും ഇവൻ തന്നെ.എങ്കിലും ജ്യേഷ്ടാനുജന്മാർ ഒരുമിച്ചു പാൎക്കുംകാലം എല്ലാവരും അച്ഛൻ തന്നെ,ഒരുഗൎഭത്തിന് ഏ കൎമം ചെയ്‌താൽ ആ പ്രസവത്തിലെ കുട്ടിയുടെ മാത്രമല്ല കൎമം ചെയ്തവൻ അച്ഛൻ,പിന്നെ മറ്റൊരുത്തൻ ഈക്രിയ ചെയ്യുന്നവരെ ജനിക്കുന്ന കുട്ടികൾക്കെല്ലാം ഇവൻ അച്ഛനാകുന്നു.വില്ലും ശരവും കൊടുത്തവൻ മരിച്ചതിൻറെ ശേഷം മറ്റൊരുത്തൻ ഈ കൎമം ചെയ്തുമില്ല,വിധവയ്ക്ക് കുട്ടികൾ ജനിക്കുകയും ചെയ്തു എങ്കിൽ ആ കുട്ടികൾക്കും അച്ഛൻ മരിച്ചവൻ തന്നെയാണ്.ഒരുത്തന് ഒന്നിലേറെ ഭാൎ‌യ്യയും നടപ്പുണ്ട്.ഈ മാതിരി കാൎ‌യ്യങ്ങളിൽ ഒരുത്തിക്ക്ക് ഒരുത്തൻ വില്ലും അമ്പും കൊടുക്കും.മറ്റൊരുത്തിക്ക് വേറൊരുവൻ കൊടുക്കും

        മരിച്ചാൽ ശവം ദഹിപ്പിക്കയാണ്.വഴിയെ ഒരു പോത്തിനെ അടിച്ചുകൊല്ലുകയും വേണം.ദഹിപ്പിക്കുന്ന സമയം തലയുടെ ഓടും മറ്റുചില അസ്ഥികളും എടുത്തു സൂക്ഷിക്കും .ഇത് മറ്റൊരു ദിവസം ദഹിപ്പിക്കും.ചില സമയം ഏതാനും ദിവസം കഴിഞ്ഞിട്ടായിരിക്കും.ചിലപ്പോൾ കുറെ മാസം ചെന്നിട്ടും ആകും.ഒരു പൈങ്കിടാവിന്റെ ശവസംസ്കാരംകണ്ണ്കൊണ്ട്

കണ്ട ഒരു യൂറോപ്യൻ സായിപ്പ്‌ താഴെ കാണും പ്രാകാരം എഴുതിയിരിക്കുന്നു.ശവം നാലാളാൽ ചുമലിൽ എടുക്കപെട്ടതായ ഒരു കോണിമേൽ തുണിയിട്ട് മൂടി കിടത്തി കൊണ്ടുവന്നു.വഴിയെ രണ്ടു ചെണ്ടക്കാരും.മരിച്ചവളുടെ അമ്മയെ ഒരു ചാക്കിലാക്കി മൂടി എടുത്തുകൊണ്ട് മരിച്ചവളുടെ അമ്മയും ചാക്കിൽ അരിയും ചക്കരയും തടി കൂട്ടാൻ വിറകും വഹിച്ചുകൊണ്ട് ശേഷക്കാരും ആണുങ്ങളും ഉണ്ടായിരുന്നു.പ്രത്യേകം വെച്ച്കെട്ടിയിരുന്ന ഒരു കുടിലിന്റെ നേരെ എത്തിയാറെ ശവം എടുത്തു പുറത്തു നിലത്ത് മലൎത്തി കിടത്തി.ഒന്നാമതാ പുരുഷന്മാരും വഴിയെ സ്ത്രീകളും ശവത്തെ നമസ്കരി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayamohankpz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/138&oldid=158125" എന്ന താളിൽനിന്ന് ശേഖരിച്ചത്