താൾ:Dhakshina Indiayile Jadhikal 1915.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ക കൊണ്ടുപോകും. പന്തലിൽ ഒർ കട്ടാരവും കയ്യിൽ പടിച്ച മറെക്കുള്ളീൽ പുരുഷൻ പൂണുനൂൽ ധരിച്ചിരിക്കുന്നുണ്ടാകും. അവന്റെ നെറ്റിക്കും ബ്രാഹ്മണൻ പട്ടം കെട്ടണം. ബ്രാഹ്മണൻ രണ്ടപേൎക്കും ഉപദേശം കൊടുക്കണം. അത കഴിഞ്ഞാൽ തെരപതുക്കെതാത്തി സ്ത്രീപുരുഷന്മാർ അങ്ങോട്ടും ഇങ്ങോട്ടും മാല ഇടും. പെണ്ണിന്റെ അഛനമ്മമാർ പുരുഷന്റെ കയ്യിൽ കുറെ എള്ളിന്മണിവെച്ച വെള്ളം പകൎന്ന അവനോട പറയും"ഇവൾ നിന്റെതായി ഇവളെ നന്നായി നോക്കികോള്ളണം" എന്ന. താലി ബ്രാഹ്മണൻ പൂജിച്ചമണവാളൻ കയ്യിൽ കൊടുക്കും. അവൻ പെണ്ണീന്റെ കഴുത്തിൽ കെട്ടിക്കും. പിന്നെ അഗ്നിയെ ജ്വലിപ്പിച്ച അവരുടെ കൈകൾ തമ്മിൽചേൎത്ത വസ്ത്രങ്ങളുടെ തല കൂട്ടിക്കെട്ടി പന്തലിൽനിന്ന പോയി ഒരഅമ്മിമേൽ കാല്വെച്ച അരുന്ധതിയെ നോക്കണം. മടങ്ങി പന്തലിൽ വന്നാൽ കാരണവന്മാർ ആശീവ്വാദം ചെയ്യും.4-‌ാം ദിവസം പിന്നേയും പന്ന്തലിൽ പോയി ഇരുന്നിട്ട അഞ്ച വൎണ്ണമായ ചോർ അഞ്ച തട്ടിൽ വെച്ച ഒരതട്ടിൽ 9 തിരികൊളുത്തിവെച്ച എല്ലാം കൂടി ഉഴിയണം. വിവാഹം കഴിഞ്ഞവരായ അഞ്ച പുരുഷന്മാരും 5 സ്ത്രീകളും ഒരചരടും പിടിച്ച സ്ത്രീ പുരുഷന്റെ ചുറ്റും വട്ടത്തിൽ നിൽക്കും. ചരടിനുള്ളീൽ പെണ്ണിന്റെ ആങ്ങളെ ഒര പിലാശിൻ കോലുമായി നിൽക്കുന്നുണ്ടാകും. പുരുഷൻ തന്റെ കൈ കൂപ്പിതൊഴുതുംകൊണ്ടും ഇരിക്കും. സ്ത്രീപുരുഷന്മാരുടെ തലയിലും ചുമലിലും കൈകാലുകളുടെ മടക്കുകളിലും വിരലുകളുടെ എടയിലും ചെറിയ അരിയപ്പം വെക്കും.പിന്നെ രണ്ടാളും കുളിച്ച കയ്യിൽ വെറ്റില എടുത്ത നാലദിക്കിലേയ്ക്കും നമസ്കരിക്കണം. പുരുഷന്റെ പന്തലിന്റെ 12 കാലിന്മേലും ഗോപികൊണ്ട നാമമൊ ഭസ്മംമൊ കുറിയൊ ഇടണം. സ്ത്രീ ഒരൊ കാലിന്റെ മുരട്ടും കുറേശ്ശേ ചോറും നീരും കൊടുക്കണം. കൎപ്പൂരം കത്തിച്ച ആരാധിക്കയും വേണം.പിന്നെ അവർ പെണ്ണിന്റെ വീട്ടിലേക്കു പുറപ്പാടായി. അവിടെ അവളുടെ സോദരി തടുക്കും. അവളുടെ കുട്ടിയെ അവൎക്കുണ്ടാകുന്ന കുട്ടി വിവാഹം ചെയ്തേക്കാമെന്ന പ്ര




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/135&oldid=158122" എന്ന താളിൽനിന്ന് ശേഖരിച്ചത്