താൾ:Dhakshina Indiayile Jadhikal 1915.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാതിയിലേക്ക മടങ്ങി ചേരാം. അതിന്നും അധികം സ്വജനങ്ങളെ വിരുന്നൂട്ടുകയും കുറെ പണം പിഴചെയ്കയും സഭ മുമ്പാകെ നമസ്കിക്കയും വഴിയെ പിളിഞ്ചുള്ളികൊണ്ട അടികൊള്ളുകയും വേണം. കൂടാതെ യജമാന്റെ കാൽ കഴുകി നമസ്കരിക്കയും വേണം. വിവാഹം പുരുഷന്റെ വീട്ടിൽവെച്ചാണ്. തിരണ്ടാൽ പെണ്ണീന്റെ അഛന്റെ വീട്ടിൽ കൊണ്ടുപോകും. അവിടെ ഭൎത്താവ ഒരകുടിൽ വെച്ചുകെട്ടി അതിൽ പാൎപ്പിക്കും. അവസാനം അതിന്ന പെണ്ണ തീവെക്കും. വീട ശുദ്ധമാക്കും. സ്വജനസദ്യ കഴിക്കും. ക്ഷണിക്കുന്ന വീടുകളുടെ വാതിലിന്മേൽ അല്പം അൎച്ച മഞ്ഞൾ ഒട്ടിക്കും. സ്വജനങ്ങളും ശേഷക്കാരും വെറ്റില മുതലായ്ക താലത്തിൽ വെച്ച ഘോഷയാത്രയായി കൊണ്ടുചെല്ലണം.വിവാഹം കഴിയുംമുമ്പ തിരണ്ടാൽ കുടിൽ വെച്ചകെട്ടേണ്ടത അമ്മാമനാകുന്നു. വിവാഹം നിശ്ചയിപ്പാൻ പുരുഷന്റെ അഛനും ബന്ധുക്കളും പെണ്ണിന്റെ വീട്ടിൽ പോയി പണം വസ്ത്രം ആഭരണങ്ങൾ ഇതൊക്കെ കൊടുക്കണം. 5 സുമംഗലിമാരെ പൂജിച്ച ഊട്ടണം. രണ്ട് വീട്ടിലും ഉണ്ടാകും പന്തൽ. രണ്ടേടത്തും 5 സുമംഗലിമാർ പോയി നെല്ല കുത്തികൊടുക്കണം. രണ്ടാം ദിവസം 5 സുമംഗലികൾ പുരുഷന്റെയും 5 പേർ സ്ത്രീയുറ്റേയും വീട്ടിൽ പോയി അവരെ കുളിപ്പിക്കണം.പത്താളുംകൂടി കൊശവന്റെ അവിടെ പോയി 5 അണിഞ്ഞ കുടം കൊണ്ടുവരണം. ഇതിൽ മൂന്നെണ്ണം അവർ കുളത്തിങ്ങൽ കൊണ്ടുപോയി വെള്ളം കൊണ്ടുവരും. ബാക്കി രണ്ട പിറ്റേന്ന മണവാളനും സോദരിയും കൂടി കൊണ്ടുപോയി വെള്ളം കൊണ്ടുവരും. കുടം അഞ്ചും പന്തലിൽ കൊണ്ടുപോയിവെക്കും. പിന്നെ മണവാളന്റെ ശേഷക്കാർ 12 തരം ആഭരണങ്ങളും ഒരപുതിയ വസ്ത്രം, പുഷ്പം, മുതലായതും കൊണ്ട യജമാനന്റെ വീട്ടിൽ പോയി ആയാളേയുംകൂട്ടി പെണ്ണിന്റെ വീട്ടിൽ ചെല്ലും. പെണ്ണീനെ കുളിപ്പിച്ച അലങ്കരിച്ചിട്ടുണ്ടാകും. പൊൻത്തകിടുകൊണ്ടും വൎണ്ണത്തകിടു കൊണ്ടും ഉണ്ടാക്കിയതായ ഒര നെറ്റിപ്പട്ടം ഒര ബ്രാഹ്മണൻ അവളുടെ നെറ്റിമേൽ കെട്ടും. അത കഴിഞ്ഞാൽ അവളെ പുരുഷന്റെ അവിടേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/134&oldid=158121" എന്ന താളിൽനിന്ന് ശേഖരിച്ചത്