യനും. മാംസം ഭക്ഷിക്കാം. താലികെട്ടുക കുഡുംബത്തിലെ മൂത്ത ആണൊ പെണ്ണോ ആകുന്നു.പെണ്ണിനെ പന്തലിൽ അമ്മാമൻ എടുക്കണം. പെണ്ണ തിരണ്ടാൽ വേറെതന്നെ ഒൎകുടിലിൽ ഇരുത്തി ചക്കിലിയൻ കാവൽനിൽക്കും. തങ്ങളുടെ ഊരിൽ ചെരിപ്പിട്ടിട്ടൊ കുതിരപുറത്തുഒ കുടപിടിച്ചൊ ആരെയും ചെല്ലുവാനയക്കയില്ല.
തൊറയ.
ഇവർ കൎണ്ണാടകക്കാരാണ. മുഖ്യമായി വസിക്കുന്നത കോയമ്പത്തൂർ, ചേലം ഈ ജില്ലകളിലാകുന്നു. പൂൎവ്വം മീൻ പിടിത്തവും മഞ്ചലെടുക്കലുമായിരുന്നു. ഇപ്പോൾ അധികവും വെറ്റില കൃഷിയാണ. യജമാനനെന്ന സ്ഥാനിയാണ മൂപ്പൻ. ഇവന്റെ ക്കീഴിൽ ദള വായി എന്നൊരുദ്യോഗസ്ഥനും എഴുത്ത കൊണ്ടനപ്പാനും മറ്റുമായി കൊണ്ടിരിക്കാർ എന്ന ഒരത്തനം ഉണ്ട. ജാതികൂട്ടം മുതലായ്ക വിസ്തരിക്കേണ്ടത യജമാനനും പഞ്ചായത്തകാരും കൂടിട്ടാകുന്നു. സഭകൂടുക ജാതിയുടെ ക്ഷേത്രത്തിലാണ. സഭക്ക വഴുകി ചെല്ലുന്നവർ സഭാജനങ്ങൾക്ക നമസ്കരിക്കണം.എല്ലാവീട്ടിലേയും കാരണവനെ സഭയിലിരിപ്പാനവകാശമുണ്ട. സാക്ഷികളെ വിസ്തരിക്കുക സത്യം ചെയ്യിച്ചിട്ടാണ. നിലത്ത വട്ടത്തിൽ ഒര വരച്ചവര അതിന്നുള്ളീൽ നിന്നുകൊണ്ട സാക്ഷി ഇങ്ങിനെ പറയും "ദൈവവും കൂടിയ കാരണവന്മാരും ആണ, മേൽ ആകാശവും കീൾ ഭൂമിയും ആണ ഞാൻ സത്യമെ പറകയുള്ളു." പിന്നെ കൊണ്ടിക്കാർ സാക്ഷിയുടെ തലയിൽ ഒരുനുള്ള മണ്ണനുള്ളി ഇറ്റും മാത്രം. ഒരുത്തനെ ചെരിപ്പുകൊണ്ടാ ചൂൽകൊണ്ടാ അടിക്കുമെന്നു പറഞ്ഞാൽ 25 സ്വജനങ്ങൾക്കു സദ്യകഴിക്കണം. ചെരിപ്പെങ്കിലും ചൂലെങ്കിലും കയ്യിലെടുത്തു എങ്കിൽ 50 ആൾക്കും അറ്റിച്ചു എങ്കിൽ 100 ആൾക്കും വിരുന്ന ഊട്ടണം. ഇതിന്ന പുറമെ കുറ്റക്കാരൻ ഒൎചെറിയ പിഴകൊടുകുകയും ഇരുകക്ഷിയേയും ക്ഷേത്രത്തിൽവെച്ച ശുദ്ധിചെയ്കയും വേണം. വ്യഭിചാരത്തിന ശിക്ഷ ജാതിഭ്രഷ്ടാക്കുകയാണ.സ്ത്രീ പുരുഷന്മാരിൽ ആരെങ്കിലും ഒന്ന മരിച്ചാൽ മാത്രം മറ്റെ കക്ഷിക്കു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |