താൾ:Dhakshina Indiayile Jadhikal 1915.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-115-

വളെ മണയിൽ ഇരുത്തണം തലപഴുത്ത അമ്മായി അവിടെ ഒര പൊൻപണം വെക്കണം. തണ്ടാത്തി പുലാവിലകൊണ്ട് അല്പം എണ്ണ മൂന്ന പ്രാവശ്യം പാരണം. പിന്നെ പെണ്ണ കുളിച്ചവന്ന പടിഞ്ഞാററയിൽ മണയിൽ ഇരിക്കണം. അതിന്റെ പിറ്റേന്റെ പിറ്റേന്നാണ താലികെട്ട. ആ ദിവസമെ കല്യാണപന്തൽ മുഴുമിക്കയുള്ളു. വെള്ളയും കരിമ്പടവും വിരിച്ച അപ്പുറവും ഇപ്പുറവും ഓരൊ തലയണ വെക്കണം. പിന്നെ മണവാളനും ചങ്ങാതിമാരും വരും. അതവരെ അവർ അടുത്തൊരു വീട്ടിൽ ഇരിക്കുകയേ ഉള്ളൂ. മണവാളന്റെ ഭാഗത്തെ തണ്ടാൻ പെണ്ണിന്റെ ഭാഗത്തെ തണ്ടാന രണ്ട് വസ്ത്രവും 10 1/2 ഉറുപ്പികയും കൊടുക്കും. ഒരു വസ്ത്രം പെണ്ണിനെ ഉടുപ്പിച്ച അവളെ മണവാളന്റെ പെങ്ങൾ കയ്യപിടിച്ച കല്യാണപന്തലിൽ കൊണ്ടുവരും. അപ്പോഴെക്കു അവളുടെ അമ്മാമൻ വെള്ളയും കരിമ്പടത്തോടുകൂടി മണ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരിക്കും. അവളെ അതിന്മേൽ ഇരുത്തും. മണവാളനെ അവന്റെ അമ്മാമൻ ചുമലിൽ എടുത്ത ഘോഷയാത്രയായി എത്തും. അവളും അവനും കുട്ടികളായിരിക്കും. പന്തൽ 3 പ്രദക്ഷിണംവെച്ചിട്ട ചെക്കനെ പെണ്ണിന്റെ വലത്തഭാഗത്ത ഇരുത്തും. പെണ്ണിന്റെ അമ്മായി എടുത്തപുറത്തും ഇരിക്കും. മുഹൂൎത്തമായാൽ ചെക്കൻ പെണ്ണിന്റെ കഴുത്തിൽ താലികെട്ടും. രണ്ടാളുംകൂടി ഗണപതി സ്തുതിയായി ഒര പാട്ടുംപാടും.ഒടുക്കം മൂന്ന ആൎക്കുകയും ചെയ്യും. പുരുഷൻ അവിടേതന്നെ ഇരിക്കും. പെണ്ണിനെ അകത്തുകൊണ്ടുപോയി ഭക്ഷണം കഴിഞ്ഞിട്ട പുറത്ത കൊണ്ടുവന്ന മണയിൽ ഇരുത്തി അരിയും പൂവും ഇടും. കോഴിക്കോട്ടേപോലെ ഉറുപ്പികകൊടുക്കുക നടപ്പില്ല. പെണ്ണിനെ കൈപിടിച്ച കൊണ്ടുവന്നതിനെ മണവാളൻ പെങ്ങൾക്കു അര ഉറുപ്പിക കൊടുക്കണം. ഭൎത്താവിന ബദൽ ഒരുത്തനാണ താലികെട്ടുന്നതെങ്കിൽ അവന്റെ തറവാടും പെണ്ണീന്റെ തറവാടും തമ്മിൽ വിവാഹത്തിന വിരോധമില്ലാത്തതായിരിക്കണം. അവൻ 3 ദിവസം പെണ്ണിന്റെ വീട്ടിൽ ഇരിക്കും. 4-ആം ദിവസം രണ്ടാളും ക്ഷേത്രത്തിൽ പോകും. വിവാഹ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/129&oldid=158115" എന്ന താളിൽനിന്ന് ശേഖരിച്ചത്