7-ആം ദിവസമൊ 9-ആം ദിവസമൊ അല്പം ചില ക്രിയകളുണ്ട്. അത് കഴിഞ്ഞല്ലാതെ കലം കുടുക്ക തൊട്ടുകൂടാ. ഗൎഭം അഞ്ചാം മാസത്തിൽ ബലികളെക. അതിന്റെ പിറ്റേന്ന് പുളികുടി. 9-ആം മാസത്തിൽ ഭൎത്താവിന്റെ പെങ്ങൾ ജീരകം, ചക്കര ഇത് കൊണ്ടെക്കൊടുക്കുക, ഇങ്ങിനെ ഒക്കെ വേണം. ഗൎഭകാലം മുഴുമനും എപ്പോഴും കഴുത്തിൽ തകിടകെട്ടും. പ്രസവിച്ച ഉടനെ ആങ്ങള മട്ടലെടുത്ത് മിറ്റത്ത അടിക്കണം. കുട്ടി ആണാണെ ങ്കിൽ കൂക്കുകയും വേണം. അവനും പേറ്റിയും കൂടിയാണ് അച്ഛനെ പോയി അറിയിക്കേണ്ടത്. ഒന്നാമത്തെ പ്രസവം അമ്മയുടെ വീട്ടിൽനിന്നായിരിക്കും. അറിയിക്കുന്ന ആങ്ങളെക്ക് ആൺകുട്ടിയാണെങ്കിൽ ഒരുമുണ്ടിന്നും പെണ്ണായാൽ ഒരുതുണിക്കും താലത്തിനും അവകാശമുണ്ട്. പെറ്റ പുല ഒമ്പതും പതിനൊന്നും ഉണ്ട്. 3-ആം ദിവസം ഒരു എടത്തളിയുണ്ട്. അത് കഴിയുന്നവരെ പെറ്റ വീട്ടിൽചെന്നാൽ കുളിക്കണം. പുല പോകുന്നവരെ അവിടെനിന്ന് പുറമെ ആരും ഉണ്ണുകയില്ല. എടത്തളി കഴിവോളം അവിടത്തെ പുരുഷന്മാരുംകൂടി അവിടന്ന് ഭക്ഷിക്കയില്ല. തളിക്കേണ്ടത മണ്ണാത്തിയും അടുത്തവളും കൂടിയാണ്. അടുത്തവൾ എന്ന പറഞ്ഞാൽ കാവിതി സ്ത്രീയാകുന്നു. രണ്ടാമത്തെ തളികഴിഞ്ഞാലും 15 ദിവസം കഴിഞ്ഞെ അവിടത്തെ സ്ത്രീക്ക ചട്ടി കലം തൊട്ടുകൂടൂ. പ്രസവിച്ച 28-ആം ദിവസമെങ്കിലും 40-ആം ദിവസമെങ്കിലും തള്ളയേയും കുട്ടിയേയും ഭൎത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി നടാടെ പാൽകൊടുക്കും. കൊടുക്കേണ്ടത് അച്ഛന്റെ അച്ഛനോ അച്ഛന്റെ ഏട്ടനൊ മറ്റ് പ്രായംചെന്നവനൊ ആകുന്നു. ആ ദിവസം ചെവിട്ടിൽ പേർ വിളിക്കും. സാക്ഷാൽ നാമകരണം 6-ആം മാസത്തിലാകുന്നു. മൂത്തമകന്ന് എപ്പോഴും അച്ഛന്റെ അച്ഛന്റെ പേരാണ് ഇടുക. രണ്ടാമത്തേവന്ന് അച്ഛന്റെ പേർ. മൂത്തമകൾക്ക് അതിന്റെ അമ്മയുടെ പേരാണ്. ചോറൂൺ കഴിഞ്ഞാൽ കുട്ടിയെ ആകാശം കാട്ടണം. തെങ്ങു പ്രദക്ഷിണം വെപ്പിക്കണം. അത കഴിഞ്ഞിട്ട വീട്ടിന്റെ മുമ്പിൽ എത്തുമ്പോൾ ഒരു സ്ത്രീ കുട്ടിയുടെ പേർ 3 പ്രാവശ്യം വിളിച്ചിട്ട് ഉള്ളിലേക്ക് വ
8
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |