ഗല്യസൂത്രം കെട്ടാൻ മണവാളൻ പെണ്ണിന്റെ ഭവനത്തിലേക്കു ചെല്ലുമ്പോൾ അവളുടെ ഭാഗക്കാർ തടുക്കും. വക്കാണവും പണം കൊടുക്കലും കഴിഞ്ഞെ വിടുകയുള്ളു. താലികെട്ടുന്ന സമയം സ്ത്രീ പുരുഷന്മാർ അമ്മി, അമ്മിക്കുട്ടികളിന്മേൽ ഇരിക്കുന്ന നടപ്പം ഉണ്ട.അവരെ അവരുടെ അമ്മാമന്മാർ ചുമലിൽ എടുത്ത നടക്കണം.തിരണ്ട പെണ്ണിനെ ഒര കുടിൽ കെട്ടി പാൎപ്പിക്കും. ശവം കുഴിച്ചിടുകയാണ എങ്കിലും അഗ്നി കൊണ്ടുപോകും തല ഒരു ഭാഗത്തേക്ക ചരിച്ചിട്ടത്രെ കുഴിച്ചിടുക. ശവത്തിന്റെ കക്ഷത്ത ഒര കോഴിക്കുട്ടിയേയും അല്പം ഉപ്പും വെക്കും. ഭാൎയ്യയുടെ ശേഷക്രിയ ചെയ്യുന്ന ഭൎത്താവ അവസാനദിവസം കുളിക്കുന്ന സമയം അവന്റെ അരഞ്ഞാൽ ഛരട മറ്റൊരു വിധുരന അറുക്കണം.
'ഡമ്മർ.
കമ്പത്തിന്മേൽ കളിയും ചെപ്പടിവിദ്യയും മറ്റും പ്രവൃത്തി. വിധവാവിവാഹം ധാരാളം. അനേകഭാൎയ്യാത്വവും.സ്ത്രീകൾ വ്യഭിചാരിണികളാണ. ചത്താൽ കുഴിച്ചിറ്റുകയാണ. പുല പോകുന്ന ദിവസം കാകെക്ക ബലി കൊടുക്കും. പോൎക്ക്, പൂച്ച, കാക്ക, സൎപ്പം, ഇവകളെ എല്ലാം തീന്നും. ഇവൎക്ക് ആന്ത്രവായു, വാതം,രോഗങ്ങൾക്കും സൎപ്പം, തേൾ മുതലായതുകളുടെ വിഷ്ത്തിന്നും മരുന്നുണ്ടത്രെ.
ഡൊംഗദാസരി.
ഒന്നാന്തരം കള്ളന്മാരാണ. ചുമർ തുരക്കാൻ സമൎത്ഥന്മാർ. കുട്ടികൾക്കു തള്ള കക്കാൻ പഠിപ്പിക്കും. സ്ത്രീകൾ വ്യഭിചാരിണികൾ ആണ. എന്നാൽ ബ്രാഹ്മണൻ, ലിംഗംകെട്ടി, മഹാരാഷ്ടൻ ഇങ്ങിനെ ചിലരോട സംഗം ചെയ്താൽ നാവിന ചൂൂടുവെച്ച ജാതിയിൽ ചേൎക്കും.
തണ്ടാപ്പുലയൻ.
തെക്കെമലയാളത്തിലും കൊച്ചിയിലും പുലയരിൽ ഒര ചെറിയ കൂട്ടമാണ. ഇവർ പലെ ഇല്ലക്കാരായിട്ടാണ. ചന്തകളിൽ പോയിക്കൂടാ. അകലെ നിന്നുംകൊണ്ട സാമാനങ്ങൾ വിൽക്കു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |