താൾ:Dhakshina Indiayile Jadhikal 1915.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ കറുത്തയഹുദർ 15 ദിവസം കൊണ്ടാടും. വിവാഹത്തിനായി പള്ളിക്കുപോകുംമുമ്പെ മണവാളന്റെ പെങ്ങളെങ്കിലും മറ്റമല്ല സംബന്ധി എങ്കിലും കന്യകയുടെ കഴുത്തിൽ ഒരുത്താലികെട്ടണം. വിവാഹം ദുൎബലമാക്കാം. അതിന്ന സ്ത്രീധനം മടങ്ങികൊടുക്കണം.ശവം മറചെയ്കയാകുന്നു.ക്രസ്ത്യാന്മാൎക്കു ഞായറാഴ്ച,,അനദ്ധ്യായം ,,മുസൽമാന് വെള്ളി,യഹുദക്കർ ശനി. സാക്ഷാൽ യഹുദന്മാർ അന്യമതത്തിൽനിന്ന് വിട്ട യഹുദരായവരുമായി വിവാഹസംബന്ദം അനുവദിക്കില്ല.എന്നാൽ ജ്ഞാനസ്നാനംപോലെ ഒരുക്രിയയുണ്ട്.അത് കഴിച്ചാൽ ഈ അയോഗ്യത തീരുമെന്ന് ശാസ്ത്രജ്ഞന്മാരുടെ പക്ഷമുണ്ട്.

ജൈനൻ.

1891-ൽ മദ്രാശിസംസ്ഥാനത്തിൽ 25,716-,1901-ലെ കാനേഷുമാരിപ്രകാരം മൈസത്രരിൽ 13,578-,ഉണ്ടായിരുന്നു.ജൈനബ്രാഹ്മണൻ,ജൈനക്ഷത്രിയൻ,ജൈനഗൗഡൻ,ജൈനവെള്ളാളൻ,ഇങ്ങിനെ ഒക്കെ ജാതിഭേഭം ജൈനർ ചിലർ അഭിമാനിക്കുന്നുണ്ട്.ഈ കാലം ദക്ഷിണഇന്ത്യയിൽ മുഖ്യ ജൈനസ്ഥാനം മൈസ്ത്രൂരിൽ ശ്രാവണ (ശ്രമണ?) ബലഗോല എന്ന സ്ഥലമാണ്.ഊ പട്ടണം രണ്ട് കുന്നുകളുടെ അടിയിലാണ്.അതിൽ ഒന്നായ ഇന്ദ്രബെട്ടായയുടെ ശിരസ്സിൽ ഒരശിലാരുപമുണ്ടരായന്റെതാണ്. അതു ഗോമതേശ്വരൻ അല്ലെങ്കിൽ ഗുമട്ടാ,അല്ലെങ്കിൽ ഗോമതരായന്റെതാണ്.മുമ്പുതന്നെ അവിടെ ഉണ്ടായിരുന്ന ഒരു ശില കൊത്തിബിംബമാക്കിയതാണെന്നു കാണുന്നി.രൂപം നഗ്നമാണ്.വടക്കോട്ടു നോക്കിനില്ക്കുന്നു.തുടക്കെമേലെല്പട്ട യാതൊരു ആശ്രയവും ഇല്ല.അതുവരെക്കും ചുറ്റുകൊണ്ടു മൂടിയിരിക്കുന്നു എന്നും സൎപ്പങ്ങൾ പുറത്തേക്കുംവരുന്നു എന്നുമുള്ള ഭാവത്തിലാണ്.രണ്ടകാലിന്മേലും രണ്ടകയ്ക്കും മുന്തിരിവള്ളി ചുറ്റി ചുമലിങ്കൽ കായയും പൂവും ആയി കലാശിക്കുന്നു.പൂടട വികസിപ്പിച്ച താമരപ്പൂവിന്റെ ഭാഷയിൽ കൊത്തിയാക്കാണം .തലമുടി ചുരുണ്ട ജടയായിടുകുന്നു.കാതുകളുടെ ദ്വാരം വളരെ വലുതും.വിഗ്രഹത്തിന്റെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/117&oldid=158102" എന്ന താളിൽനിന്ന് ശേഖരിച്ചത്