-- 102 --
ക്കും ഉപേക്ഷിക്കപ്പെട്ടവൎക്കും വിവാഹം ചെയ്യാം. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം. ശവം പതിവായിട്ട മറചെയ്കയാണ. എന്നാൽ വിഷംതീണ്ടി മരിച്ചവരെ ദഹിപ്പിക്കയാണത്രെ. പുല മൂന്നദിവസം. വൎഷത്തിൽ ഒരിക്കൽ വീടതോറും പിതൃപൂജയുണ്ട. കോഴിയേയോ ആട്ടിനേയോ അറുത്ത മാംസവും അന്ന ഉണ്ടാക്കിയതിൽ കുറെ ചോറും പുരപ്പുറത്ത കൊണ്ടുപോയിവെക്കും. ഇരുപതവൎഷമൊ മറ്റൊ കൂടുമ്പോൾ ജാതിക്കാർ എല്ലാം ചേൎന്ന ഒരപന്നിയേയൊ പശുവിനേയൊ വിലക്കെവാങ്ങി അറുക്കും പതൃക്കൾക്കായിട്ട.
=== ജാലാരി. ===
ഗഞ്ചാം, വിശാഖപട്ടണം ജില്ലകളിൽ മീൻപിടുത്തം, പല്ലങ്കി എടുക്കൽ, കൃഷി ഇതുകൾ പ്രവൃത്തി. വിധവെക്ക ഭൎത്താവിന്റെ അനുജനെമാത്രം വിവാഹംചെയ്യാം. കല്യാണം മൂന്നു ദിവസം നില്ക്കും. രണ്ടാംദിവസം മണവാളൻ പെണ്ണിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവളുടെ അമ്മാമൻ ഒരകയ്യിൽകുടത്തിൽ ശുദ്ധവള്ളവും മറ്റേതിൽ ചക്കരവെള്ളവും ആയി വാതുക്കൽ നില്ക്കും. ചക്കരവെള്ളക്കുടം മണവാളൻ പിടിക്കണം. ഇല്ലെങ്കിൽ പിഴയുണ്ട. താലികെട്ടുക രാത്രിയാണ. ഈ വരവിൽ ഒരുവൻ ഒരു കാവടിയുടെ ഒരുതലെക്കൽ ഒരകൊട്ടയും മറ്റേതലെക്കൽ ഒന്നൊ രണ്ടൊ പൂച്ചയേയുംകൊണ്ടു നടക്കണം. മറ്റുള്ളവർ ചിരിക്കുന്നതിനാൽ ഇത നിന്നുതുടങ്ങി. വിവാഹം എപ്പോഴും ചെറുപ്പത്തിലാണ.
=== ജ്യൂ. (യഹൂദൻ.) ===
കൊച്ചിനഗരത്തിന്ന സമീപം മുഖ്യതാമസം. കറുത്തതും വെളുത്തതും രണ്ടുണ്ട. കറുത്തകൂട്ടര നാട്ടുകാർ യഹൂദമതം വിശ്വസിച്ച ചേൎന്നവരാണെന്ന പറയുന്നു. അല്ല തങ്ങളാണ ആദ്യം പുറരാജ്യത്തനിന്നവന്നത എന്നത അവരും പറയുന്നു. വെളുത്തവൎക്ക വിവാഹം ഞായറാഴ്ചയാണ. മറ്റവൎക്ക ചൊവ്വാഴ്ച സൂൎയ്യാസ്തമനത്തിന ശേഷമാണ. ബഹുഭാര്‌യ്യാത്വം വിരോധമില്ലെങ്കിലും ഏകഭാര്‌യ്യാത്വമാണ സാധാരണ. കല്യാണം ഏഴദിവസമുണ്ട.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |