താൾ:Dhakshina Indiayile Jadhikal 1915.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-100-


മന്ത്രവാദി പറയും കുട്ടി ആണൊ പെണ്ണൊ കുട്ടി ജീവിച്ചിരിക്കുമൊ അല്പായുസ്സൊ എന്നും മറ്റും. പ്രസവിച്ചാൽ 7-ാം ദിവസം കുളിച്ച് ശുദ്ധമാകും. ഈ ഏഴുദിവസം അച്ഛന്‌ അരികൊണ്ടുണ്ടാക്കിയത് യാതൊന്നും ഭക്ഷിച്ചുകൂടാ. കള്ളും പലഹാരവും മാത്രം ആവാം. പാലക്കട്ടിൽ പുല പത്ത്. കാതുകുത്ത് ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലാണ്‌. പറയനുമായി സംസർഗ്ഗമുണ്ടായാൽ ജാതിഭ്രഷ്ടയായി. ചെറുമനുമായിട്ടാണെങ്കിൽ നല്ല അടി. അവനാൽ ഗൎഭമുണ്ടായിപ്പോയാൽ അവൻ കെട്ടണം. ഒരു ഭാൎ‌യ്യയുള്ളവന്‌ ഭൎത്താവുള്ളവളോട് രഹസ്യം ഉണ്ടായാൽ രഹസ്യക്കാരന്‌ ഒന്നാംതരം അടിയും പിഴയും. സ്ത്രീക്ക് തണ്ടാൻ ഒരു എളന്നീരിന്റെ വെള്ളം കൊടുക്കും അതുകുടിച്ചാൽ പാപം നീങ്ങി. അവളുടെ ഭൎത്താവ് അവളെ പരിഗ്രഹിക്കും അല്ലെങ്കിൽ അവൾ വേറെ ആരെ എങ്കിലും കെട്ടും. അവളുടെ അച്ഛനും പിഴയുണ്ട്. കൊച്ചിശീമയുടെ വടക്കെ ഭാഗങ്ങളിൽ ഒരു നടപ്പുണ്ട്. ഒരു ചെറുപ്പക്കാരത്തിയെ കൊണ്ടുപോകും മുമ്പെ അവൾ അച്ഛനമ്മമാരുടെ അറിവൊടുകൂടി ഒന്നൊ രണ്ടൊ പുരുഷന്മാരോടുകൂടി രമിക്കണം. അതിൽ ഒരുവൻ പിന്നെ കല്യാണം ചെയ്യും. എന്നാൽ ഈ ഒളിസേവ തൽക്ഷണം നിൎത്തും.

         ശവം കുഴിച്ചിടുകയാണ്‌. കുഴിമൂടി തലെക്കലും, നടുക്കും, കാല്ക്കലും ഓരൊ കല്ലു നാട്ടും. അന്നേ ദിവസം ശേഷക്കാർ പട്ടിണി ഇടണം. പിറ്റേന്ന് ഒരു ക്രിയയുണ്ട്. ഒരെടങ്ങഴി നെല്ലും അത്ര അരിയും കൂട്ടിക്കലൎന്ന അതുകൊണ്ട് രണ്ട് കൂമ്പലുണ്ടാക്കും. ഒന്നിന്മേൽ നാലു മുക്കാലും മറ്റേതിന്മേൽ എട്ട് മുക്കാലും അവിറ്റെ കൂടിയ സംബന്ധികൾ വെക്കണം. ആദ്യം പറഞ്ഞത് മരിച്ചവന്റെ ശേഷക്കാൎക്കാണ്‌. മറ്റേതിൽനിന്ന് നാലെണ്ണം ഹാജരുള്ളതിൽ നാലു പ്രമാണികൾക്കും. അവരിൽ ഒരുത്തൻ കിഴക്കുനിന്നും, ഒരുത്തൻ പടിഞ്ഞാറുനിന്നും ഇങ്ങിനെ നാലുഭാഗത്തുനിന്നും വന്നവരായിരിക്കണം. കഴിച്ച് നാല്‌ മൂപ്പൻ എടുക്കും. പുലകുളി അടിയന്തിരം 18-ാം ദിവസമാകുന്നു. അന്ന് മൽസ്യം വേണം. അത് ചുട്ടിട്ട് ഏല്ലാവരും കുറേശ്ശെ തിന്നണം. ഇത് അശുദ്ധി പോകുവാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/114&oldid=158099" എന്ന താളിൽനിന്ന് ശേഖരിച്ചത്