താൾ:Dhakshina Indiayile Jadhikal 1915.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അന്യോന്യം നെററിമേൽ കുങ്കുമം തോടിയിക്കണം. കല്യാണപ ന്തലിന്റെ വാതുക്കൽവെച്ച പെണ്ണിന്റെ ആങ്ങള മണവാള നെ കാൽകഴുകിക്കണം. അവളുടെ അഛൻ കൈപിടിച്ച കൊ ണ്ടുപോകണം. പെണ്ണിനെ പന്തലിലേക്കു എടുത്തകൊണ്ടുപോ കേണ്ടത അമ്മാമനാകുന്നു. പെണ്ണിന്റെ ആങ്ങള മണവാളനേ യും കൈപിടിച്ച കൊണ്ടുചെല്ലണം. സ്ത്രീപുരുഷന്മാർ അന്യോ ന്യം പുഷ്പമാല ഇടുന്ന സമയം മദ്ധ്യെ ഒരതെരപിടിക്കും. അത പിന്നെ എടുക്കും. പെണ്ണിന്റെ കയ്യ അമ്മ എടുത്ത പുരുഷന്റെ കയ്യിൽ വെക്കും. പുരോഹിതനായി ബ്രാഹ്മണൻ പെണ്ണിന്റെ കയ്യിൽ വെററിലയും ഒരു നാളികേരവും വെക്കും. അതിന്റെ മീ തെ അവളുടെ അഛനമ്മമാർ വെള്ളം പാരും. ബ്രാഹ്മണൻ ര ണ്ടാൾക്കും കങ്കണം കെട്ടും. ഹോമത്തിന അഗ്നിജ്വലിപ്പിക്കും. പിന്നെപുരുഷൻ പെണ്ണിനെ കൈപിടിച്ച വീട്ടിന്നകത്തകൊണ്ടു പോയി രണ്ടാളും കൂടി ഒരു പായയിൽ ഇരുന്ന ഒരു പാത്രത്തിൽനി ന്നുതന്നെപാൽകുടിക്കണം. വഴിയെഒരുകിടെക്കവിരിച്ചഅതിൽ ഇരിക്കണം. പുരുഷന്ന സ്ത്രീ വെററിലചുരുട്ടി കൊടുക്കണം. 3ാം ദിവസം ഒരു പാത്രത്തിൽ മഞ്ഞഗുരുതികലക്കി അതിൽ ഒരു മോതിരവും അടെക്കയും കുറെ അരിയും ഇിട്ടിട്ടു സ്ത്രീപുരുഷന്മാർ തപ്പി പുരുഷൻ മോതിരം എടുത്ത പെണ്ണിന്റെ വിരലിന്മേൽ ഇ ടും. പിന്നെ അവൾ കുളിക്കും. വസ്ത്രം കൊണ്ട മത്സ്യം പിടിപ്പാൻ നോക്കും. കുളി കഴിഞ്ഞാൽ കങ്കണങ്ങൾ നീക്കുകയും ചെയ്യും.

ഗുഡിയാ.

ഒറിയരാജ്യത്ത മിഠായി ഉണ്ടാക്കുന്നവരാണ. ഇവരുടെ വെ ള്ളം ഒറിയബ്രാഹ്മണർ കുടിക്കും. കുളിയടേയും കുറിയുടേയും കാ ൎ‌യ്യത്തിൽ ബ്രാഹ്മരെപോലെ നിഷ്ഠയുണ്ട. ബാഹ്യത്തിന പോ കുമ്പോൾ ഉടുക്കുന്ന വസ്ത്രം അശുദ്ധമാണ. പ്രത്യേകം ഒരുവസ്ത്രം കൊണ്ടുപോകും.

ഗുരുക്കൾ

തിരുവിതാംകൂറിൽ എളയന്മാർ ക്രിയ കഴിപ്പിക്കാത്ത ജാതി ളുടെ പുരോഹിതന്മാരാകുന്നു. ആണങ്ങളെ പലപ്പോഴും നായ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/100&oldid=158084" എന്ന താളിൽനിന്ന് ശേഖരിച്ചത്