താൾ:Daiva Karunyam 1914.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯0


ഭാരവാഹിയുടെ നിലയിൽ ആ ദിക്കുകാൎക്കു ഗുണകരമായ പല ഏൎപ്പാടുകളും മാധവൻപിള്ള നടപ്പിൽ വരുത്തി. ഇങ്ങനെ ഒരു പൊതുജന പ്രതിനിധിയുടെ നിലയിലും മാധവൻപിള്ളയുടെ യശസ്സ് നാടെങ്ങും പ്രസരിച്ചു.

തറവാട്ടുഭരണം കയ്യേൾക്കുന്നതിനു മുമ്പിൽ മാധവൻപിള്ള തിരുവനന്തപുരത്താണു താമസിച്ചിരുന്നതെന്നു പറഞ്ഞിട്ടുണ്ടല്ലോ. തിരുവനന്തപുരത്തു പഠിച്ചു താമസിച്ചിരുന്നത് രവിമംഗലത്തുകാൎക്കു അവിടെ ഉണ്ടായിരുന്ന വല്യവീടെന്നുപേരായ ഭവത്തിനു സമീപത്തിലായിരുന്നു. തന്റെ അമ്മാവൻ മജിസ്ത്രേട്ടുദ്യോഗം രാജികൊടുക്കാൻ സംഗതിയായ ഒരു കേസ്സിനെപ്പറ്റിയും ആ കേസ്സിൽ അന്യായമായി പ്രതിയാക്കി ശിക്ഷിച്ച പെൺകുട്ടിയെപ്പറ്റിയും മാധവൻപിള്ള അക്കാലത്തു കേട്ടിട്ടു ണ്ടായിരുന്നു. ൟ പെൺകുട്ടിയുടെ കഥകൾ കേട്ടിടത്തോളം അയാൾക്ക് അവളിൽ കേവലം ഒരു ബഹുമാനത്തിനുമാത്രം അക്കാലത്തു സംഗതിയാക്കി. ഭാൎഗ്ഗവി രവിമംഗലത്തുകാരോടൊന്നിച്ചു തിരുവനന്തപുരത്തു വന്നിട്ടുണ്ടായിരുന്നതും അവളെ രവിമംഗലത്തുവീട്ടിലെ ഒരംഗമായി സ്വീകരിച്ചു കഴിഞ്ഞ കഥയും ആശാൻ താമസിച്ചിരുന്ന പറമ്പ് അവൾക്കു ഇഷ്ടദാനം ലഭിച്ചതും എല്ലാം മാധവൻപിള്ള അറിഞ്ഞിരുന്നു. ഇത്ര വിശ്രുതയായിത്തീൎന്ന പെൺകുട്ടിയെ ഒന്നു കാണണമെന്നു മാധവൻ പിള്ള പലപ്പോഴും വിചാരിക്കയുണ്ടായി എന്നാൽ ൟ വൎത്തമാനം ആരോടും പറഞ്ഞില്ല. എങ്കിലും അചിരേണ മാധവൻപിള്ള്യ്ക്കു ഭാൎഗ്ഗവിയെ കാണുവാനും സാധിച്ചു, ൟ സന്ദൎശനത്തിനു സംഗതിയാക്കിയത് ഒരു ചില്ലറ സംഭവമായിരുന്നു.

ഒരു ഞായറാഴ്ച വൈകുന്നേരത്തു പതിവുപോലെ വ്യായാമത്തിനായി മാധവൻപിള്ള നടക്കാനിറങ്ങി. വല്യവീട്ടിന്റെ പടിക്കൽകൂടി വടക്കോട്ടുള്ള റോഡിലായിരുന്നു അന്നു വൈകുന്നേരത്തെ സബാരി. മാധവൻപിള്ള വല്യവീട്ടിന്റെ അടുക്കൽ എത്തിയപ്പോൾ വീട്ടിന്റെ പടിവാതിൽ അടച്ചിരുന്നു. വാതലിനടുത്തുള്ള ഇരുമ്പഴിവേലിയുടെ കൈവരിയിന്മേൽ കമലമ്മയും ഏകദേശം അവളോടു സമപ്രായമുള്ള ഒരു പെൺകുട്ടിയും (ഭാൎഗ്ഗവി)നിൽകുന്നത് മാധവൻപിള്ള കണ്ടു. ൟ പെൺകുട്ടികൾ കൈവരിച്ചുമരിന്മേൽ നിന്ന് റോഡിന്റെ വടക്കേഅറ്റത്തേക്ക് അത്യുൽക്കണ്ഠയോടുകൂടി എന്തോ നോക്കിനിൽക്കുകയായിരുന്നു. കമലമ്മയോടൊരുമിച്ച് നില്പുള്ള ൟ പെൺകുട്ടി തന്നെയായിരിക്ക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/98&oldid=158080" എന്ന താളിൽനിന്ന് ശേഖരിച്ചത്