താൾ:Daiva Karunyam 1914.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം ൧൯.
----------------------


                                      


ബാലവൃദ്ധസ്ത്രീതരുണവൎഗ്ഗാരവ

കോലാഹലം പറയാവതല്ലേതുമേ"
"ഓൎത്തവണ്ണമല്ലാ ദൈവമാൎക്കുമേ

കൊല്ലന്തോറും മിഥുനം, കൎക്കടകം മാസക്കാലങ്ങളിൽ നാരായണിപ്പിള്ള കൊച്ചമ്മയുടേയും മറ്റും താമസം നെടുമങ്ങാട്ടു ഇരവിപുരത്തുള്ള അവരുടെ ഭവനത്തിലാണു. പതിവുപോലെ തിരുവനന്തപുരത്തു നിന്നും അവരെല്ലാം രവിമംഗലത്തേയ്ക്കുള്ള യാത്ര നിശ്ചയിച്ചു. ഭാൎഗ്ഗവിയ്ക്കു വീണ്ടും തന്റെ ജന്മഭൂമിയിൽ താമസിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായതുകൊണ്ടുള്ള സന്തോഷത്തിനു അതിരില്ലായിരുന്നു. കിട്ടു അമ്മാച്ചന്റെയും ആനന്തപ്പിള്ളയുടെയും കുശലമൻവേഷിക്കുന്നതിനു ഇത് ഒരു അവസരമാകുമെന്നും ഭാൎഗ്ഗവി കരുതി.

മിഥുനമാസം ആദ്യത്തിലാണു ഇവരുടെ യാത്ര. ഭാൎഗ്ഗവിയെ ഒന്നു കാണുന്നതിനു കൊതിച്ചിരുന്ന ഇരവിപുരത്തുകാർ ആബാലവൃദ്ധം അവളുടെ വരവു കാത്തുകൊണ്ട് അന്നു രാവിലെ രവിമംഗലത്തേക്കുള്ള റോട്ടിൽ കൂടിയിരുന്നു. ദൂരെ മേനാക്കാരുടെ മൂളലിന്റെ മുഴക്കംകേട്ടപ്പോൾതന്നെ ജനങ്ങൾ ഇളകി. കുറേക്കഴിഞ്ഞപ്പോൾ രണ്ടു മേനാവുകൾ രവിമംഗലത്തു നടയിലായി. ഭാൎഗ്ഗവിയും കമലമ്മയും ആദ്യമായി ഒന്നിൽനിന്നിറങ്ങി പുറകേ നാരായണിപ്പിള്ള കൊച്ചമ്മയും ഇറങ്ങി. നാലഞ്ചുകൊല്ലങ്ങൾക്കുമുമ്പ് നാട്ടിൽനിന്നും ബഹിഷ്ക്കരിക്കപ്പെട്ട ഭാൎഗ്ഗവിയെ ഇനിമേൽ എപ്പോഴെങ്കിലും കാണ്മാൻ സംഗതിയാകുമെന്ന് അവിടെ കൂടിയവരാരും വിചാരിച്ചിരുന്നില്ല. "സത്യത്തിനു എങ്ങനെയായാലും പരമാവധി വിജയംതന്നെയാണു" എന്നുള്ള തത്വം ജനങ്ങൾക്കു ബോധപ്പെട്ടു.

പരിചിതങ്ങളായ ഓരോ സ്ഥലങ്ങളേയും കണ്ടപ്പോൾ ഭാൎഗ്ഗവിയ്ക്ക് പൂൎവ്വസ്മരണകൾ ഉണ്ടായി. നാടുകടത്തുന്നതിനായി ആശാനെയും അവളെയും റോട്ടിൽകൂടി പോലീസ്സുകാർ നടത്തിക്കൊണ്ടുപോയ സമയത്ത് ഇതെല്ലാം തങ്ങൾക്കൊടുക്കലത്തെ കാഴ്ചയാണെന്നാണു അവൾ വിചാരിച്ചിരുന്നത്. ആശാന്റെ കാ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/94&oldid=158076" എന്ന താളിൽനിന്ന് ശേഖരിച്ചത്