താൾ:Daiva Karunyam 1914.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪


കൂടിയിരുന്നവരൊക്കെ നാരായണിപ്പിള്ളകൊച്ചമ്മയുടെ ഉദാരതയെ ശ്ലാഘിക്കയും ചെയ്തു. കിട്ടുഅമ്മാച്ചനെയും ആനന്തപ്പിള്ളയെയും ആളയച്ചുവരുത്തി ഇക്കാൎ‌യ്യം അവരെ അറിയിച്ചു. അവൎക്കു ഇതിൽപരം സന്തോഷമുണ്ടാവാനില്ല. പരാപേക്ഷ കൂടാതെ കാലക്ഷേപം ചെയ്യുന്ന തിനുള്ള മാൎഗ്ഗം ലഭിച്ചതുതന്നെ വലുതായഭാഗ്യമെന്ന് അവർ കരുതി. ഗൎവ്വിഷ്ഠയായ രുഗ്മിണിയമ്മയുടെ ദുശ്ശാസനകൾ കേൾക്കാതെ ജീവിതം അവസാനിപ്പിക്കുന്നതുതന്നെയാണ് അവൎക്ക് മോക്ഷമെന്നായിരുന്നു ഈ സാധുക്കളുടെ വിചാരം. കിട്ടുഅമ്മാച്ചൻറെയും ആനന്തപ്പിള്ളയുടേയും ധൎമ്മബുദ്ധിയേ, ഭാൎഗ്ഗവിയുടെ കൃതജ്ഞതയോ, ഏതാണു വലുതെന്നു വായനക്കാർ തീൎച്ചയാക്കിക്കൊള്ളട്ടേ. നിഷ്ക്കാമമായി സൽകൃത്യങ്ങൾ ചെയ്യുന്നവൎക്ക് ദൈവകൃപയാൽ നന്മതതന്നെയുണ്ടാകുന്നുവെന്നുള്ളതിന് ഇതൊരു ദൃഷ്ടാന്തമാണ്.

നാരായണിപ്പിളളകൊച്ചമ്മയും മറ്റും ഭാൎഗ്ഗവിയേയും കൂട്ടികൊണ്ടു. തിരുവനന്തപുരത്തെത്തി താമസമായി. ഭാൎഗ്ഗവിയെ നാരായണിപ്പിള്ളകൊച്ചമ്മയുടെ രണ്ടാം മകളായി അവർ സ്വീകരിച്ചുകഴിഞ്ഞു. കമലമ്മയും ഒരു സഹോദരിയെപ്പോലെ ഭാൎഗ്ഗവിയെ സ്നേഹിച്ചു. ഇങ്ങനെ ഭാൎഗ്ഗവി അചിരേണ രവിമംഗലത്ത് പ്രഭുകുടുംബത്തിലെ ഒരംഗമായി തീൎന്നു.

തൻറെ ഐഹികാവസ്ഥകളിൽ ഇങ്ങനെ ഉൽക്കൃഷ്ടമായ ഒരു പദവിഭാൎഗ്ഗവിയ്ക്കു ലഭിച്ചുവെങ്കിലും അവളുടെ മനസ്സിനേയോ ശീലഗുണത്തേയോ, സദാചാരങ്ങളേയോ അതുലവലേശം ഭേദിപ്പിച്ചില്ല. ഉമ്മിണിപ്പിള്ള ആശാൻറെ വിലയേറിയ തത്വോപദേശങ്ങളേ അവൾ ഇന്നും അനുസരണബുദ്ധ്യാ സ്മരിച്ചുകൊണ്ടുതന്നെയിരുന്നു. ആശാൻ ആസന്നമരണനായിരുന്ന അവസരത്തിൽ ഭാൎഗ്ഗവിയ്ക്കു ചെയ്തിട്ടുള്ള സാരോപദേശങ്ങളെ അവൾ ഇക്കാലത്തും ദൃഢമായി സ്മരിച്ചിരുന്നു. അവയെ കൂടക്കൂടെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അവളുടെ ഒരു മാതിരി വ്രതമായിരിക്കുന്നു. നിത്യാനുഷ്ടാനവിധികളും ലോകവ്യവഹാരങ്ങളിൽ പ്രവൎത്തിക്കേണ്ട വിധവും, ആശാൻ ഉപദേശിച്ചിട്ടുള്ള രീതിയിൽനിന്നും അണുപോലും തെറ്റാതെ അവൾ നടത്തിക്കൊണ്ടുവന്നു. കാലക്രമേണ ഭാൎഗ്ഗവിയുടെ അനവരതസഹവാസംകൊണ്ട് കമലമ്മയുടെ പ്രകൃതിയിലും ഗുണപ്രദമായ ഒരു മാറ്റംവന്നു. ഇണക്കമുള്ള ഈ രണ്ടുസഹോദരങ്ങളുടെ ജീവിതത്തെ കണ്ടുകണ്ട് നാരായണിപ്പിള്ളകൊച്ചമ്മ പ്രതിദിനം ബ്രഹ്മാനന്ദമനുഭവിച്ചു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/93&oldid=158075" എന്ന താളിൽനിന്ന് ശേഖരിച്ചത്