താൾ:Daiva Karunyam 1914.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪


തലേന്നാൾ പകലത്തെ ദേഹശ്രമംകൊണ്ടും രാത്രയിലെ ഉറക്കമിളപ്പുകൊണ്ടും അത്യന്തം ക്ഷീണിച്ചിരുന്ന ഭാൎഗ്ഗവിയ്ക്കു ഉടനേ വിശ്രമം ആവശ്യമെന്നറിഞ്ഞിട്ട് നാരായണിപ്പിള്ള കൊച്ചമ്മ അവളെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.

അന്നത്തെ പുറന്നാളാഘോഷം വിചാരിച്ചിരുന്നതിലധികം സന്തോഷമായും കോലാഹലമായും കഴിഞ്ഞുകൂടി. വൈകുന്നേരത്തേ ഭഗവതിസേവയ്ക്കു ദീപരാധാനതൊഴാൻ നാരായണിപിള്ള കൊച്ചമ്മയും, കമലമ്മയും, ഭാൎഗ്ഗവിയും ഒരുമിച്ചാണുപോയത്. രാത്രിയിലേ സദിരിനും ഇവർ ഒരുമിച്ചുതന്നെയായിരുന്നു.

ഇങ്ങനെ ഉത്സാഹമായി ഒരഞ്ചെട്ടുനാൾ കൂടി ഇവർ കൊട്ടാരക്കരത്തന്നെ താമസിച്ചു. പിന്നീടു തിരുവനന്തപുരത്തേയ്ക്കു യാത്രനിശ്ചയിച്ചു. പോകുന്നതിനുമുന്പിൽ തനിക്കു ഒന്നുരണ്ടു കാൎ‌യ്യങ്ങൾ കൂടി സാധിപ്പാനുണ്ടെന്ന് ഭാൎഗ്ഗവി നാരായിപ്പിള്ളകൊച്ചമ്മയെ അറിയിച്ചു. ഒന്നാമത്തേ കാൎ‌യ്യം, ആശാൻറെ ശവകുടീരത്തിൽ ആൽത്തറപോലെ ഒന്നു കെട്ടിയുയൎത്തി അവിടെ ദിവസം പ്രതി സന്ധ്യയ്ക്കു വിളക്കു വയ്ക്കുന്നതിനു വേണ്ട ഏൎപ്പാടു ചെയ്താൽ കൊള്ളാമെന്നുള്ളതായിരുന്നു. ഇതിനുവേണ്ട ഏൎപ്പാട് ഉടനേ ചെയ്തു. കുടിയാന്മാരിൽ ഒരാളെ ദിവസേനയുള്ള വിളക്കുവയ്പിനും ചുമതലപ്പെടുത്തി നിയമിച്ചു.

മറ്റൊരുകാൎ‌യ്യം, ഭാൎഗ്ഗവിയുടെ ഉപകാരസ്മരണയേ ദൃഷ്ടാന്തീകരിക്കുന്നതായിരുന്നു. ഭാൎഗ്ഗവിയേയും ആശാനെയും പലവിധത്തിൽ സഹായിച്ചിട്ടുള്ള സാധുക്കളായ കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയ്ക്കും ദുഷ്ടയായ അവരുടെ മരുമകൾ രുഗ്മണിയമ്മയിൽനിന്നും യാതൊരു ബുദ്ധിമുട്ടിനും ഇടയാകാതെ സുഖമായി കാലക്ഷേപം ചെയ്യുന്നതിനുവേണ്ട ഏൎപ്പാടുചെയ്യണമെന്ന് അവൾ അപേക്ഷിച്ചു. ഈ രണ്ടാമത്തെ അപേക്ഷയ്ക്ക് നാരായണിപ്പിള്ളകൊച്ചമ്മ ഉചിതമായ ഒരു തീരുമാനംചെയ്തു. ആശാനും ഭാൎഗ്ഗവിയും പണ്ട് ഇരവിപുരത്തുവച്ചു പാട്ടമനുഭവിച്ചുകൊണ്ടിരുന്ന കൃഷിത്തോട്ടവും വീടുംകൂടി ഭാൎഗ്ഗവിയ്ക്കു ഇഷ്ടദാനമായി കൊടുക്കാമെന്നും അതിൽ കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും അവരുടെ ജീവപൎ‌യ്യന്തം താമസിച്ചുകൊള്ളട്ടെ എന്നും ആയിരുന്നു നിശ്ചയിച്ചത്. ആ കൃഷിത്തോട്ടത്തിലെ അനുഭവംകൊണ്ടുമാത്രം കിട്ടു അമ്മാച്ചനും ആനന്തപ്പിള്ളയ്ക്കും ഒരു വിധംമാനമായി കാലക്ഷേപം ചെയ്യാമായിരുന്നു. ഈ തീരുമാനം ഭാൎഗ്ഗവിയ്ക്കു സൎവ്വഥാ സ്വീകാൎ‌യ്യമായിരുന്നു. അവിടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/92&oldid=158074" എന്ന താളിൽനിന്ന് ശേഖരിച്ചത്