Jump to content

താൾ:Daiva Karunyam 1914.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൩


മൂൎദ്ധാവിൽ അനേകം പ്രാവശ്യം ചുംബിച്ച് സന്തോഷാശ്രുകൊണ്ട് അഭിഷേകം ചെയ്തു. രണ്ടു കൈകൾകൊണ്ടും ഭാൎഗ്ഗവിയുടെ നമ്രമായ മുഖത്തേ സാവധാനത്തിൽ ഉയൎത്തി. അതിനേ സൂക്ഷിച്ചു നോക്കിക്കൊണ്ട്,

നാ-കൊ: മകളേ! നിൻറെദേഹം ചടച്ചു വിളറി വല്ലാതെയായിപ്പോയല്ലോ. ഇതിനൊക്കെ കാരണം, ഈ മഹാപാപിയായ ഞാൻ തന്നെയാണ്. കഴിഞ്ഞതൊക്കെ പോട്ടെ. എനിയ്ക്ക് എൻറെ കുഞ്ഞിനെ തിരിയെ കിട്ടിയല്ലോ. ഇനി എൻറെ കമലത്തിനെയും നിന്നെയും എനിയ്ക്കു യാതൊരുവ്യത്യാസവുമില്ല. ഞങ്ങളുടെ കുടുംബത്തേയ്ക്കു ഒരു "കളഞ്ഞുകിട്ടിയ തങ്ക" മായിട്ടു നീ എന്നെന്നേക്കുമിരിക്കണം" ഇത്രയും പറഞ്ഞിട്ട് നാരായണിപ്പിള്ള കൊച്ചമ്മ അവരുടെ ചെറുവിരലിൽ അപ്പോൾ കിടന്നിരുന്നതും നമ്മുടെകഥയിൽ പ്രസിദ്ധവും ആയ വജ്രമോതിരത്തേ ഊരിയെടുത്ത് ഭാൎഗ്ഗവിയുടെ മോതിരവിരലിൽ ഇടുവിച്ച് ഇങ്ങനെ പറഞ്ഞു. "സ്വൎണ്ണവും വജ്രവും കൊണ്ടുള്ള ഭ്രഷണങ്ങളൊന്നും നിനക്കാവശ്യമില്ല. അതിലുപരിയായ ഭ്രഷണങ്ങൾ നിനക്കു സ്വതേ തന്നെ ഉണ്ട്. നിൻറെ വിവേകവും ശീലഗുണവും നിനക്ക് അനശ്വരമായ അലംകാരമാണ്. എങ്കിലും നീ ഇതിനെ ഇപ്പോൾ സ്വീകരിക്കുന്നതുകൊണ്ട് എൻറെ മനസ്സിനു വളരെ സമാധാനമുണ്ടാവും"

ഭാൎഗ്ഗവി എന്തു മറുപടി പറയണമെന്നറിഞ്ഞില്ല. മോതിരം സ്വീകരിക്കണമോ വേണ്ടയോ എന്നു നിശ്ചയമില്ലാതെ അതിനെ വിരലിൽ നിന്നു ഊരി കയ്യിൽ തന്നെ വച്ചുകൊണ്ടിരുന്നു. ചുറ്റും നിന്നിരുന്ന ജനങ്ങളുടെ കൂട്ടത്തിൽ തൻറെ ആപൽബന്ധുവായ ശാസ്ത്രികളും ഉണ്ടായിരുന്നുവെന്ന് അവൾ മനസ്സിലാക്കി. "ഇവിടെ എന്താണ് ചെയ്യേണ്ടത്" എന്ന അൎത്ഥത്തിൽ ഭാൎഗ്ഗവി ശാസ്ത്രികളുടെ മുഖത്ത് ഒന്നു നോക്കി.

ശാസ്ത്രി:- "മടിക്കണ്ടാ.ൟ സമ്മാനത്തെ സ്വീകരിച്ചു കൊള്ളുക. നിൻറെ ആപത്തിനൊക്കെ ഒരു കാലത്തു കാരണമാക്കിയത് ആ മോതിരമാണ്. ഇനി മേൽ സത്യം സൎവ്വധാ ജയിക്കുമെന്നുള്ള തിന് ഉത്തമസാക്ഷ്യമായി അതു നിൻറെ കയ്യിൽ എന്നെന്നേക്കും കിടക്കട്ടെ. നിൻറെ സമ്പത്തുകാലത്തിൽ പൂൎവ്വസ്മരണയുണ്ടാകുന്നതിനും ഇതുപയോഗപ്പെടും".ശാസ്ത്രികളുടെ ഉപദേശം ഭാൎഗ്ഗവി സ്വീകരിച്ചു. യാതൊരു വൈമനസ്യവും കൂടാതെ മോതിരം വിരലിലിട്ടു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/91&oldid=158073" എന്ന താളിൽനിന്ന് ശേഖരിച്ചത്