താൾ:Daiva Karunyam 1914.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨


ന്നു തിരിച്ചതിൽ പിന്നീടുണ്ടായ സംഗതികൾ എല്ലാം വിവരിച്ചു. ഇങ്ങനെ ഓരോന്നു പറഞ്ഞു രണ്ടുകൂട്ടക്കാൎക്കും തൃപ്തിയാകുന്നതിനു മുമ്പു തന്നെ അവർ ബങ്കളാവിലും എത്തി.

-----------+-----------


അദ്ധ്യായം ൧൮.
------------------------


                                      


ചൊന്നതൊക്കെയുമേവം തന്നെ

എന്നുടെ മകൾ സുനന്ദയും നീയുമൊക്കും

നാരായണിപ്പിളള കൊച്ചമ്മയുടെ പിറന്നാൾ സംബന്ധിച്ച ഘോഷങ്ങളെല്ലാം കൊട്ടാരക്കര ബങ്കളാവിൽ വച്ചു മുറയ്ക്കുനടക്കുന്നു. രാവിലെ ൯/ര മണി കഴിഞ്ഞിരിക്കുന്നു. നാരായണിപ്പിള്ള കൊച്ചമ്മ കുളികഴിഞ്ഞ് വിശേഷവസ്ത്രങ്ങൾ ധരിച്ച്, അമ്പലത്തിൽ പോയി തൊഴുതുവന്നു. ബ്രാഹ്മണസദ്യയ്ക്ക് ഇലവയ്ക്കാറായി. മേലന്വേഷണങ്ങൾ നടത്തിക്കൊണ്ടു നാരായണിപ്പിള്ള കൊച്ചമ്മ ബങ്കളാവിൻറെ കിഴക്കേ പൂമുഖത്തിരിക്കയാണ്. കമലമ്മയുടെ അച്ഛനും അവിടെ ത്തന്നെ ഉണ്ടായിരുന്നു.

നാ-കൊ:- മണി പത്തടിക്കാറായി. കമലം ഇനിയും വന്നില്ലല്ലോ. ശാസ്ത്രികൾ പറഞ്ഞതൊക്കെ തെറ്റിയെന്നു വരുമോ. ആ പെൺകുട്ടി ഭാൎഗ്ഗവി തന്നെയെങ്കിൽ കമലത്തിനെ കണ്ടു അവസ്ഥയ്ക്ക് അവൾ ഉടനെ കൂടെ വരാതിരിക്കയില്ല. അന്വേഷിച്ചു വല്ലവരെയും അയച്ചാലോ. കമലം ഇന്നു രാവിലെ യാതൊന്നും കഴിച്ചിട്ടില്ല.

കമലമ്മയുടെ അച്ഛ‌‌ൻ;- മണി ൯൴ ആയിട്ടേയുള്ളൂ. പറഞ്ഞ ദിക്കിലേക്ക് ഇവിടെ നിന്നൊരഞ്ചാറു നാഴികദൂരമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും താമസം. ഏതായാലും - എന്നിത്രയും പറയുന്നതിനിയ്ക്ക് കമലമ്മയും ഭാൎഗ്ഗവിയും കൈ കോൎത്തു പിടിച്ചുകൊണ്ട് പടിയ്ക്കകത്തേക്കു കടന്നു.

നാരായണിപ്പിള്ള കൊച്ചമ്മയ്ക്കു ഇവരെ ഒരുമിച്ചു കണ്ടപ്പോൾ അളവില്ലാത്ത സന്തോഷമുണ്ടായി. അവർ ഇരുന്നിരുന്നെടത്തു നിന്നു ചാടി എണീറ്റ് അരനിമിഷംകൊണ്ടു ഭാൎഗ്ഗവിയുടെ അരികിൽ എത്തി. ഭാൎഗ്ഗവിയെ മാറോടണച്ച്, അവളുടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/90&oldid=158072" എന്ന താളിൽനിന്ന് ശേഖരിച്ചത്