ട്ടിട്ടുള്ള മേശമേലാണു വച്ചിരുന്നത്. ആ ജന്നലിൽ കൂടി പറന്നകത്തുകടന്ന് മേശയിൽ നിന്നു അതിനെ കൊത്തിക്കൊണ്ടു പോയതായിരിക്കണം. നല്ല വെളിച്ചത്തു ൟ മോതിരത്തിൽ വച്ചിട്ടുള്ള വജ്രക്കല്ലുകൾ പ്രകാശിച്ചിരിക്കണം. അത്കൊണ്ടാണ് കുരുവി അതിനെത്തന്നെ കൊത്തിക്കൊണ്ടു പോവാൻ സംഗതിയായത്.
കമലമ്മയുടെ അച്ഛൻ:- കഷ്ടം! ൟ ബുദ്ധിയൊന്നും നമുക്ക് അക്കാലത്തുണ്ടായിരുന്നില്ലല്ലോ. ആ സാധുവായ ആശാനേയും അയാളുടെ മകളെയും നാം അന്യായമായി ഉപദ്രവിച്ചല്ലോ. എങ്കിലും നമ്മുടെ മനസ്സാക്ഷിക്കു വിരോധമായി നാം ഒന്നും പ്രവൎത്തിച്ചിട്ടില്ലെന്നുള്ള ഒരു സമാധാനം നമുക്കുണ്ട്. നമ്മുടെ സംശയത്തെ മാത്രം നാം സൎക്കാരിനെ ധരിപ്പിച്ചു. സൎക്കാരിൽ നിന്നും തെളിവനുസരിച്ചും ചട്ടപ്രകാരവും ഒരു തീരുമാനവും ചെയ്തു. കേവലം മൂഡത കൊണ്ടും അതിസാഹസം കൊണ്ടും നമുക്കുണ്ടായ സംശയത്തിനു ഒരുവിധത്തിലും സമാധാനം പറയുവാൻ കാണുന്നില്ല. ഏതു വിധത്തിലെങ്കിലും ആ സാധുക്കളെ കണ്ടുപിടിക്കണം. അവരെ തിരിയെ ഇങ്ങോട്ടു തന്നെ കൂട്ടിക്കൊണ്ടുവരണം. അന്യായമായി അവരെ സങ്കടപ്പെടുത്തിയതിനു ഇനി അവരോട് എത്ര ക്ഷമായാചനം ചെയ്‌താൽ പാപനിവൎത്തിയുണ്ടാവും. നമ്മുടെ ചോറുതിന്നുന്ന oരo മഹാപാപിതന്നെയാണല്ലോ കള്ളസ്സാക്ഷി പറഞ്ഞതും.
ഇത്രയും പറഞ്ഞുകൊണ്ട് കമലമ്മയുടെ അച്ഛൻ അടുത്തു നിന്നിരുന്ന കുഞ്ഞിപ്പെണ്ണിന്റെനേൎക്ക് ഒന്നുനോക്കി. കുഞ്ഞി oരo കഥകളെല്ലാം കേട്ടുംകൊണ്ട് ഒരു തൂണുപോലെ നിശ്ചലയായി അവിടെ നില്ക്കുകയായിരുന്നു. അവൾ അപരാധിയാണെന്ന് അവളുടെ മുഖഭാവംകൊണ്ടുതന്നെ മറ്റുള്ളവർ മനസ്സിലാക്കി. കമലമ്മയുടെ അച്ഛൻ അത്യന്തം ദേഷ്യത്തോടുകൂടി കുഞ്ഞിയോടു ഇങ്ങനെ പറഞ്ഞു. "എടീ! കരിങ്കള്ളീ! നീ കച്ചേരിയിൽകൂടെ ചെന്നു കള്ളമൊഴികൊടുത്തില്ലേ? നീ ആ മഹാപാപം ചെയ്തതിരിക്കട്ടെ, ഞങ്ങളെയും നീ പാതകികളാക്കിയല്ലോ. നിന്റെ കള്ളമൊഴിയൊന്നുമാത്രം ഇല്ലാതിരുന്നെങ്കിൽ ആ സാധുക്കളെ ശിക്ഷിക്കുകയേ ഇല്ലായിരുന്നല്ലോ. നിന്നെ ഇനിമേൽ വെറുതേ വിട്ടയക്കില്ല. എടാ! ഇവളെപിടിച്ചുകൊണ്ടുപോ. കച്ചേരിയിൽകൊണ്ടുപോയി മുതല്പേരെ എല്പിക്കണം. ഇവൾ കള്ളസ്സാക്ഷി പറഞ്ഞവളാണെന്നും ഇവളുടെ കള്ളമൊഴിയെ വിശ്വസിച്ചതുകൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dasrohith എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |