ത്തുടങ്ങി. ഇടവപ്പാതി സമീപിച്ചു. കമലമ്മയും നാരായണിപ്പിള്ള ക്കൊച്ചമ്മയും മറ്റും താമസത്തിനു തിരുവനന്തപുരത്തുനിന്നും ഇരവിപുരത്തേക്കു വന്നിരിക്കയാണു. ഒരു രാത്രിയിൽ മഴയും കൊടുങ്കാറ്റും പതിവിലധികം കലശലായിരുന്നു. രവിമംഗലത്തു വീട്ടുപറമ്പിൽ കിഴക്കുവശത്തു മുറ്റത്ത് ഒരു
വലുതായ ചീലാന്തിമരം നില്പുണ്ടായിരുന്നു. ൟ വൃക്ഷം വളരെക്കാലത്തേ പഴക്കമുള്ളതായിരുന്നു. അതിന്റെ ശാഖകൾ വളരെ വിസ്താരത്തിൽ പടൎന്നുകിടന്നിരുന്നു. കാലപ്പഴക്കംകൊണ്ട് അതിൽ അവിടവിടെ പോടുകൾ ഉണ്ടായിട്ടുണ്ട്. ൟ പോടുകളിൽ സാധാരണ കുരുവികൾ കൂടുവയ്ക്കുക പതിവാണു. ഒന്നുരണ്ടു കുരുവിക്കൂടുകളെങ്കിലും ൟ വൃക്ഷത്തിൽ എല്ലാക്കാലത്തുമുണ്ടായിരിക്കും.
തലേന്നാൾ രാത്രിയിൽ കൊടുങ്കാറ്റും മഴയും അതികലശലായപ്പോൾ ഈ ചീലാന്തിമരം മൂടോടെ ഒന്നിളകി. ൟ മരം പെട്ടെന്നു വീണു വല്ല അപകടവും സംഭവിക്കാതിരിക്കണമല്ലോ എന്നുകരുതി അതിനെ പിറ്റേന്നാൾ രാവിലേതന്നെ മുറിപ്പിക്കണമെന്ന് രവിമംഗലത്തേ കാരണവർ ഉത്തരവു
കൊടുത്തു. പിറ്റേദ്ദിവസം അതിരാവിലേ ഊരാളിമാർ ചീലാന്തി മുറിക്കുവാനും ആരംഭിച്ചു. അപ്പോൾ രവിമംഗലത്തെ വേലക്കാരെല്ലാം കിഴക്കെ മുറ്റത്തു കൂടിയിരുന്നു. കിഴക്കേ പൂമുഖത്തു നാരായണിപ്പിള്ളയും അവരുടെ ഭൎത്താവും മകൾ കമലമ്മയും മരം മുറിക്കുന്നതു കണ്ടുകൊണ്ടു നിന്നിരുന്നു. ചീലാന്തിയിലെ മുകളിലെ അറ്റത്തുള്ള ഒരു മുറി താഴത്തുവീണുകഴിഞ്ഞപ്പോൾ കമലമ്മയുടെ ഇളയ സഹോദരൻ അപ്പുക്കുട്ടൻ ഓടി മുറ്റത്തിറങ്ങി. താഴത്തുവീണ മരക്കൊമ്പിൽ ഒരു കുരുവി കൂടുവച്ചിരുന്നതിനേ ൟ കുട്ടി വളരെക്കാലമായിട്ടു കൊതിച്ചിരിക്കയായിരുന്നു. കുരുവിക്കൂടിനെ കയ്യിൽ എടുത്തുനോക്കിയപ്പോൾ അതിനകത്തു എന്തോ വളരെ പ്രകാശമുള്ളതായ ഒരു സാധനം അപ്പുക്കുട്ടൻ കണ്ടു. കൂടോടുകൂടെ അതിനെ എടുത്തും കൊണ്ട് അപ്പുക്കുട്ടൻ പൂമുഖത്തേയ്ക്കു കയറിച്ചെന്ന് അമ്മയോടു "അമ്മേ! അമ്മേ! ഇതാ നോക്കണം. ൟ കൂട്ടിനകത്തു
സ്വൎണ്ണമോ വജ്രമോ കൊണ്ടുണ്ടാക്കിയതുപോലെ ഒരു ചെറിയ സാധനം ഇരിയ്ക്കുന്നു." എന്നു പറഞ്ഞു ഒരു വജ്രം പതിച്ച മോതിരത്തേ പുറത്തേക്കു വലിച്ചെടുത്തു. നാരായണിപ്പിള്ള അതിനെ കയ്യിൽ വാങ്ങിച്ചു നോക്കിയ ക്ഷണത്തിൽ "ഇതെന്താശ്ചൎയ്യം! ഇതല്ല്യോ മോഷണം പോയ എന്റെ
വജ്രമോതിരം! കഷ്ടമേ! എന്തെല്ലാം ചീത്തയുണ്ടായി" എന്നിത്രയും പറഞ്ഞു മൂക്കിൽ വിരൽ വച്ചു കൊണ്ട് സ്വല്പനേരം അവിടെ ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |