താൾ:Daiva Karunyam 1914.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭0


വമേ! എന്റെ പേരിൽ കരുണയുണ്ടായിട്ട് എന്റെ ൟ ജീവിതത്തെ അവസാനിപ്പിക്കണേ!" എന്നിങ്ങനെ നിലവിളിച്ചു കൊണ്ടു വളരെനേരം അവിടെത്തന്നെ കിടന്നു. പിന്നീടു ഭാൎഗ്ഗവി അവിടെനിന്നും എണീറ്റ് അരികിലുണ്ടായിരുന്ന ഒരു മൺതിട്ടയിന്മേൽ കയറിയിരുന്നു. നേരം പ്രഭാതമാകുന്നതുവരെ അവിടെ ഇരുന്നു കഴിച്ചുകൂട്ടാമെന്ന് അവൾ നിശ്ചയിച്ചു. പുലൎച്ചയ്ക്ക് അവിടെനിന്നും പുറപ്പെട്ടു മറ്റുവല്ല പ്രദേശങ്ങളിലുംചെന്നു വല്ല ഗൃഹങ്ങളിലും വേലയ്ക്കു താമസിച്ച് കാലക്ഷേപം ചെയ്യാമെന്നു തീരുമാനിച്ചു. ഒരുവേള ഇനിമേൽ തന്റെ അച്ഛന്റെ ശവകുടീരത്തെ ക്കാണ്മാൻപോലും തനിയ്ക്കു സംഗതി ആകയില്ലായിരിക്കാമെന്നാണു ഭാൎഗ്ഗവി ശങ്കിച്ചത്.

---------------------
അദ്ധ്യായം ൧൫.
----------------------


                     


കനലെന്നുനിനച്ചുപോയിനീതാ-

നനഘം മാറിൽ വഹിച്ചിടേണ്ടരത്നം.

ശാനെയും ഭാൎഗ്ഗവിയേയും ഇരവിപുരത്തുനിന്നു നാടുകടത്തീട്ട് ഇപ്പോൾ ഏകദേശം ൪ സംവത്സരത്തോളമായി. ഇവരേ ഇടവായെന്ന ദിക്കിലാണു കൊണ്ടുചെന്നാക്കിയതെന്നുകൂടെ പോയിരുന്ന ശിപായിമാർ പറഞ്ഞ് ഇരവിപുരത്തുകാർ കേട്ടിട്ടുണ്ടായിരുന്നു. എന്നല്ലാതെ ആശാന്റെയും ഭാൎഗ്ഗവിയുടെയും അതില്പിന്നീടുള്ള ചരിത്രം ഇരവിപുരത്തുകാൎക്കു യാതൊന്നും തന്നെ അറിവാൻ പാടില്ലായിരുന്നു. ചിലരൊക്കെയും ആശാന്റെയും ഭാൎഗ്ഗവിയുടേയും ചരിത്രം വിസ്മരിച്ചുപോയിട്ടും ഉണ്ട്.

രവിമംഗലത്തേവക മോതിരം കാണാതായിട്ട് ഇപ്പോൾ നാലുകൊല്ലത്തോളമായല്ലോ. ഭാൎഗ്ഗവിതന്നെ ഒരുവേള മോതിരമെടുത്തതായിരിക്കുമെന്നും എന്നാൽ ഒടുവിൽ അവമാനത്തിലുള്ള ഭയം കൊണ്ടാണു കുറ്റം സമ്മതിക്കാത്തതെന്നുമായിരുന്നു നാരായണിപ്പിള്ള ക്കൊച്ചമ്മ മുതൽ പേർ ഇക്കാലത്തും വിചാരിച്ചിരുന്നത്. ൟ മോതിരത്തിന്റെ സ്മരണതന്നെ ക്രമേണ അവരുടെ മനസ്സിൽ നാരായണിപ്പിള്ള കൊച്ചമ്മയ്ക്കും മറ്റും ഇല്ലാതായി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/78&oldid=158058" എന്ന താളിൽനിന്ന് ശേഖരിച്ചത്