ഭാൎഗ്ഗവി യാത്രക്കൊരുങ്ങി. അവളുടെ സാമാനങ്ങളെല്ലാം കൂടി ഒരു ചെറിയ ഭാണ്ഡം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനെ കയ്യിൽ എടുത്ത് കിട്ടുഅമ്മാച്ചനോടും ആനന്തപ്പിള്ളയോടും യാത്രചോദിക്കുന്നതിനായി അവരുടെ അടുക്കൽപോയി. ഭാൎഗ്ഗവിയെ വിട്ടുപിരിയേണ്ടിവരുന്നതിൽ
വച്ച് ൟ സാധുക്കൾക്കുണ്ടായിരുന്ന സങ്കടത്തിനു എന്തൊരു നിവൃത്തിയാണുള്ളത്. ഭാൎഗ്ഗവി യാത്രചോദിച്ചപ്പോൾ ഇവർ കേവലം കുട്ടികളെപോലെ കരയുവാൻ തുടങ്ങി. എന്തുചെയ്യാം. അവർ വിചാരിച്ചാൽ യാതൊരു നിവൃത്തിയും ഇല്ലല്ലോ. എങ്കിലും "ദൈവം നിന്നെ രക്ഷിക്കട്ടെ.
നീ എവിടെച്ചെന്നാലും പിഴച്ചോളും കുഞ്ഞേ. നിന്നെ ആരും തങ്കമ്പോലെ നോക്കിക്കൊള്ളും. നിനക്കു യാതൊരു കൊറവും വരില്ല" എന്ന് അനുഗ്രഹിച്ചതോടുകൂടി അവരുടെ സ്വന്തം കയ്യീടായിട്ടുണ്ടായിരുന്ന സ്വത്തിൽ നിന്ന് ൨0-പണം ഭാൎഗ്ഗവിയുടെ വഴിയാത്രയ്ക്കും മറ്റുമായി കൊടുത്തു.
ഭാൎഗ്ഗവി അതിനെ അത്യന്തം സന്തോഷത്തോടുകൂടി സ്വീകരിച്ച് തൊഴുതു യാത്രയും പറഞ്ഞു. ഇഞ്ചക്കാട്ടുനിന്നും ആ രാത്രിയിൽതന്നെ അവൾ പുറത്തിറങ്ങി.
ഭാൎഗ്ഗവി ഇഞ്ചക്കാട്ടുനിന്നും തിരിച്ച് നേരെ ആശാന്റെ ശവകുടീരത്തിലേക്കാണു പോയത്. അവൽക്ക് ൟ അത്യാപത്തിലുണ്ടായ സങ്കടംകൊണ്ടോ, അഥവാ ജീവനിലുള്ള നൈരാശ്യം കൊണ്ടുതന്നെയോ, ൟ അവസരത്തിൽ രാത്രി സഞ്ചരിപ്പാൻ യാതൊരു ഭയവും ഉണ്ടായില്ല. ആശാന്റെ ശവകുടീരത്തിലെത്തി അവിടെ നിലത്തുവീണുകിടന്നു കരയുവാൻ തുടങ്ങി. രാത്രി നിശ്ശബ്ദമായിരുന്നു. ഭാൎഗ്ഗവിയുടെ രോദനം ഇങ്ങനെയായിരുന്നു. "അയ്യോ! അച്ഛാ! എന്റെഅച്ഛാ! ഇപ്പോളാണല്ലോ അച്ഛനില്ലാത്തതുകൊണ്ടുള്ള സങ്കടം ഞാൻ അതികഠിനമായിട്ടനുഭവിക്കുന്നത്.
ഇതിനു മുമ്പൊരിക്കൽ വീടില്ലാതെ നാം തെണ്ടിത്തിരിഞ്ഞപ്പോൾ അച്ഛനുണ്ടായിരുന്നതുകൊണ്ട് എനിയ്ക്കു യാതൊരു സങ്കടവും ഉണ്ടായില്ല. ഇപ്പോൾ ഞാൻ എന്തുചെയ്യട്ടേ. എങ്ങോട്ടു പോകട്ടെ. ഞാൻ ഠാണാവിൽ കിടന്നപ്പോൾ കൂടി ഇത്രസങ്കടമനുഭവിച്ചില്ലല്ലോ. എപ്പോഴെങ്കിലും അച്ഛനെക്കണ്ടുകൊള്ളാമെന്നുള്ള ധൈൎയ്യം എനിക്കുണ്ടായിരുന്നു. ഇന്നുരാത്രി എവിടെയാണു ചെന്നുകിടക്കേണ്ടതെന്നു കൂടി എനിക്കിപ്പോൾ നിശ്ചയമില്ല. മോഷണക്കുറ്റത്തിനു വെളിയിലാക്കിയ എന്നെ ഇനി ഇവിടങ്ങളിലെങ്ങാനും ഒരു വീട്ടിൽ താമസിപ്പിക്കുമോ. ദൈ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |