താൾ:Daiva Karunyam 1914.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൧


കൂടി അനുവദിക്കയും ചെയ്തു. ഇങ്ങനെ ഭാൎഗ്ഗവി ഇഞ്ചക്കാട്ടു വീട്ടിൽ സ്ഥിരതാമസമായി.

ഭാൎഗ്ഗവിയുടെ ആവിൎഭാവത്തിൽ ആനന്തപ്പിള്ളയുടെ വീട്ടുകാൎ‌യ്യങ്ങൾ ഒന്നുകൂടി മോടിപിടിപ്പിച്ചു. ആനന്തപ്പിള്ളയുടേയും കിട്ടുആമ്മാച്ചന്റെയും സ്വന്തമകളുടെ സ്ഥാനം ഭാൎഗ്ഗവിയ്ക്കു കിട്ടി. ഭാൎഗ്ഗവി ക്കും തന്റെ പുതിയ ജീവിതത്തിൽ ഒട്ടും അതൃപ്തി ഉണ്ടായില്ല.

എങ്കിലും ചിലസ്മരണകൾ ഉണ്ടാകുമ്പോൾ ഭാൎഗ്ഗവിയുടെ ഉത്സാഹം തീരെ നശിക്കും. ആശാനോടുള്ളതുപോലെ സ്വാതന്ത്ൎ‌യ്യം അവൾക്ക് ഇപ്പോൾ ഒരുത്തരോടും ലഭിച്ചില്ല. ആശാനെപ്പോലെ രസകരമായ കഥകൾകൊണ്ടും സാരോപദേശങ്ങൾകൊണ്ടും അവളെ ആനന്ദിപ്പിക്കുന്നതിനു ഇപ്പോൾ ആരും ഇല്ലായിരുന്നു. ആശാന്റെ ശുശ്രൂഷയ്ക്കുവേണ്ടി വേലചെയ്തിരുന്നതുപോലെയുള്ള ഉത്സാഹം ഇപ്പോൾ വീട്ടുകാൎ‌യ്യങ്ങളിലും മറ്റൊരു കൃത്യത്തിലും അവൾക്കുണ്ടായില്ല. അവളുടെ അച്ഛനെ ഓൎക്കുമ്പോൾ ഈ ഭൂലോകം മുഴുവൻ അവൾക്കു ശൂന്യമായിട്ടു തോന്നി.ഈ വിധത്തിൽ ആശാന്റെ മരണശേഷം ഏകദേശം ഒരേഴെട്ടു മാസക്കാലം ഭാൎഗ്ഗവി ഇഞ്ചക്കാട്ടു കഴിച്ചുകൂട്ടി.

-----------------------------------


അദ്ധ്യായം ൧൩.
---------+---------


                                    


ദു:ഖമെന്തഥ മൂൎഖന്റെ

മുഖംനോക്കീട്ടു ജീവനം?

ക്കാലത്ത് ഇഞ്ചക്കാട്ടു ഭവനത്തിലെ സ്ഥിതിയിൽ ചില ഭേദഗതികളുണ്ടായി. തിരുവനന്തപുരത്തുപോയി പഠിച്ചുതാമസിച്ചിരുന്ന കിട്ടു അമ്മാച്ചന്റെ മകൻ ശ്രീധരകുമാരൻ ഇയ്യിടയ്ക്ക് പഠിപ്പുമതിയാക്കി. തിരുവനന്തപുരത്ത് അയാൾ താമസിച്ചിരുന്ന ഭവനത്തിൽനിന്നുതന്നെ ഒരു സ്ത്രീയെ വിവാഹം ചെയ്തു. ഈ കുടുംബം സ്വത്തുകൊണ്ടും ആഭിജാത്യംകൊണ്ടും വളരെ പ്രബലമായ ഒന്നായിരുന്നു. അവിടുത്തെ ഏകസ്ത്രീസ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/68&oldid=158047" എന്ന താളിൽനിന്ന് ശേഖരിച്ചത്