രോ വാക്കുകളും ഭാൎഗ്ഗവിയുടെ ഹൃദയമൎമ്മങ്ങളെ ഭേദിച്ചുകൊണ്ടുതന്നെയിരുന്നു.
“ | എന്നും മിന്നിത്തമസ്സറ്റിഹതിരിയെ വരാതുള്ളൊരാനിത്യധാമം |
” |
ആശാന്റെ ദീനം വീണ്ടും വൎദ്ധിച്ചു. ക്രമേണ ക്ഷീണം കലശലായി. ദീനം വൈഷമ്യമുള്ള നിലയിലാണെന്നു തീൎച്ചയായപ്പോൾ മരണദശയിൽ ചെയ്യേണ്ട സൽക്കൎമ്മങ്ങളെല്ലാം നടത്തണമെന്നു ഭാൎഗ്ഗവി തീൎച്ചയാക്കി. സമീപത്തുണ്ടായിരുന്ന ഗ്രാമത്തിലേയ്ക്ക് ഒരാളയച്ചു ഒരു പുരോഹിതബ്രാഹ്മണനെ വരുത്തി. ഈ ശാസ്ത്രികളുടെ ഉപദേശപ്രകാരം യാത്രാദാനം കഴിക്കുന്നതിനും സഹസ്രനാമജപത്തിനും വേണ്ട ഏൎപ്പാടുചെയ്തു. ഈ കാൎയ്യങ്ങളിലൊക്കെ വീട്ടുകാരനായ കിട്ടു ആമ്മാച്ചന്റേയും മറ്റുള്ള സമീപസ്ഥന്മാരുടേയും സഹായം ഭാൎഗ്ഗവിക്കുണ്ടായിരുന്നു. അവർ എന്തു ചെയ്യുന്നതിനും സന്നദ്ധന്മാരായിരുന്നു.
യാത്രാദാനവും സഹസ്രനാമജപവും വിധിയാകുംവണ്ണം നടന്നു. കിട്ടു അമ്മാച്ചനും ആനന്തപ്പിള്ളയും എപ്പോഴും ആശാന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു. ഭാൎഗ്ഗവിയെ എല്ലാ വിധത്തിലും സഹായിച്ചത് ഇവർ തന്നെയായിരുന്നു. ഭാൎഗ്ഗവി ചിലപ്പോൾ അധികം മനസ്താപപ്പെടുമ്പോൾ സമാധാനം പറയുന്നതിനും ഇവർ തന്നെ. കിട്ടു അമ്മാച്ചൻ പലപ്പോഴും ഭാൎഗ്ഗവിയെ ഇങ്ങനെയാണു സമാധാനപ്പെടുത്തിയിരുന്നത്. "എന്റെ പൊന്നേ! നീ
എന്തിനിങ്ങനെ മനസ്താപപ്പെടുന്നു. നിനക്കെന്തിനും ഞങ്ങളില്ലയോ? നിന്റെ അച്ഛനെപ്പോലെ തന്നെ ഞാൻ. നിന്റെ അമ്മ ആനന്തം തന്നെ. പിന്നെ എന്തിനാണു നീ വ്യസനിക്കുന്നത്. നീ എന്നും ഞങ്ങടെ കുഞ്ഞായിരുന്നാൽ മതി. നിന്റെ അച്ഛൻ മരിച്ചുപോയാലും നിനക്കൊ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |