താൾ:Daiva Karunyam 1914.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬


തനായിട്ടുണ്ട്. എന്റെ ദൃഢമായ ൟശ്വരഭക്തി എന്നെ ഏതെല്ലാം വിധത്തിൽ സഹായിച്ചു. ഞാൻ ഒരു കാലത്തു വളരെ സുഖവും അനുഭവിച്ചിട്ടുണ്ട്. രവിമംഗലത്തെ പ്രഭുകുമാരന്റെ സേവകനായിരുന്ന കാലത്ത് എനിക്കു അലഭ്യങ്ങളായ സുഖങ്ങൾ യാതൊന്നും തന്നെയില്ലായിരുന്നു. എന്നാൽ ഇതിന്റെയൊക്കെ നിസ്സാരതയേയും ഞാൻ നല്ലവണ്ണം മനസ്സിലാക്കീട്ടുണ്ട്. ഇരവിപുരത്തെ നമ്മുടെ പണ്ടത്തെവീട്ടിൽ താമസിച്ചിരുന്ന കാലത്തു പതിവായി രാവിലെ ഞാൻ ഈശ്വരപ്രാൎത്ഥന ചെയ്തിരുന്ന അവസരങ്ങളിൽ ചിലപ്പോൾ ഒരു മണിക്കൂൎനേരംകൊണ്ടു അനുഭവിച്ചിട്ടുള്ള ബ്രഹ്മാനന്ദം മറ്റൊന്നുകൊണ്ടും ഇനിക്കുണ്ടായിട്ടില്ല. ആത്മജ്ഞാനവും ൟശ്വരഭക്തിയുംകൊണ്ടു നമ്മുടെ മനസ്സിനുണ്ടാകുന്നതുപോലെയുള്ള ആനന്ദം ഈ ലോകത്തിൽ മറ്റൊന്നുകൊണ്ടും ലഭിക്കുന്നില്ല. ഞാൻ സങ്കടങ്ങളും ധാരാളം അനുഭവിച്ചിട്ടുണ്ട്. നിന്റെ അമ്മ മരിച്ചപ്പോളുണ്ടായതുപോലുള്ള മനസ്താപം എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. ആ സംഭവം എന്റെ ഹൃദയനാളങ്ങളെ ഭേദിച്ചുകളഞ്ഞു. ഞാൻ കേവലം തന്റേടമില്ലാത്ത നിലയിലായി. എന്നെക്കൊണ്ട് ഇനിമേൽ യാതൊന്നിനും കൊള്ളുക യില്ലെന്നുതന്നെ എനിക്കന്നുതോന്നി. എങ്കിലും കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈശ്വരൻ എന്റെ മനസ്സിനു സമാധാനമുണ്ടാക്കി. ഈ ആപത്സംഭവം കൊണ്ട് എന്റെ ബുദ്ധിക്ക് ഒരു ഗുണകരമായ ഭേദമാണു അന്നു വന്നു ചേൎന്നത്. ലൗകികങ്ങളായ വിഷയങ്ങളിൽ അത്രവളരെ ഭ്രമിക്കരുതെന്നുള്ള ഒരു പാഠം ഞാൻ അന്നു പഠിച്ചു. അദ്ധ്യാത്മിക ജ്ഞാനത്തിൽ എന്റെ ബുദ്ധി ഒന്നുകൂടി ഉന്മേഷത്തോടെ പ്രവൎത്തിക്കുവാൻ തുടങ്ങി. ഇത് എനിക്ക് വളരെ വലുതായ ഒരനുഗ്രഹമായിത്തീൎന്നു. ദൈവാനുഗ്രഹമുണ്ടെങ്കിൽ ദോഷം ഗുണകരമായിട്ടുതന്നെ തീരുന്നു. ഞാൻ വഴിയാത്രകൊണ്ടു ക്ഷീണിച്ചു മൃതപ്രായനായി വഴിയിൽ വീണ കഥ നീ ഓൎക്കുന്നില്ലേ? ആ സംഭവമല്ലേ ഈ കഴിഞ്ഞ മൂന്നുകൊല്ലങ്ങളിൽ നമുക്കുണ്ടായിരുന്ന സൗഖ്യത്തിനു കാരണം. അങ്ങനെ സംഭവിച്ചില്ല്ലായിരുന്നെങ്കിൽ ഈ നല്ല ആളുകളുമായുള്ള പരിചയം നമുക്കു ലഭിക്കു മായിരുന്നോ; അവരുടെ കാരുണ്യമല്ലേ നമുക്ക് ഈ ഇടക്കാലത്തുണ്ടായ ഐശ്വൎ‌യ്യത്തിനൊക്കെ കാരണം. ഇതിനു മുമ്പു വേറൊരാപത്തുണ്ടായത് നിന്നിൽ മോഷണക്കുറ്റമാരോപിച്ചു നിന്നെ തടവിലാക്കിയതായിരുന്നു. ഇങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നു എന്നിരിക്കട്ടെ. കമലമ്മക്കൊച്ച




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/62&oldid=158041" എന്ന താളിൽനിന്ന് ശേഖരിച്ചത്