താൾ:Daiva Karunyam 1914.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2


ല്ലാത്ത ഒരു നിസ്സഹായനായ കുട്ടിയെന്നുള്ള വ്യത്യാസമൊന്നും ഉമ്മിണിയുടെ നേൎക്ക് അയാൾ കാണിച്ചില്ല. മറ്റുള്ള തോട്ടക്കാരോടൊപ്പം ഈ സാധുവായ കുട്ടിയും എല്ലുമുറിയെ വേലചെയ്യേണ്ടിയിരുന്നു. എങ്കിലും ഉമ്മിണിയ്ക്കു തൻറെ ഈ അവസ്ഥയിൽ യാതൊരു സങ്കടവും ഉണ്ടായില്ല.

ഉമ്മിണി പ്രകൃത്യാ സത്സ്വഭാവിയായിരുന്നു. ഉമ്മിണിയുടെ അച്ഛൻ ഒരു വില്ലാശാനും വലിയ ഈശ്വരഭക്തനും ആയിരുന്നു. അതുകൊണ്ട് ഉമ്മിണിയെ ചെറുപ്പത്തിൽ എല്ലാവരും നേരംപോക്കായി "ആശാൻകുഞ്ഞ്" എന്നുവിളിച്ചുവന്നിരുന്നു. കാലാന്തരത്തിൽ,"ഉമ്മിണിപ്പിള്ള ആശാൻ" എന്നു പ്രസദ്ധമായ പേര് ഈ കുട്ടിയ്ക്കു ലഭിക്കുകയും ചെയ്തു.

ജനനശ്രേഷ്ടതയെ സൂചിപ്പിക്കുന്നതായ സൽഗുണങ്ങൾ ചെറുപ്പത്തിൽ തന്നെ ഉമ്മിണിയിൽ കണ്ടുതുടങ്ങി. തൻറെ പിതാവിന്റെ സ്വഭാവ വിശേഷത്തിനനരൂപമായി, ഉമ്മിണിയ്ക്കും ദൃഢമായ ഈശ്വരഭക്തി ഉണ്ടായിരുന്നു. ഉമ്മിണിയുടെ സൽഗുണങ്ങൾകൊണ്ട് അവൻ പലരുടേയും ആദരബഹുമാനങ്ങൾക്കു പാത്രമായി. "ആശാൻ കുഞ്ഞ്" പ്രകൃത്യാ ശാന്തനും അനുസരണയുള്ളവനും ആണെന്നുള്ളത് എല്ലാവൎക്കും അറിയാമായിരുന്നു. അവൻ തൻറെ കൃത്യങ്ങളെ യാതൊരു വീഴ്ചയ്ക്കും ഇടവരുത്താതെ നിൎവഹിച്ചുപോന്നു. ദുരാഗ്രഹം ഇവനു ലവലേശം ഉണ്ടായിരുന്നില്ല. തന്നാൽ കഴിയുന്നത്ര അന്യന്മാരെ സഹായിക്കുന്നതിനുള്ള ഉത്സാഹം ഇവൻറെ ഒരു വിശേഷഗുണമായിരുന്നു. എല്ലാവരോടും വണക്കമുണ്ടായിരുന്നതുകൊണ്ടു എല്ലാവരും ഉമ്മിണിയെ സ്നേഹിച്ചു.

രവിമംഗലത്തും അടുത്തുള്ള മറ്റു മാന്യകുടുംബങ്ങളിലും ഉള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി, രവിമംഗലത്തേ ചിലവിലും മേലന്വേഷണത്തിലും അവിടെ ഒരു ചെറിയ എഴുത്തു പള്ളിയുണ്ടായിരുന്നു. ദിവസംതോറും താൻ ചെയ്യാനുള്ള ജോലികൾ ചെയ്തതിനു ശേഷം, ഉമ്മിണി, ഈ പള്ളികൂടത്തിൽ ചെന്നു പഠിയ്ക്കുക പതിവാണ്. പള്ളികൂടത്തിലേ മൂത്തയാശാന് ഇതു സന്തോഷമായിരുന്നു; രവിമംഗലത്തേ കാൎ‌യ്യസ്ഥന്മാർ ഇതിനെ അനുവദിക്കുകയും ചെയ്തു. ഉമ്മിണിയുടെ സമ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/6&oldid=158038" എന്ന താളിൽനിന്ന് ശേഖരിച്ചത്