താൾ:Daiva Karunyam 1914.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൧


ഇഞ്ചക്കാട്ടു വീട്ടിനു സമീപത്ത് ആ വീട്ടുകാരുടെ വക ഒരു ചെറിയ തോട്ടം അക്കാലത്ത് അനാഥസ്ഥിതിയിൽ കിടന്നിരുന്നു. കിട്ടുഅമ്മാച്ചനു ഇതിനെ വേണ്ടവിധത്തിൽ പരിപാലിക്കുന്നതിനുള്ളസൗകൎ‌യ്യമോ ശേഷിയോ ഇല്ലാതിരുന്നതിനാൽ ൟ തോട്ടത്തിന്റെ കാൎ‌യ്യം താൻ ഏറ്റുകൊള്ളാമെന്നു ആശാൻ സമ്മതിച്ചു വേനൽ അവസാനിക്കുന്നതിനു മുമ്പായി ആശാൻ ആ പറമ്പിലെ തറയൊക്കെ വെട്ടിനിരപ്പുവരുത്തി. അവിടെയുണ്ടായിരുന്ന കാടും പടപ്പുമെല്ലാം കളഞ്ഞു വെടിപ്പാക്കി. ൟ കൃത്യത്തിൽ ഭാൎഗ്ഗവിയും ആശാനെ വേണ്ടുംവണ്ണം സഹായിച്ചു. ആ പറമ്പിലേയ്ക്കുള്ള ഒറ്റയടിപ്പാത വെട്ടി വൃത്തിയാക്കി; കൃഷിയ്ക്കു വേണ്ടവിധത്തിൽ ആ പറമ്പിനെ സന്നദ്ധമാക്കി. സമീപത്തുണ്ടായിരുന്ന ചന്തയിൽ നിന്നു വേണ്ടവിത്തുവകകളെല്ലാം ആശാൻ മേടിച്ചു ശേഖരിച്ച് കൃഷിതുടങ്ങി. കാലക്രമം കൊണ്ട് ഇരവിപുരത്തുണ്ടായിരുന്ന ആശാന്റെ തോട്ടത്തിനൊപ്പം ഒരു നല്ലതോട്ടം ആശാൻ ഇഞ്ചക്കാട്ടും ഉണ്ടാക്കി. അതുപോലെയുള്ള ഒരു ചെറിയ പൂന്തോട്ടവും അവിടെ നിൎമ്മിച്ചു. ഈ തോട്ടം ഈ പ്രദേശത്തേക്കു ഒരു പുതുമയായിരുന്നു. ഇത്ര സമൃദ്ധിയും ഐശ്വൎ‌യ്യവുമുള്ള ഒരു തോട്ടം അക്കാലത്ത് അവിടെയെങ്ങുമുണ്ടായിരുന്നില്ല. ആശാന്റെ ഈശ്വരാധീനത്താൽ 0ര0 പറമ്പു സ്വല്പകാലംകൊണ്ടു വളരെ ആദായകരമായി ത്തീൎന്നു. ആശാനും ഭാൎഗ്ഗവിയ്ക്കും തങ്ങളുടെ പൂൎവ്വസ്ഥിതിയെ വീണ്ടും പ്രാപിച്ചതുപോലെയുള്ള സന്തുഷ്ടിയുണ്ടായി. ആശാന്റെ മറ്റുള്ള സമയം ൟശ്വരപ്രാൎത്ഥനയ്ക്കായി വിനിയോഗിച്ചു. ഭാൎഗ്ഗവിയ്ക്കു കാലാനുസരണം വേണ്ട ഉപദേശങ്ങൾ ആശാൻ ഇക്കാലത്തും മുടങ്ങാതെ ചെയ്തുകൊണ്ടുതന്നെ ഇരുന്നു.

ഇങ്ങനെ ഏകദേശം മൂന്നു സംവത്സരക്കാലത്തോളം ആശാനും ഭാൎഗ്ഗവിയും ഇഞ്ചക്കാട്ടു സുഖമായി താമസിച്ചു. മൂന്നാം സംവത്സരത്തിൽ ഏകദേശം മഞ്ഞുകാലം സമീപിച്ചു.ആശാനു നല്ല സുഖമില്ലാതായി. സുഖക്കേട് ക്ഷീണവും രുചിക്കുറവും മാത്രമായിരുന്നു. ഇങ്ങനെ ഇതിനു കീഴിൽ ഒരിക്കലും ഉണ്ടായിട്ടില്ല. വയസ്സും അറുപതോളമായി. ശരീരത്തിനു ക്ഷീണം ക്രമേണ വൎദ്ധിച്ചുവന്നു. എങ്കിലും തന്റെ സുഖക്കേടിന്റെ സ്വഭാവം പുറത്തറിയിക്കാതെ ആശാൻ കഴിച്ചു കൂട്ടി. നിത്യവൃത്തികൾ ക്കൊന്നിനും മുടക്കംവരുത്തിയില്ലെന്നു മാത്രമല്ല, കഷ്ടിച്ചു ചിലജോലികളും ആശാൻ ചെയ്തുകൊണ്ടു തന്നെയിരുന്നു. ക്രമേണ ക്ഷീണം വൎദ്ധിച്ചുതന്നെയാണു വരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/57&oldid=158035" എന്ന താളിൽനിന്ന് ശേഖരിച്ചത്