വീട്ടുകാരുടെ താല്പൎയ്യം ഇത്രയധികം ഉള്ളതുകൊണ്ട് ഇവരുടെ ആഗ്രഹത്തിനു വിപരീതം ചെയ് വാൻ
ആശാൻ ഒരുക്കമുണ്ടായിരുന്നില്ല.
“ | താഴ്ചയായൊരിടത്തുള്ള വാഴ്ചയിൽ വീഴ്ചയെന്തുതേ. |
” |
ആശാനും ഭാൎഗ്ഗവിയും ഇങ്ങനെ സുഖമായി ഇഞ്ചക്കാട്ടുവീട്ടിൽ താമസിച്ചു. അവരുടെ ചെറിയ കുടിലിൽ അവർ അത്യന്തം തൃപ്തിയോടെ പാൎത്തു. അത്യാവശ്യം വേണ്ട തട്ടുമുട്ടുസാമാനങ്ങൾ മാത്രം അവർ അവിടെ ശേഖരിച്ചുവച്ചു. അവരുടെ പേരിൽ ഇത്രകാലം കരുണചെയ്ത വീട്ടുകാരോടു ഇനിയും
വല്ലതും വാങ്ങിയ്ക്കയെന്നുള്ളതു വലിയ അലോക്യമാണെന്ന് ആശാനു തോന്നി. അതുകൊണ്ടു അവരുടെ നിത്യവൃത്തിയ്ക്കു വേണ്ടത് അവരുടെ പ്രയത്നംകൊണ്ടു തന്നെ സമ്പാദിയ്ക്കുവാൻ അവർ ശ്രമിച്ചു. വീടും കുടിയും ഇല്ലാതെ തെണ്ടി നടന്നിരുന്ന അവസ്ഥപോയി ഒരിയ്ക്കൽ കൂടി ഇങ്ങനെ സൗഖ്യമായിരിപ്പാൻ സംഗതി ആയതിൽ ഭാൎഗ്ഗവിയ്ക്ക് അത്യന്തം കൃതാൎത്ഥത ഉണ്ടായി. അവരുടെ പണ്ടത്തെ വീട്ടിലപ്പോലെ തന്നെ വേണ്ട ശുചിത്വമെല്ലാം ൟ വീട്ടിലും ഭാൎഗ്ഗവി പരിപാലിച്ചു. ആശാൻ നെയ്ത്തുവേലയിൽ ഉദ്യോഗിച്ചിരിയ്ക്കുമ്പോളൊക്കെ ഭാൎഗ്ഗവി വീട്ടുകാൎയ്യങ്ങളിൽ ജാഗരൂകയായിരുന്നു. വൈകുന്നേരത്തു അവർ കിട്ടു അമ്മാച്ചന്റെയും ആനന്തപ്പിള്ളയുടേയും അടുത്തു ചെന്നു വെടിപറഞ്ഞു കൊണ്ടിരിക്കുക പതിവാണു. ഇവരുമായുള്ള സംഭാഷണം ആ വീട്ടുകാൎക്കു വളരെ സന്തോഷമായിരുന്നു. മഴക്കാലത്തു ചിലപ്പോൾ വൈകുന്നേരമായാൽ
അവിടെയുള്ള വേലക്കാരും ഒരുമിച്ചു വന്നുചേരും. ആശാനുമായുള്ള സംഭാഷണത്തിൽ ആ കൂട്ടൎക്കൊക്കെ വളരെ താല്പൎയ്യമാണുണ്ടായിരുന്നത്. ആശാന്റെ പഴങ്കഥകളും തത്വോപദേശങ്ങളും അവൎക്കു നന്നേ ബോധിച്ചു. ഇങ്ങനെ ആശാന്റെയും ഭാൎഗ്ഗവിയുടേയും അവിടത്തെ താമസം
പൊതുവിൽ എല്ലാവൎക്കും സന്തോഷമായിരുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |