ണ്ടും ക്ഷീണം അതികലശലായി. സംസാരിക്കാൻ പോലും വയ്യെന്നുള്ളദിക്കായി. ഇനി ഒരടിപോലും നടക്കുവാൻ നിവൃത്തിയില്ലെന്നായപ്പോൾ ആശാൻ വഴിയിൽ ഒരിടത്തു കരിയിലക്കൂട്ടിയിരുന്നതിന്റെ പുറത്തിരുന്നു. ആശാന്റെ മുഖം വിളറി.ദേഹം വിറകൊണ്ടു;ദാഹംകൊണ്ടു നാക്കു വരണ്ടുപോയി.
ഇങ്ങനെ ആശാൻ ആ കരിയിലക്കൂട്ടത്തിന്മേൽതന്നെ കിടന്നു. ഭാൎഗ്ഗവിയ്ക്കു വലിയ പരിഭ്രമമായി. അടുത്തുവല്ലേടവും കുറച്ചു വെള്ളം കിട്ടുമോയെന്നു അവൾ അൻവേഷിച്ചു. യതൊരു മാൎഗ്ഗവും കണ്ടില്ല. ആരെങ്കിലും സഹായത്തിനുണ്ടാകുമോയെന്നു വിചാരിച്ച് അവൾ ഉറക്കെ വിളിച്ചുനോക്കി. സമീപത്തെങ്ങും ഒരു മനുഷ്യനെയും കണ്ടില്ല. അടുത്തുണ്ടായിരുന്ന ഒരു കുന്നിന്റെ പുറത്തുകയറി അവൾ നാലുപുറവും നോക്കി. കുന്നിന്റെ അപ്പുറത്തു
വയലിന്നരികേ ഒരു ചെറിയ ഗൃഹം അവൾ കണ്ടു. ഉടനെ കുന്നിൽനിന്നും അതിവേഗത്തിൽ അവൾ താഴത്തിറങ്ങി ആ ഗൃഹത്തിനു നേരെ പാഞ്ഞുചെന്നു. അവിടെ ചെന്നു വീട്ടുകരോട് അവളുടെ സങ്കടാവസ്ഥയെ വിവരമായി അറിയിച്ചു. അവിടെ ഒരു വൃദ്ധനായ കൃഷിക്കാരനും അയാളുടെ ഭാൎയ്യയും മാത്രമെ
ഉണ്ടായിരുന്നുള്ളൂ. ഇവർ ദയയും ഔദാൎയ്യവും ഉള്ളവരായിരുന്നത് ഭാൎഗ്ഗവിയ്ക്കു ഭാഗ്യമായി.0ര0 സാധുവായ പെൺകുട്ടിയുടെ ദു:ഖം കണ്ടു കൃഷിക്കാരനും അയാളുടെ ഭാൎയ്യയ്ക്കും വളരെ ദയ തോന്നി. കൃഷിക്കാരന്റെ ഭാൎയ്യ അയാളോടു പറഞ്ഞു:-
ഭാൎയ്യ:-കഷ്ടം തന്നെ. ഒരു കാൎയ്യം ചെയ്യണം. ഉരമടിക്കുന്ന വണ്ടിയിൽ ആ കാളയെ പിടിച്ചു കെട്ടണം. അതിൽ കേറ്റി ആ വയസ്സനെ നമുക്കു വീട്ടിൽ കൊണ്ടുപോരാം. ക്ഷണം വേണം.
ഇതു കേട്ടയുടനേ കൃഷിക്കാരൻ വീട്ടിൽ നിന്നു പുറത്തിറങ്ങി വണ്ടി തയ്യാർ ചെയ് വാൻ തുടങ്ങി. അയാളുടെ ഭാൎയ്യ ഒരു മെത്തപ്പായും ചെറിയ തലേണയും ഒരു പാത്രത്തിൽ കുറേ വെള്ളവും എടുത്തു വണ്ടിയിൽ വച്ചു. ഒരു കുപ്പിയിൽ കുറെ കസ്തൂരിസത്തും അവർ കരുതി. ഇതിനിടയ്ക്കു കൃഷിക്കാരൻ
തൊഴുത്തിൽ പോയി കാളയെ അഴിച്ചു കൊണ്ടുവന്നു കഴിഞ്ഞു. ആശാൻ കിടക്കുന്ന സ്ഥലത്തേയ്ക്കു വണ്ടി ചെല്ലുവാനുള്ള വഴി കുറേ വളപ്പാണെന്നറിയുകയാൽ ഭാൎഗ്ഗവി തന്നെ പാത്രവും വെള്ളവും എടുത്ത് താൻ വന്ന കുറുക്കുവഴിയിൽ കൂടി പോകാമെന്നും വണ്ടി പിന്നാലേ വന്നാൽ മതിയെന്നും പറഞ്ഞു. അങ്ങനെതന്നെയെന്നു കൃഷിക്കാരൻ സമ്മതിയ്ക്കുകയാൽ ഭാൎഗ്ഗവി വെള്ളവും കൊണ്ട് അതിവേഗത്തിൽ ആശാന്റെ അരികിൽ എത്തി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |