താൾ:Daiva Karunyam 1914.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദൈവകാരുണ്യം
-----------
അദ്ധ്യായം ൧.
---------
സൎവ്വൈകകാരണം സൎവ്വജഗന്മയം

സൎവ്വൈകസാക്ഷിണം സൎവ്വജ്ഞമീശ്വരം,
സൎവ്വദാചേതസി ഭാവിച്ചു കൊൾക നീ-

ഏകദേശം ഒരു നൂറു സംവത്സരങ്ങൾക്കു മുമ്പു നെടുമങ്ങാട്ടു താലൂക്കിന്റെ ഏതാണ്ടു മദ്ധ്യപ്രദേശത്തായി "ഇരവിപുരം" എന്നു പ്രസിദ്ധമായ ഒരു ദേശമുണ്ടായിരുന്നു. പണ്ട് ആ പ്രദേശമുൾപ്പെട്ട നാട്ടിന് അധിപന്മാരായി "ഇരവിമംഗലത്ത്" എന്നു കീൎത്തിപ്പെട്ട ഒരു പ്രഭുകുടുംബവും ഉണ്ടായിരുന്നു. നെടുമങ്ങാട്ടു താലൂക്ക് ആധുനിക ചരിത്രത്തിനു വിഷയമാകുന്നതിനു മുമ്പിൽ ആ പ്രദേശങ്ങളെ ഭരിച്ചുവന്ന രാജാക്തന്മാർ ഈ കുടുംബത്തിലെ പൂൎവികന്മാരായിരുന്നു. ഈ കഥ നടന്ന കാലത്ത് ഈ കുടുംബക്കാൎക്ക് രാജത്വം ഇല്ലായിരുന്നുവെങ്കിലും, ആ ദിക്കിലുള്ള ഭൂസ്വത്തുകൾ ഒട്ടുമുഴുവനും അവൎക്ക് ജന്മാവകാശം ഉള്ളവയായിരുന്നു. തിരുവിതാംകൂറിലെ ഇടപ്രഭുക്കന്മാൎക്കുള്ളതുപോലെ ചില സ്ഥാനമാനങ്ങളും ദേശാധിപത്യവും ഈ കുടുംബക്കാൎക്കുണ്ടായിരുന്നു.

ഇരവിമംഗലത്തുക്കാരുടെ ആശ്രിതവൎഗ്ഗത്തിൽപെട്ട ഒരു സാധുകുടുംബത്തിലെ ഏകശേഷമായ അംഗമായി ഉമ്മിണി എന്നൊരു ചെറിയ ആൺകുട്ടി ഇരവിമംഗലത്തു താമസിച്ചുകൊണ്ടിരുന്നു. ഉമ്മിണിയുടെ അച്ഛനും, അമ്മയും അവനു നന്നെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ മരിച്ചുപോയി. ഉമ്മിണിയ്ക്കു ഏകദേശം പന്ത്രണ്ടു വയസ്സാകുന്നതിനുമുമ്പ് അവനെ രവിമംഗലത്തെ നന്താവനങ്ങളിൽ ഒന്നിൽ ഒരു സൂക്ഷിപ്പുകാരനാക്കി. നന്താവനം വിചാരിപ്പുകാറൻ കുറേ അധികം കണിശക്കാരുനായിരുന്നതുകൊണ്ട്, അച്ഛനും അമ്മയുമി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/5&oldid=158027" എന്ന താളിൽനിന്ന് ശേഖരിച്ചത്