താൾ:Daiva Karunyam 1914.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർർ



ത്തദേശത്ത് ഞങ്ങൾ ചെന്നു എവിടെയെങ്കിലും പാൎക്കും.

അയ്യപ്പ:- എന്റെ കയ്യിലൊന്നും ഇല്ലല്ലോ ആശാനേ! നിങ്ങൾക്കു തരാൻ; ഇതാ ൟ തടി കാട്ടുകകമ്പാണു. ആശാനു ഇടിച്ചു നടക്കാൻ കൊള്ളാം. വഴിയിൽ നല്ല സഹായമായിരിക്കും.

എന്നുപറഞ്ഞ് അയ്യപ്പച്ചാർ ഒരു വടി ആശാന്റെ കയ്യിൽ കൊടുത്തു. അതിന്റെ ശേഷം തന്റെ അരയിൽ ഊണ്ടായിരുന്ന ഒരു ചെറിയ തോൽ മടിശ്ശീലയിൽ നിന്നു കുറെ പണമെടുത്ത് ആശാന്റെ കൈ പിടിച്ചു അതിൽ വച്ചുകൊടുത്തു. ആശാൻ വടിയെ വളരെ സന്തോഷത്തോടുകൂടി സ്വീകരിച്ചു എങ്കിലും പണം സ്വീകരിക്കുന്നതിനു ആശാനു വളരെ മടിയാണുണ്ടായത്.

ആശാൻ:- പണം എനിക്കു വേണ്ട. അയ്യപ്പച്ചാർ വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചു വച്ചിരിക്കുന്നതല്ലേ. ഞങ്ങൾക്കു കുറെ അങ്ങോട്ടു പോയാൽ വേണ്ടതെല്ലാം കിട്ടാതിരിക്കുമോ?

അയ്യപ്പ:-വേണ്ടൂല്ലയാശാനേ വേണ്ടൂല്ലാ. ഞാൻ തരണന്നു വിചാരിക്കണ്ടാ. ദൈവം തന്നെന്നു വിചാരിച്ചോളണം. ഇരിക്കട്ട്, എന്നു പറഞ്ഞ് അയ്യപ്പച്ചാർ ആശാന്റെ കൈ പിടിച്ചു പണം അതിൽ വച്ചുകൊടുത്തു. ഇത്രനല്ല മനസ്സോടെ കൊടുക്കുന്നതിനെ സ്വീകരിക്കാതിരിയ്കൂന്നതുചിതമല്ലെന്നു കരുതി ആശാൻ അതിനേയും സന്തോഷത്തോടുകൂടി സ്വീകരിച്ചുംകൊണ്ട് ഇങ്ങനെ പറഞ്ഞു:-

ആശാൻ:-അങ്ങനെ തന്നെ. ഞാൻ സ്വീകരിക്കുന്നു. ഇതിനു നിങ്ങൾക്കു പ്രതിഫലം ദൈവം തന്നെ തരട്ടെ.(ഭാൎഗ്ഗവി യോടായിട്ട്)കുഞ്ഞേ! നോക്കു, ദൈവം നമ്മെ എങ്ങനെ രക്ഷിക്കുന്നു. അന്യരാജ്യത്തു നാം കാലുവയ്ക്കുന്നതിനുമുമ്പിൽ നമുക്കു വേണ്ട ദ്രവ്യം തരുന്നതിനായി ൟശ്വരപ്രാൎത്ഥന കഴിഞ്ഞ് ൟമരച്ചുവട്ടിൽ നിന്നു എണീക്കുന്നതിനു മുമ്പിൽ നമ്മുടെ പ്രാൎത്ഥനകൾക്കു ഫലം സിദ്ധിച്ചുകഴിഞ്ഞിരിക്കുന്നു.

ഇതിന്റെ ശേഷം ആശാനും ഭാൎഗ്ഗവിയും യാത്ര തുടരുന്നതിനായി എഴുന്നേറ്റു യാത്ര പറഞ്ഞു പിരിയേണ്ട ദിക്കായപ്പോൾ അയ്യപ്പച്ചാൎക്കു വളരെ സങ്കടമുണ്ടായി. അയാൾ പിരിയുന്നതിനു മുമ്പായി ഇത്രമാത്രം പറഞ്ഞു. "നിങ്ങൾ നിരപരാധികളാണെന്ന് എനിക്കറിയാം. ആശാനെ എനിക്കു പണ്ടേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/49&oldid=158026" എന്ന താളിൽനിന്ന് ശേഖരിച്ചത്