താൾ:Daiva Karunyam 1914.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩യിരിക്കണം. അതിൽ നിന്നു നമ്മെ അകറ്റുവാൻ യാതൊരു ശക്തിക്കും കഴിയുകയില്ല.

അയ്യപ്പ:-നിങ്ങളുടെ സ്വത്തൊക്കെ സൎക്കാരീന്നടക്കിക്കളഞ്ഞതും ഒള്ളതു തന്യേ?

ആശാൻ:-അതും ഞങ്ങളുടെ വിധിതന്നെ. പക്ഷേ പ്രപഞ്ചത്തി ലുള്ള ൟ ചരാചരങ്ങൾക്കൊക്കെ പടിയളക്കുന്ന ദൈവം ഞങ്ങളേയും രക്ഷിക്കുമല്ലോ.

അയ്യപ്പ:- അതിരിക്കട്ടെ. ഇപ്പം നിങ്ങളുടെ കയ്യിൽ ചക്രമോ മറ്റോ ഒണ്ടോ.

ആശാൻ:- നിഷ്കളങ്കമായ മനസ്സാക്ഷിയെന്നുള്ള ഒരു സ്വത്തു മാത്രം ഞങ്ങൾക്കിപ്പോഴുണ്ട്. പൊന്നിനേയും വെള്ളിയേയുംകാൾ വലുതായ സ്വത്തിതല്ലേ?

അയ്യപ്പ:- (ഭാൎഗ്ഗവിയുടെ കയ്യിലുണ്ടായിരുന്ന പൂക്കൂടയേ നോക്കിക്കൊണ്ട്) അപ്പം നിങ്ങടെ കയ്യിലൊള്ളത് ൟ ഒഴിഞ്ഞ കൂട മാത്രമെ ഒള്ളോ. ഇതിനെന്തു വെലപിടിക്കും അങ്ങേ അറ്റമായ, ഒരഞ്ചു പണം".

ആശാൻ:- അതു ധാരാളം മതിയല്ലോ ദൈവം സഹായിച്ചു എന്റെ കൈയ്ക്കു സുഖക്കേടൊന്നുമില്ലെങ്കിൽ ആണ്ടിൽ ഇതുപോലെ ഒരിരുന്നൂറു പൂക്കൂട ഞാൻ ഉണ്ടാക്കും. ആയിരം പണംകൊണ്ടു ഞങ്ങളുടെ ഒരു കൊല്ലത്തെ ചിലവു സുഖമായി കഴിച്ചുകൂട്ടാം. ഒന്നു വിചാരിച്ചാൽ കാരണവന്മാർ അധികം സമ്പാദിച്ചു വയ്ക്കാതിരുന്നതു വളരെ നല്ലതാണു. കാരണവന്മാരുടെ സമ്പാദ്യം ധാരാളമുണ്ടെങ്കിൽ പിൽക്കാലക്കാർ പ്രയത്നശീലന്മാരായിരി ക്കയില്ല. അവർ മടിയന്മാരും യാതൊന്നിനും കൊള്ളാത്തവരും ആയിത്തീരുന്നു. നിഷ്ക്കളങ്കമായ മനസ്സാക്ഷി, അരോഗമായ ശരീരം, മാനമായ ഒരു തൊഴിൽ, ൟ മൂന്നു സമ്പാദ്യവും ഉള്ളവനാണു ലോകത്തിൽ വലുതായ ഭാഗ്യവാൻ.

അയ്യപ്പ:- കൊള്ളാം ആശാനേ. ആശാൻ ഒന്നിലും കുലുങ്ങൂല്ലാ. ഇങ്ങനെ തന്നെ ഇരിക്കണം. ആശാൻ നല്ല കൃഷിക്കാറനും അല്യോ. പിന്നെ എന്തോന്നു പേടിക്കണം. പക്ഷെ എവിടെന്നു വച്ചാണു പോണത്.

ആശാൻ:- ഞങ്ങൾ ൟ നാടു വിട്ടു എത്ര ദൂരെ പോകാൻ കഴിയുമോ അത്ര ദൂരെപ്പോകും. ഞങ്ങളെ ആൎക്കും പരിചയമില്ലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/48&oldid=158025" എന്ന താളിൽനിന്ന് ശേഖരിച്ചത്