“ | ആവോളവും കൊടുത്താശു പോവാനയ- ച്ചാവിൎമ്മുദാ പുണൎന്നീടിനാൻ പിന്നെയും |
” |
ആശാനും ഭാൎഗ്ഗവിയും യാത്രയാകുന്നതിനു മുമ്പിൽ സമീപിത്തുണ്ടായിരുന്നകാട്ടിൽ നിന്നു ആരോഅവരുടെ അരികിലേക്കു വരുന്നത് അവർ കണ്ടു. അടുത്തു വന്നപ്പോൾ അത് അവരുടെ പഴയ പരിചയക്കാരനായ അയ്യപ്പച്ചാരാണെന്ന് അവൎക്ക് മനസ്സിലായി. ഇയ്യാൾ ചെറുപ്പകാലത്തു രവിമംഗലത്തേ ഒരു ശേവുകക്കാരനായിരുന്നു. ഇപ്പോൾ അയാൾ രവിമംഗലത്തു വകയായി ആ പ്രദേശങ്ങളിലുള്ള ഒരു ദേശവഴിയിലേ നെൽപുരയിൽ സൂക്ഷിപ്പുകാരനായി അവിടെ താമസിക്കുകയായിരുന്നു. ചെറുപ്പത്തിൽ വളരെ നാൾ രവിമംഗലത്ത് ഒരുമിച്ചു താമസിച്ചിരുന്നതുകൊണ്ട് ആശാന് അയ്യപ്പച്ചാരേയും അയാൾക്കു ആശാനേയും തിരിച്ചറിവാൻ വിഷമമുണ്ടായില്ല. ആശാനേയും ഭാൎഗ്ഗവിയേയും നാടുകടത്തുന്ന വിവരം അറിഞ്ഞിരുന്നതുകൊണ്ട് അയ്യപ്പച്ചാൎക്ക് ആ സാധുക്കളോടു വളരെ ദയവുതോന്നി.
അയ്യപ്പച്ചാർ:- ആശാനേ! എന്നെ അറിയുമോ? പഴയ അയ്യപ്പനാണ്. സംഗതികളെല്ലാം ഞാനറിഞ്ഞു. കണ്ടിട്ട് വളരെ നാളായില്യോ? എനിക്കു നിങ്ങളെക്കാണാനൊത്തല്ലോ! കഷ്ടം! നിങ്ങളെ രണ്ടുപേരെയും നാടുകടത്തിക്കളഞ്ഞു അല്ല്യോ? ൟ വയസ്സുകാലത്താണു കൎമ്മം ഇങ്ങിനെ വന്നു ചേൎന്നത്.
ആശാൻ:- എന്തുചെയ്യാം അയ്യപ്പച്ചാരേ! നമ്മുടെ നാടെന്നും അന്യദിക്കെന്നും ഭേദം വിചാരിക്കാനുള്ളത് എന്താണ്? എല്ലാം ൟശ്വരൻറെ നാട്. അവിടെയൊക്കെ നമുക്കു സഞ്ചരിപ്പാനും അവകാശമുണ്ട്. എവിടെ ചെന്നു ചേരുന്നോ അവിടം തന്നെ എൻറെ ദിക്കെന്നാണ് എൻറെ നിശ്ചയം. നാം എവിടെയിരുന്നാലും ദൈവത്തിൻറെ നോട്ടത്തിൽ തന്നെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |