ണ്ട് കുറ്റം സമ്മതിപ്പിക്കാമെന്നുനിശ്ചയിച്ചു.
മജി:- "കേസിൻറെ നിലയ്ക്കു നിന്നെ കൊലപ്പെടുത്തുവാൻ വിധിക്കേണ്ടതായിത്തന്നെയിരിക്കുന്നു. പക്ഷെ മോതിരം എവിടെ വച്ചിരിക്കുന്നു എന്നുള്ളത് പറയാമെങ്കിൽ നിന്നെ വെറുതെ വിട്ടേയ്ക്കാം. നിനക്കു യാതൊരു ശിക്ഷയും ഉണ്ടാവില്ല.
മജിസ്ട്രേട്ടിൻറെ ഈ ഉപായംകൊണ്ടും യാതൊരു ഫലവുമുണ്ടായില്ല. ഭാൎഗവിക്ക് അവളുടെ അച്ഛനെ അത്യന്തം സ്നേഹമാണെന്നറിഞ്ഞതുകൊണ്ട് മജിസ്ട്രേട്ടിൻറെ ബുദ്ധിയിൽ ഇനിയൊരുപായം കൂടി തോന്നി ഭാൎഗ്ഗവിയോടിങ്ങനെ പറഞ്ഞു.
മജി:- "നീ ഇങ്ങനെ നിൎബന്ധമായിരിക്കയാണെങ്കിൽ നിൻറെ അച്ഛനേക്കൂടെ ശിക്ഷിക്കുന്നതായിരിക്കും. ആ വൃദ്ധൻറെ പേരിൽ ദയവു തോന്നിയെങ്കിലും നിനക്കു കുറ്റം സമ്മതിക്കരുതോ. നിന്നെ മോഷണത്തിനുത്സാഹിപ്പിച്ച കുറ്റത്തിന് അവനെ തൂക്കുമരത്തിൽ കയറ്റിയേക്കുന്നുണ്ട്" ഈ വാക്കുകൾ കേട്ടപ്പോൾ ഭാൎഗവിയുടെ മനോധൈൎയ്യം തീരെ നശിച്ചു. അവൾ മോഹാലസ്യപ്പെട്ട് നിലത്തു വീഴുമെന്നുള്ള സ്ഥിതിയിലായി. ഉടനെ വീണ്ടും മജിസ്ട്രട്ടു പറഞ്ഞു:-
മജി:- നീ മോതിരം എടുത്തിട്ടുണ്ടെന്ന് സമ്മതിച്ചേയ്ക്കുക. "ഉണ്ട്" എന്നുമാത്രം നീ പറഞ്ഞാൽ മതി. ആ ഒരൊറ്റ വാക്കുകൊണ്ട് നിനക്കു നിൻറെ അച്ഛനെ രക്ഷപ്പെടുത്തുവാൻ കഴിയും.
ഭാൎഗ്ഗവി വലുതായ സങ്കടത്തിലായി അവൾ അല്പനേരം ഒന്നും മിണ്ടാതെ നിന്നു. "ഞാൻ മോതിരം എടുത്തു? പക്ഷേ അത് റോഡിൽ കളഞ്ഞുപോയി" എന്നു പറഞ്ഞേയ്ക്കട്ടയോ എന്നുകൂടി അവൾ ആലോചിച്ചു എങ്കിലും ഉടനെ അവൾ വിചാരിച്ചു "എന്ത്; ഒരിക്കലും പാടില്ല. അസത്യം പറയുന്നതിനെക്കാൾ മരിക്കുന്നതുതന്നെ നല്ലത്. അധൎമ്മം പ്രവൎത്തിച്ചെങ്കിൽ മാത്രമേ എൻറെ അച്ഛനെ രക്ഷിപ്പാൻ കഴികയുള്ളൂവെങ്കിൽ എനിക്ക് അച്ഛനേ രക്ഷിപ്പാൻ നിവൃത്തിയില്ല. എന്നാലും ദൈവം ഇതറിയാതെ വരികയില്ലല്ലോ. ഈശ്വരാ! ഞങ്ങളിൽ കരുണയുണ്ടാകണേ" എന്നിങ്ങനെ അവൾ ധീരതയേ അവലംബിച്ചു. ഉടനെ ഭാൎഗ്ഗവി നിൎഭയമായും ഉച്ചത്തിലും കോടതിയോടു പറഞ്ഞു:-
ഭാൎഗ്ഗ:- "ഞാൻ മോതിരം എടുത്തു എന്ന് പറയുന്നുവെങ്കിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |