ച്ചു അവൾ ഭാൎഗ്ഗവിയോടു നേരിട്ടു "മാതിരം നിൻറെ കയ്യി ഉണ്ട്. നിൻറെ കയ്യിവച്ച് ഞാനതു കണ്ടിറ്റൊണ്ട്." എന്നുകൂടി പറഞ്ഞു.
മനഃപൂൎവമായ ഈ അപരാധം കേട്ടയുടനെ ഭാൎഗ്ഗവി വല്ലാതെയൊന്നു ഞെട്ടിപ്പോയി. എങ്കിലും അവൾ ധൈൎയ്യത്തെ അവലംബിച്ചിങ്ങനെ പറഞ്ഞു "കുഞ്ഞിയക്കാ; നിങ്ങൾ പറഞ്ഞതുകള്ളമാണെന്ന് നിങ്ങൾക്കുതന്നെ അറിയാമല്ലോ. ആ മോതിരം നിങ്ങൾ എൻറെ കയ്യിൽവച്ച് ഒരിക്കലും കണ്ടിട്ടില്ല. നിങ്ങൾക്ക് യാതൊരു ദോഷവും ചെയ്യാത്ത ഒരു സാധുവിനെ അപകടത്തിലാക്കുന്നതിനവേണ്ടി നിങ്ങൾ ഈ വിധത്തിൽ കള്ളസ്സാക്ഷി പറയുന്നല്ലോ." ഭാൎഗ്ഗവിയുടെ ഈ വാക്കുകൾ കേട്ടിട്ടും കുഞ്ഞിയ്ക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. വീണ്ടും മജിസ്ത്രേട്ട് ചോദച്ചതിന് അവൾ ആദ്യം പറഞ്ഞതുപോലെ തന്നെ മൊഴികൊടുത്തു.
മജി:- നിൻറെ പേരിൽ ഇപ്പോൾ കുറ്റം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. തെളിവുകളെല്ലാം നിനക്കു വിരോധമായിട്ടാണ്. രവിമംഗലത്തെ വേലക്കാരി നിൻറെ കയ്യിൽവച്ച് മോതിരം കണ്ടിട്ടുള്ളതായി സത്യംചെയ്ത് മൊഴികൊടുത്തിരിക്കുന്നു. ഇനി ആ മോതിരത്തിനെ എവിടെ ഒളിച്ചുവച്ചിരിക്കുന്നു എന്നുള്ളത് പറഞ്ഞേയ്ക്കുക.
താൻ മോതിരം കണ്ടിട്ടുപോലം ഇല്ലെന്നുതന്നെ വീണ്ടും ഭാൎഗ്ഗവി പറഞ്ഞു. അപരിഷ്കൃതമായ അക്കാലത്തെ നടപടിപ്രകാരം പുള്ളികളെ കുറ്റം സമ്മതിപ്പിക്കുന്നതിന് ഠാണാനായക്കന്മാരുടെ മുന്പാകെവച്ച് ദേഹോപദ്രവം ചെയ്യുക പതിവായിരുന്നു. ആ നടപടി അനുസരിച്ച് കുറ്റം സമ്മതിപ്പിക്കുന്നതിന് മജിസ്ത്രേട്ട് ഉത്തരവുകൊടുത്തു. ഭാൎഗ്ഗവിയെക്കൊണ്ട് കച്ചേരിമുന്പാകെ കുറ്റം സമ്മതിപ്പിക്കുവാൻ രാജഭടന്മാർ ശ്രമിച്ചു. പക്ഷേ "ഞാൻ നിരപരാധിയാണെ" ന്നുതന്നെ അവൾ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. നിഷ്ഫലമെന്നുകണ്ട് രാജഭടന്മാർ വീണ്ടും അവളെ തടവുമുറിയിലാക്കി. അന്നത്തേ ദിവസവും ഭാൎഗ്ഗവി തടവുമുറിയിൽ കിടന്നുതന്നെ കഴിച്ചുകൂട്ടി. ദൈവം തൻറെ നിരപരാധിത്വത്തെ വെളിപ്പെടുത്തുമെന്നുള്ള വിശ്വാസം അവൾക്ക് അപ്പോഴും ഉണ്ടായിരുന്നു. പിറ്റേദിവസവും ഭാൎഗവിയെ മജിസ്ട്രേറ്റിൻറെ മുമ്പാകെ ഹാജരാക്കി ഭീഷണികളൊന്നുംകൊണ്ട് ഫലമില്ലെന്ന് കണ്ടപ്പോൾ മജിസ്ത്രേട്ട് ഉപായത്തിൽ അവളെക്കൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |