താൾ:Daiva Karunyam 1914.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൭



രുന്നില്ല. അവിടെ ഒരു മുറിയ്ക്കകത്ത് അവളെ കൊണ്ടുചെന്നാക്കി. അല്പനേരം കഴിഞ്ഞപ്പോൾ ഭാൎഗ്ഗവിക്ക് ഒരുവിധം ബോധമുണ്ടായി അവളുടെ കഷ്ടാവസ്ഥയേ ഓൎത്തു വളരെ നേരം ഇരുന്നു വാവിട്ടു കരഞ്ഞു. ഒടുവിൽ ക്ഷീണംകൊണ്ടു അവൾ ഠാണാമുറിയിൽ വെറും നിലത്തു കിടന്ന് ഉറങ്ങിപ്പോയി. അവൾ ഉണൎന്നപ്പോൾ നല്ല ഇരുട്ടായിക്കഴിഞ്ഞു. കഴിഞ്ഞ കഥയൊക്കെ ഒരു സ്വപ്നം പോലെയാണ് അവൾക്കു തോന്നിയത്. പക്ഷേ അവളുടെ കൈവിലങ്ങു അവളുടെ തല്ക്കാലാവസ്ഥയേ അവളേ ബോധിപ്പിച്ചു ഝടുതി അവളുടെ ഹൃദയം തുടിച്ചു തുടങ്ങി. ആ മുറിയ്ക്കകത്തു കമിഴ്ന്നു കിടന്നു അവൾ 0ര0ശ്വരനേ പ്രാൎത്ഥിച്ചു.

ഭാൎഗ്ഗവി:- ദൈവമേ! എനിയ്ക്കിനി ആരാണ് സഹായം? ൟശ്വരസഹായം കൂടാതെ ൟ ആപത്തിൽ നിന്നു രക്ഷപ്പെടുവാൻ സാധിക്കയില്ല. ദൈവമേ! ഞാൻ നിൎദ്ദോഷിയെന്നുള്ളത് എല്ലാവരെയും ബോധപ്പെടുത്തണേ! സാധുവായ എന്റെ പിതാവിനെ സമാധാന പ്പെടുത്തണേ! അദ്ദേഹത്തിന് ൟ അപകടത്തിൽ നിന്നു രക്ഷിക്കണേ. എനിയ്ക്കുമാത്രം വേണെങ്കിൽ എന്തെങ്കിലും വന്നുകൊള്ളട്ടെ.

അവളുടെ അഛൻറെ സ്മരണയുണ്ടായപ്പോൾ ഭാൎഗ്ഗവി, വിങ്ങി വിങ്ങി കരയുവാൻ തുടങ്ങി. ൟ അവസ്ഥയിൽ അന്ധകാരമയമായ ഠാണാ മുറിക്കകത്തു സ്വല്പമായ വെളിച്ചത്തിൻറെ ഛായ കണ്ടു തുടങ്ങി. ചന്ദ്രൻ ഉദിച്ചുയൎന്നിരുന്നതുകൊണ്ട് ആ മുറിയുടെ കിളിവാതലിൽ ഉണ്ടായിരുന്ന അഴികളുടെ ഇടയിൽകൂടി, നിലാവിൻറെ രശ്മികൾ ക്രമേണ പ്രവേശിച്ചു. സ്വല്പമായ ഈ വെളിച്ചം കൊണ്ട് ഭാൎഗ്ഗവിയ്ക്ക് ആ മുറിക്കകത്തുണ്ടായിരുന്ന സാമാനങ്ങളെ തിരിച്ചറിയുവാൻ കഴിഞ്ഞു മുറിയുടെ ഒരറ്റത്തു ഒരു മൺചട്ടിയും ഒരു കൂസായും ഇരിപ്പുണ്ടായിരുന്നു. നിലത്തു വയ്ക്കോലാണ് വിരിച്ചിരുന്നത്. വയ്ക്കോലിലാണ് താൻ കിടന്നിരുന്നതെന്ന് അപ്പോഴത്രേ ഭാൎഗ്ഗവിയ്ക്കു മനസ്സിലായത്. ഇത്രനേരം കൂരിരുട്ടത്തു കിടന്നിരുന്നതുകൊണ്ട് തല്ക്കാലമുണ്ടായ വെളിച്ചം അവൾക്ക് ഏതാണ്ട് ആശ്വാസകരമായിരുന്നു. നിലാവു കാലത്ത് സ്വഭവനത്തിൽ അവളുടെ മുറിയ്ക്കകത്തുള്ള കിളിവാതലുകൾ തുറന്നിട്ട് ചുറ്റുമുള്ള തോട്ടത്തിലേ കോമളമായ കാഴ്ചകൾ കണ്ടു ആനന്ദിച്ചിരുന്ന അവസങ്ങളേ അവൾ അപ്പോൾ സ്മരിച്ചു. "ഈ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/32&oldid=158008" എന്ന താളിൽനിന്ന് ശേഖരിച്ചത്