താൾ:Daiva Karunyam 1914.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫മല്ലായിരുന്നു. ഭാൎഗ്ഗവി സാധുവും സശീലയും ആയിരുന്നുവെങ്കിലും അവളടെ സമീപത്തിൽ പാൎത്തിരുന്ന മറ്റു സ്ത്രീകളോട അവൾ സഹവാസം ചെയ്യുക പതിവില്ലായിരുന്നു. ഭാൎഗ്ഗവിയുടെ സമയം മുഴുവൻ പൂച്ചെടിക്കൃഷിയിലും മറ്റു ഗൃഹകൃത്യങ്ങളിലും വിനിയോഗിച്ചിരുന്നതു കൊണ്ട് ഈ വക കാൎ‌യ്യങ്ങൾക്ക് അവൾക്കു പ്രായേണ സൗകൎ‌യ്യം ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഗ്രാമീണജനങ്ങളോടു ചേൎന്ന് വ്യൎത്ഥമായി വെടിപറയുന്ന സമ്പ്രദായം അവൾക്കുണ്ടായിരുന്നതേയില്ല. തൻമൂലം ഗ്രാമജനങ്ങളിൽ ചില ദുഷ്ടബുദ്ധികൾക്കു ൟ സാധു കുടുംബത്തോടു അസൂയയും കാലുഷ്യവുമാണ് ഉണ്ടായിരുന്നത്. ഭാൎഗ്ഗവി ഒരു അംഹംഭാവിയായിരുന്നു എന്നാണു അവരിൽ ചിലർ തെറ്റായി ധരിച്ചിരുന്നത്.

ആശാനെയും ഭാൎഗ്ഗവിയേയും ഠാണാവിലേയ്ക്കു കൊണ്ടുപോകുന്ന വഴിയിൽ കൂടിയിരുന്നവർ തമ്മിൽ ഈ സംഗതിയേ പറ്റി നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു:-

ഒരുത്തി:- ഭാൎഗ്ഗവിയുടെ ഡീക്കും ഭാവവുമൊക്കെ ഒടുക്കം ഇങ്ങനെയാണോ അവസാനിച്ചത്. അവളുടെയും അവളുടെ അഛൻറെയും ഭാവം, അവരാണ് ലോകത്തിലേക്കു വല്യ ആളുകളെന്നാണ്. രവിമംഗലത്തെ കൊച്ചമ്മയ്ക്കു പൂ കൊടുക്കുന്നതും കാഴ്ചവയ്ക്കുന്നതും ഒക്കെ എന്തൊരു കോലാഹലമായിരുന്നു. ഇങ്ങനെ തന്നെ ആയിരിക്കും വല്യമലക്കറി തോട്ടവും നന്താവനവും ഒക്കെ ഉണ്ടാക്കിയത്.

ഇരവിപുരത്തു ദിക്കുകാർ മുഴുവൻ 0ര0 മേൽപറഞ്ഞ വിധത്തിലുള്ളവരായിരുന്നുവെന്നു പറയാൻ പാടില്ല. അവരുടെയിടയിൽ സൽഗുണവും വിവേകവും ഉള്ളവരും ധാരാളം ഉണ്ടായിരുന്നു. ആശാൻറെയും ഭാൎഗ്ഗവിയുടേയും സൽഗുണങ്ങളെ കുറിച്ച് ഇവൎക്ക് വളരെ ബഹുമാനമായിരുന്നു ഈ കൂട്ടൎക്ക് 0ര0 സംഭവം ഏറ്റവും സന്താപകരമായിരുന്നു. പക്ഷേ, മോതിരത്തിൻറെ കാൎ‌യ്യത്തിൽ ആശാനും ഭാൎഗ്ഗവിയും ഒരുവേള അപരാധികൾ തന്നെ ആയിരക്കാമെന്നാണ് ഇവരും വിശ്വസിച്ചത്.

അവിടെ കൂടിയിരുന്നവരിൽ ഒരാൾ:- മനുഷ്യസ്വഭാവം എത്ര ചപലമാണ്!. ആരെക്കുറിച്ചും ഒന്നും തീൎച്ചയാക്കാൻ പാടില്ല. നമ്മുടെ ഉമ്മിണിപ്പിള്ള ആശാനും ഭാൎഗ്ഗവിയും ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചോ?

*൪*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/30&oldid=158006" എന്ന താളിൽനിന്ന് ശേഖരിച്ചത്