ട് ആരെല്ലാം എന്തെല്ലാം ചോദിച്ചാലും ഉണ്ടായ പരമാൎത്ഥമെല്ലാം നിൎഭയമായി പറഞ്ഞു കൊൾക. എന്തെല്ലാം ഉപായങ്ങൾ അവർ പ്രയോഗിച്ചാലും സത്യംവിട്ടു യാതൊന്നും പറഞ്ഞുപോകരുതേ. പരിശുദ്ധമായ മനസ്സാക്ഷിയുള്ള ഒരുവനു കാരാഗൃഹത്തിൽകൂടി സൗഖ്യമേ ഉണ്ടാകയുള്ളൂ. ഒരുവേള നാം തമ്മിൽ പിരിയേണ്ടതായി വന്നേയ്ക്കാം. നിന്നെ എന്നോടുകൂടി യിരിപ്പാൻ സൎക്കാരിൽനിന്നു അനുവദിയ്ക്കയില്ലായിരിക്കാം. എങ്കിലും സകല പിതാവായ ദൈവത്തിൽനിന്നു നിന്നെ വേൎപിരിയ്ക്കുവാൻ യാതൊരുത്തനും കഴിയുന്നതല്ല. അതുകൊണ്ട് ദൈവത്തിൽ ദൃഢമായി വിശ്വസിച്ചുകൊള്ളുക.
ആശാൻ ഇത്രയും പറഞ്ഞവസാനിപ്പിയ്ക്കുന്നതിനു മുമ്പിൽ ഒരു മുതൽപ്പേരും രണ്ടുമൂന്നു വില്ലശ്ശിപായിമാരും (അക്കാലത്തെ പോലീസ്സ് കാൺസ്റ്റബിൾമാർ) ആശാന്റെ ഗൃഹത്തിനുള്ളിൽ കടന്നുചെന്നു. രാജകിങ്കരൻമാരേ കണ്ടമാത്രയിൽ ഭാൎഗ്ഗവി വാവിട്ടൊന്നു നിലവിളിച്ചു. അവൾ ആശാന്റെ ദേഹത്തോടു അണഞ്ഞു നിലയായി. ഉടനേ മുതൽപ്പേർ തന്റെ ഉദ്യോഗ ഗൗരവത്തെ സൂചിപ്പിയ്ക്കുമാറ് ഉച്ചത്തിൽ ഇങ്ങനെ ആജ്ഞനൾകി.
മുതൽ:- അവളേ ഇങ്ങോട്ടു മാറ്റി നിറുത്ത്. അവളുടെ കയ്യിൽ വിലങ്ങുവച്ച് ഠാണാവിലേയ്ക്കു കൊണ്ടു പോകണം. ൟ കിഴവനേ വേറൊരു സ്ഥലത്ത് മാറ്റി നിറുത്തണം ആവശ്യപ്പെടുമ്പോൾ ഇയ്യാളേ ഹാജരാക്കണം ൟ വീട്ടിലും പറമ്പിലും ഗാട്ടിടണം. ഇതിനകത്ത് എന്റെ അനുവാദംകൂടാതെ ഇനിമേൽ ആരും കടക്കാൻ പാടില്ല. ഇവിടെ ഒരു നല്ല പരിശോധന നടക്കട്ടെ!
ഭാൎഗ്ഗവിയുടെ കൈകളിൽ വിലങ്ങുവച്ച ക്ഷണത്തിൽ അവൾ മോഹിച്ചു നിലത്തു വീണു. ശിപായിമാർ അവളെ താങ്ങിയെടുത്തുകൊണ്ട് പുറകെ ആശാനെയും നടത്തി ഠാണാവിലേയ്ക്കു തിരിച്ചു.
ഭാൎഗ്ഗവിയേയും ആശാനെയും ഠാണാവിലേയ്ക്കു കൊണ്ടുപോകുന്ന കാഴ്ച കാണ്മാനായി സമീപസ്ഥന്മാരായ അനേകം ജനങ്ങൾ അവിടെ കൂടി. ആശാനും ഭാൎഗ്ഗവിയും സത്സ്വഭാവികളായിരുന്നുവെങ്കിലും സമീപസ്ഥന്മാരിൽ ചിലൎക്ക് ഇവരോടു ഉള്ളുകൊണ്ട് നല്ല രസമുണ്ടായിരുന്നില്ല. ഇതിനു കാരണം മറ്റൊന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |