നിയ്ക്കിനി യാതൊന്നിലും ഭയമില്ല. നീ സ്വസ്ഥമായിരുന്നുകൊൾക. വരുന്നതു വരട്ടെ, നാം ഭയപ്പെടേണ്ടതു പാപത്തിനെയാണു. ബന്ധനവും മരണവും ഒന്നും അത്രത്തോളം ഭീതികരമല്ല. അന്യായമായി നമ്മെ ആരെങ്കിലും ശിക്ഷിക്കുന്നുവെന്നിരിക്കട്ടേ. എന്നാലും ദൈവം നമ്മെ കൈവിടുകയില്ല. നാം സത്യവാന്മാരായിരുന്നാൽ ൟശ്വരൻ നമ്മെ രക്ഷിയ്ക്കും. ൟശ്വരൻ നമ്മുടെ സങ്കടങ്ങൾക്കു സമാധാനമുണ്ടാക്കും. നാം നിരപരാധികളെന്നുള്ളത് ൟശ്വരൻ വെളിപ്പെടുത്തും.
ആശാന്റെ പ്രസംഗം കഴിഞ്ഞപ്പോൾ കമലമ്മയുടെ മനസ്സിലുണ്ടായ സമ്മിശ്രങ്ങളായ വികാര ങ്ങൾ അനിൎവചനീയമായിരുന്നു. അവളുടെ നയനങ്ങളിൽ കണ്ണൂനീർ നിറഞ്ഞു. തൊണ്ട ഇടറി ക്കൊണ്ട് ഇങ്ങനെ പറഞ്ഞു:-
കമല:-ആശാന്റെ തത്വോപദേശങ്ങളൂം നിരപരാധിയായ ഭാൎഗ്ഗവിയുടെ വാക്കുകളും കേട്ടിട്ട് സത്യാവസ്ഥ എനിയ്ക്കു ബോധപ്പെട്ടിരിയ്ക്കുന്നു. ൟ ഗ്രഹപ്പിഴയ്ക്കു കാരണമാക്കിയ മോതിരം ഇവൾ കണ്ടിട്ടില്ലെന്നുള്ളതും എനിയ്ക്കു തീൎച്ചയായി. പക്ഷെ, കാൎയ്യം എങ്ങനെയാണു കലാശിക്കുന്ന തെന്നുള്ളത് എനിയ്ക്കറിയാൻ പാടില്ല. ഭാൎഗ്ഗവി തനിച്ചു നിന്നിരുന്ന സ്ഥലത്ത് കിളിവാതലിനു സമീപത്തിൽ ഇട്ടിട്ടുള്ള മേശമേലാണു ആ മോതിരം വച്ചിരുന്നതെന്നാണു അമ്മ തീരുമാനമായി പറയുന്നത്. അവിടെ അമ്മയും ഞാനും ഭാൎഗ്ഗവിയും അല്ലാതെ ആരും കടന്നിട്ടേയില്ല. ഞാൻ ആ മേശയുടെ അരുകില്പോലും പോയിട്ടില്ലെന്നു ഭാൎഗ്ഗവിക്കറിയാം. വേണ്ട അൻവേഷണ ങ്ങളെല്ലാം അമ്മതന്നെ നടത്തിക്കഴിഞ്ഞു. മോതിരം കണ്ടില്ലെന്നു തീൎച്ചയാകുന്നതുവരെ എന്നെക്കൂടെ ആ മുറിയ്ക്കകത്തു അമ്മ കടത്തീട്ടില്ല.
ആശാൻ:-ഇതെന്തൊരത്ഭുതം!! ഇതെങ്ങനെ സംഭവിച്ചു. ദൈവം നമ്മെ പരീക്ഷിയ്ക്കയായിരിക്കാം. ൟശ്വരേച്ഛ പോലെയെല്ലാം വരട്ടെ.
കമല:- അയ്യോ! ദൈവമേ! ഇനി എന്താണു ചെയ്യേണ്ടത്? മോതിരം കിട്ടാതെ എങ്ങനെയാണു
തിരിച്ചുപോകേണ്ടത്? ഭാൎഗ്ഗവീ! ഞാൻ വിചാരിച്ചാൽ യതൊരു നിവൎത്തിയും ഇല്ല. അമ്മ ഇതു
വരെ ൟ കാൎയ്യം ആരോടും പറഞ്ഞിട്ടില്ല.എങ്കിലും ഇനിമേൽ ൟ സംഗതി ആരോടും പറ
യാതിരിക്കാൻ പാടില്ല. ഉച്ചയ്ക്ക് ഊണു സമയത്തെങ്കിലും ൟ വൎത്തമാനം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |