താൾ:Daiva Karunyam 1914.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮



ത്തിൽപോകുന്നതിനുള്ള ഒരുക്കമായി. അന്ന് കമലമ്മയ്ക്കു ധരിക്കുന്നതിനായി ഒരു വജ്രമോതിരം നാരായണിപ്പിളള കൊച്ചമ്മയുടെ മുറിയിൽ വച്ചിട്ടുണ്ടായിരുന്നു. അമ്പലത്തിൽ പോകാറായ സമയം ചെന്നു നോക്കിയപ്പോൾ മോതിരം കാണ്മാനില്ല. വല്യ പരിഭ്രമമായി. വീടുമുഴുവൻ തിരഞ്ഞിട്ടും മോതിരം കാണ്മാനില്ല. ഈ മുറിയ്ക്കകത്ത് അന്നു രാവിലെ ആരും കയറീട്ടില്ല. വിശേഷിച്ചു ഭാൎഗ്ഗവി മാത്രമേ ആ മുറിയ്ക്കകത്തു അന്നു കയറീട്ടുള്ളുവെന്നു കുഞ്ഞി തീൎച്ചയായി പറഞ്ഞു. കമലമ്മയുടെ പരിഭ്രമം കലശലായി.

കമല: ദൈവമേ! ആ മോതിരം എങ്ങനെ പോയി. ഭാൎഗ്ഗവി എടുക്കുമോ? ഒരിക്കലും ഇല്ല. അവളല്ലാതെ ഇന്നു 0ര0 മുറിയ്ക്കകത്ത് ആരും കയറീട്ടില്ലല്ലോ. എന്തായാലും ഇതു പുറത്തു പറയണ്ടാ.

ഈ നിശ്ചയത്തോടുകൂടി കമലമ്മ ഈ വൎത്തമാനം തൻറെ അമ്മയെ അറിയിച്ചു മോതിരത്തിൻറെ കാൎ‌യ്യം പ്രസ്താവമാക്കണ്ടായെന്നും അഥവാ ഭാൎഗ്ഗവി തന്നെ അതിലുള്ള കൌതുകം കൊണ്ട് അതിനെ എടുത്തിരുന്നാലും അയാളുടെ വീട്ടിൽ ചെന്നു രഹസ്യമായി അതിനെ വാങ്ങിക്കൊണ്ടു വന്നുകൊള്ളാമെന്നും കമലമ്മ നാരായണിപ്പിള്ള കൊച്ചമ്മയോടു പറഞ്ഞു. ഈ നിശ്ചയത്തോടെ കമലമ്മ തൻറെ സഹായത്തിനു ഒരു ചെറിയ പെൺകുട്ടിയേയും കൂട്ടിക്കൊണ്ടു ഭാൎഗ്ഗവിയുടെ ഭവനത്തിലേക്കു തിരിച്ചു. ഭാൎഗ്ഗവി കുത്തിച്ചാൎത്തു പുടവ മടക്കി പെട്ടിയ്ക്കകത്തു വച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോൾ ആരോ ധൃതിയായി തോട്ടത്തിൽ കൂടി തൻറെ വീട്ടിലേയ്ക്ക് കടന്നു വരുന്നതിനേ അവൾ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതു കമലമ്മയാണെന്നു മനസ്സിലായി. വേഗത്തിൽ ഓടി അരികിൽ ചെന്നു.

കമല:- ഭാൎഗ്ഗവീ! അമ്മയുടെ വക ഒരു വജ്രമോതിരം ഇന്നു കാണാതായിരിക്കുന്നു. ഇന്നു കാലത്തു അത് അമ്മയുടെ മുറിയ്ക്കകത്താണു വച്ചിരുന്നത്. അവിടെ വിശേഷിച്ചു ആരും കയറി വന്നതും ഇല്ല: ഭാൎഗ്ഗവി അവിടെ നിൽക്കുന്പോൾ, ഞാനും അമ്മയുമായി അടുത്തമുറിയിൽ പോയി സ്വല്പനേരം സംസാരിച്ചുകൊണ്ടിരുന്നില്ലേ? അപ്പോൾ മോതിരം മേശപ്പുറത്താണിരുന്നത്. അവിടെ എല്ലാവരും നിന്നെ ബലമായി സംശയിക്കുന്നു. അങ്ങനെ വല്ലതുമുണ്ടെങ്കിൽ മോതിരത്തിനെ തിൎ‌യ്യെ ത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/23&oldid=157998" എന്ന താളിൽനിന്ന് ശേഖരിച്ചത്