ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16
- കുഞ്ഞി- ഈ പെടവയെ തുന്നംതുന്നമാ കീറികളവാമ്മനതൊണ്ട്. ആ പൂവിക്കനപണ്ടാരത്തി പ്പെണ്ണിൻറെ വലിപ്പം! കമലമ്മകൊച്ചമ്മയ്ക്കു അവളെ എന്നെക്കാട്ടി പക്ഷം. പൊറുപ്പാമ്മയ്യാ. എൻറെ തൈവമേ! ഇതെനിക്കു കിട്ടാനൊള്ള പെടവയല്യോ. ഹങ്ങ്, ഇരിക്കട്ട്!
- കുഞ്ഞി, മുഖത്തെ ഭാവഭേദങ്ങളെല്ലാം മാറ്റി സന്തോഷം നടിച്ചു പുറത്തുവന്നു കുത്തിച്ചാൎത്തുപുടവ കൊണ്ടുവന്നു കമലമ്മയെ ഏൾപ്പിച്ചു. കമലമ്മ പുടക കയ്യിൽ വാങ്ങിച്ചു ഭാൎഗ്ഗവിയ്ക്കു സമ്മാനിച്ചിട്ട് അവളോടു ഇങ്ങനെ പറഞ്ഞു. "ഭാൎഗവി! നിൻറെ പൂക്കുടയെക്കാൾ വിലയേറിയ അനേകം സമ്മാനങ്ങൾ എനിയ്ക്കിന്നേദ്ദിവസം കിട്ടീട്ടുണ്ട്. എന്നാൽ ആ വക സമ്മാനങ്ങളിലൊന്നിലും ഇതുപോലെ കൌതുകവും സ്നേഹവും ഇനിയ്ക്കില്ല. ഈ പുടക അതിനു പകരമൊരു സമ്മാനമാകത്തക്കവണ്ണം അത്രനല്ലതും അല്ല. എങ്കിലും ഇതിനെ എൻറെ സമ്മാനമായി നീ സ്വീകരിക്കണം. എനിയ്ക്കു വളരെ സന്തോഷമായി എന്നു നിൻറെ അച്ഛനോടു പറയണം"
ഭാൎഗ്ഗവി, തനിയ്ക്കുകിട്ടിയ സമ്മാനത്തെ വളരെ തൃപ്തിയോടും വണക്കത്തോടും സ്വീകരിച്ചു. നേരമധികമായതുകൊണ്ടു യാത്രയും പറഞ്ഞു പിരിഞ്ഞു.
ഭാൎഗ്ഗവി പോയതിൻറെ ശേഷം കമലമ്മ കുഞ്ഞിയേവിളിച്ചു തനിക്കന്നേദിവസം ധരിക്കേണ്ടതിനുള്ള ആഭരണങ്ങളും മറ്റും എടുത്തുകൊണ്ടുവരുവാൻ ആജ്ഞാപിച്ചു. പരിചാരിക തൻറെ ഉള്ളിലുണ്ടായിരുന്ന വികാരങ്ങളെ പുറത്തു കാണിക്കാതിരിക്കാൻ നന്നെ ശ്രമിച്ചുവെങ്കിലും കമലമ്മയ്ക്കു അതു ക്ഷണേന മനസ്സിലായി. അവൾ കുഞ്ഞിയോടിങ്ങനെ ചോദിച്ചു:-
കുഞ്ഞീ! എന്തെടീ! നീ വല്ലാതെയിരിയ്ക്കുന്നത്? ഞാൻ ഭാൎഗ്ഗവിയ്ക്കു കുത്തിച്ചാൎത്തുപുടവ സമ്മാനം കൊടുത്തതു നിനക്കു തീരെ പിടിച്ചില്ലെന്നു തോന്നുന്നു."
- കുഞ്ഞി:- അയ്യോ! കൊച്ചമ്മേരെ ദയാവുകൊണ്ടു വല്ലോരക്കും വല്ലതും കൊടുത്തതിന് "എനിക്കെന്തെരു" കൊച്ചമ്മാ!
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |