താൾ:Daiva Karunyam 1914.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14ഇതുപോലെ വിശേഷപ്പെട്ട പൂക്കുട അമ്മ കണ്ടിട്ടുണ്ടോ ഇതിനുമുന്പ്?

നാരായണിപ്പിള്ളക്കൊച്ചമ്മ സമ്മാനത്തെ വളരെ പ്രശംസിച്ചു.

നാരാ-കൊ-വളരെ ഭംഗിയായിരിയ്ക്കുന്നു. നല്ലവേലത്തരം ഇതിൽ മുഴുവൻ ചായമിട്ടാൽ കുറക്കൂടെ നന്നായിരിക്കും ഭാൎഗ്ഗവിയുടെ സമ്മാനം വളരെ കേമമായി.

ഇത്രയും പറഞ്ഞതോടുകൂടി നാരായണിപ്പിള്ള ഭാൎഗ്ഗവിയോട് "അവിടെ നില്ക്കുവാൻ ആജ്ഞാപിച്ചിട്ട്, കമലമ്മയെ അടുത്ത മുറിയിലേക്ക് വരുവാൻ ആംഗ്യകൊണ്ടുറിയിച്ചു ഭാൎഗ്ഗവിയെ തനിച്ചവിടെ നിറുത്തി കമലമ്മയും നാരായണിപ്പിള്ളകൊച്ചമ്മയുമായി അടുത്ത മുറിയിൽ ചെന്ന് തമ്മിൽ ഇങ്ങനെ ആലോചിച്ചു.

നാരാ-കൊ-നാം വല്ലതുമൊരു സമ്മാനം ഭാൎഗ്ഗവിയ്ക്കും കൊടുക്കണം. അവൾ കൊണ്ടുവന്ന കാഴ്ച എത്ര നന്നായിരിയ്ക്കുന്നു. എന്താണ് കൊടുക്കേണ്ടത്? കമലംതന്നെ പറയൂ.

കമലമ്മ അല്പനേരം ആലോചിച്ചിട്ട്,

"അമ്മയ്ക്കു മനസ്സാണെങ്കിൽ, എൻറെ പുത്തൻ കത്തിചാൎത്തുപുടകയിലൊന്നു കൊടുക്കാം. അതു നല്ല പുടകയാണ്. കോടി അലക്കിയതുമാണ്. ഭാൎഗ്ഗവിയ്ക്കുടുക്കാൻ നന്നായിരിക്കയും ചെയ്യും"
നാരാ-കൊ- അങ്ങനെതന്നെ, കൊടുക്കുന്നെങ്കിൽ വല്ലതുമുപയോഗമുള്ളതുവേണം. ആ പുടവ നന്നായിരിയ്ക്കും. കറിയും കൊള്ളാം. എഴയും നല്ലതാണ്. ചെറിയ കസവുതാരയുള്ളതും വളരെ ഭംഗിയായിരിക്കുന്നു. ഭാൎഗ്ഗവിയ്ക്കു അതു വളരെ ചേൎച്ചയായിരിയ്ക്കും. അതുതന്നെ കൊടുത്തേയ്ക്ക്

ഇത്രയും കഴിഞ്ഞ് നാരായണിപ്പിള്ള കൊച്ചമ്മയും കമലമ്മയും ഭാൎഗ്ഗവി നിന്നിരുന്ന മുറിയിലേയ്ക്കു മടങ്ങിവന്നു. ഭാൎഗ്ഗവിയേ നോക്കി ഒന്നു പുഞ്ചിരിയിട്ടിട്ട്. അവിടെ കൂടിയിരുന്ന കുട്ടികളോട്,
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/19&oldid=157993" എന്ന താളിൽനിന്ന് ശേഖരിച്ചത്