“ | ദോഷങ്ങളൊക്കവെ ദേഹാഭിമാനിനാം |
” |
ഉമ്മിണിപ്പിള്ള ആശാൻ ഒരു പ്രയത്നശീലനായിരുന്നതുകൊണ്ട് നേരം വൃഥാകളയുക പതിവില്ല. കൃഷിജോലികൾ കഴിഞ്ഞുള്ള സമയങ്ങളിൽ, ചെറിയ പനയോലവട്ടികൾ, തടുക്കുകൾ ഇവയൊക്കെ മെടഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കും. പനയോലകൊണ്ടും വേയുടേയും മറ്റും ചീളികൾ കൊണ്ടും. ചെറിയ കുട്ടകളും, വിചിത്രങ്ങളായ വട്ടികളും മറ്റും വളരെ ഭംഗിയായി ഉണ്ടാക്കുന്നതിന് ആശാനു ശീലമുണ്ടായിരുന്നു. മീനമാസക്കാത്തിൽ ഒരു ദിവസം രാവിലെ ആശാൻറെ നെയ്ത്തു വേലകൾക്കുപയോഗിക്കുന്നതിന് കുറേ ചീളികളും, പുല്ലുകളും കൊണ്ടു വരുന്നതിനായി, ഭാൎഗ്ഗവി സമീപത്തുണ്ടായിരുന്ന കാട്ടിൽ പോയി. ഭാൎഗ്ഗവി മടങ്ങി വരുന്ന വഴി കുന്നിൻറെ അരുകിലെ തടാകത്തിൽ ധാരാളം വെള്ളാമ്പൽ പുഷ്പങ്ങൾ വിരിഞ്ഞു ഭംഗിയായി നില്ക്കുന്നതു കണ്ടു. അതിൽ കുറെ പുഷ്പങ്ങൾ പറിച്ചു ഭാൎഗ്ഗവി രണ്ടു ചെണ്ടുകൾ കെട്ടി. ഒന്നു തനിയ്ക്കു സ്വന്തമായി വച്ചുകൊള്ളന്നതിനും മറ്റൊന്നു അച്ഛനു സമ്മാനിയ്ക്കുന്നതിനും ആണ് അവൾ ഉദ്ദേശിച്ചത്. ഈ വക സാമാനങ്ങളും ശേഖരിച്ചുകൊണ്ട്, കാട്ടിൽ നിന്നു ഒരിടവഴിയിൽകൂടി ഭാൎഗ്ഗവി സ്വഭവനത്തിലേക്ക് തിരിച്ചു. സ്വല്പദൂരം നടന്നപ്പോൾ വഴിയിൽവെച്ച്, രവിമംഗലത്ത് തറവാട്ടിലെ വല്യമ്മ നാരായണിപ്പിള്ളയേയും മകൾ കമലമ്മയേയും കാണുന്നതിനിടയായി. ഇവർ കുറേക്കാലമായിട്ട് തിരുവനന്തപുത്തുണ്ടായിരുന്ന അവരുടെ വക "വല്യവീട്" എന്ന ഭവനത്തിലാണ് താമസിച്ചിരുന്നത്. അന്നു രാവിലെയാണ് അവർ രവിമംഗലത്തു വന്നു ചേൎന്നത്. പ്രഭു കുടുംബത്തിലെ അംഗങ്ങളായ ഈ സ്ത്രീകളെ കണ്ടയുടനെ, ഭാൎഗ്ഗവി അത്യന്തം വണക്കത്തോടും ആ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |