ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9
- ഭാൎഗ്ഗവി-ഇയ്യാണ്ടിൽ എൻറെ ചാമ്പമരം എത്രഭംഗിയായിട്ട് പൂത്തിരിക്കുന്നു. അതിലെ പൂക്കളുടെ നിറം എത്രമനോഹരമായിരിക്കുന്നു. ഇതിനെ കണ്ടാൽ ഒരു വലിയ പൂക്കുടയാണെന്നുതോന്നും.
പിറ്റെദിവസം പ്രഭാതത്തിൽ ഭാൎഗ്ഗവി തോട്ടത്തിൽ ചെന്നു നോക്കിയപ്പോൾ, ഹാ! എന്തുകഷ്ടം! ആ വൃക്ഷത്തിലുണ്ടായിരുന്ന പൂക്കളെല്ലാം ഉതിൎന്നു വീണു പോയി. ആ കാഴ്ച ഭാൎഗ്ഗവിയ്ക്കു അത്യന്തം വ്യസനകരമായിരുന്നു. അവൾ കരയുവാൻ തുടങ്ങി. ഈ സംഭവം കൊണ്ട്, മകൾക്കു തത്വോപദേശം ചെയ്യുന്നതിന് ഒരവസരം കൂടി ആശാന് ലഭിച്ചു.
- ആശാൻ-ഭാൎഗ്ഗവീ! നീ ഈ സംഭവത്തിൽ നിന്നു എന്താണ് മനസ്സിലാക്കുന്നത്? അധൎമ്മപരങ്ങളായ ഭോഗങ്ങളിലുള്ള മോഹം മനസ്സിൽ പ്രവൎത്തിക്കുമ്പോൾ ഉണ്ടാകുന്നഫലത്തിനെ ഇത് ദൃഷ്ടാന്തീകരിക്കുന്നു. ഇങ്ങനെയുള്ള ദുൎമ്മോഹങ്ങൾ പരിശുദ്ധമായ യൗവ്വനത്തെ ക്ഷയിപ്പിക്കയും. മലിനമാക്കുകയും ചെയ്യുന്നു. ഫലപ്രദമായ ഒരു ഭാവികാലത്തെ ഈ വക ദുൎമ്മോഹങ്ങൾ ഇല്ലായ്മ ചെയ്യുന്നു. മകളെ ! നിൻറെ കഥ ഇങ്ങനെയായിപ്പോകുമോ? നിൻറെ ഭാവിയെകുറിച്ച് എനിക്കുള്ള ആശകൾ ഇതുപോലെ നശിച്ചുപോകയാണെങ്കിൽ, ഇപ്പോൾ നീ കരയുന്നതിൽ ഒരു പത്ത് മടങ്ങ് ഞാൻ കരയേണ്ടിവരും. അങ്ങനെയാണെങ്കിൽ എൻറെ ആയുഷ്കാലം ദുഃഖപൎയ്യാവസായി യായിരുന്നേക്കാം.
ആശാൻറെ ഈ വാക്കുകൾ ഭാൎഗ്ഗവിയുടെ ഹൃദയത്തിൽ ഏറ്റവും ദൃഢമായി പതിഞ്ഞു. ഈ വിധത്തിൽ മറ്റു ജനങ്ങളുമായിടപെടാതെ തന്നെ, ാൎഗ്ഗവിയുടെ ബുദ്ധിയ്ക്കു കാലക്രമേണ വികാസവും, ലൌകിക വിഷയങ്ങളിൽ അവൾക്കു ശരിയായ ജ്ഞാനവും ഉണ്ടായിവന്നു.
-----------------------------------
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |