താൾ:Daiva Karunyam 1914.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8



ലമുണ്ടായിരിയ്ക്കുന്നത് എത്ര നന്ന്! ഈശ്വരൻറെ ദൃഷ്ടിയിൽ ഇങ്ങനെയുള്ള സ്വഭാവത്തിനാണ് ബഹുമാനം.
അതാ! ആ വെള്ളാമ്പൽ പുഷ്പത്തെ നീ കാണുന്നില്ലയോ? പ്രഭാതത്തിലെ സൂൎ‌യ്യരശ്മി അതിൽ പതിയ്ക്കുമ്പോൾ അതെത്ര മനോഹരമായിരിക്കുന്നു. കുഞ്ഞേ! ഈ ആമ്പൽ പുഷ്പം പിശുദ്ധതയുടെ ഉത്തമമായ ലക്ഷ്യമാണ് അതിൻറ അതിശുഭ്രമായ ഇതളിൽ കൈകൊണ്ടു തൊടുന്നമാത്രയിൽ അത് മലിനമായി പോകുന്നു. ഇതുപോലെ തന്നെ എത്രയും സ്വല്പമായ അധൎമ്മാചരണം കൊണ്ട് നമ്മുടെ മനസ്സ് മലിനമായി പോകും.
ഇനി അതാ! നില്ക്കുന്ന ആ റോസ്സാപുഷ്പത്തെ നോക്കുക. അതു മൎ‌യ്യാദയെ ഉദാഹരിക്കുന്നു. സദാചാരപരമായ ഒരു സ്ത്രീയുടെ കവിൾത്തടങ്ങളുടെ വൎണ്ണത്തോടു അതിൻറെ നിറം തുല്യമായിരിക്കുന്നില്ലയൊ? ഈ റോസ്സാപുഷ്പത്തിന് ഇനിയൊരു വിശേഷം കൂടിയുണ്ട്. പഴക്കംകൊണ്ട് അതിൻറെ നിറം ഭേദിച്ചാലും അതിൻറെ സൌരഭ്യത്തിനു കുറവുണ്ടാകുന്നില്ല. അതിൻറെ ഇതളുകൾ ഉതിൎന്നു വീഴുമ്പോൾ കൂടിയും അവയ്ക്കു പണ്ടത്തേതിലധികം സൗരഭ്യമുണ്ടായിരിക്കുന്നു. ഇതിൽ നിന്നു നാം എന്താണ് പഠിക്കേണ്ടത്. ചെറുപ്പം കൊണ്ടുള്ള ദേഹകാന്തി നശിച്ചാലും, ബാഹ്യങ്ങളായ ശോഭകൾ ഇല്ലാതായാലും, മനസ്സിൻറെ അനശ്വരങ്ങളായ ഗുണങ്ങളെ യാതൊരു ഹാനിയും കൂടാതെ സൂക്ഷിക്കുവാൻ നാം ശ്രമിച്ചാൽ സാധിയ്ക്കുമെന്നുള്ളതാണ്.

ആശാൻറെ പറമ്പിനകത്ത് അനേകം പുഷ്പങ്ങൾ ഉള്ളതിൻറെ കൂട്ടത്തിൽ, വളരെ പ്രത്യേകമായി സൂക്ഷിയ്ക്കപ്പെട്ടിരുന്ന ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ വൃക്ഷം, ഭാൎഗ്ഗവിയുടെ ജനന ദിവസം ആശാൻ നട്ടതായിരുന്നു. ആണ്ടുതോറും ഈ മരത്തിൽ ധാരാളം പൂത്ത് വളരെ ഭംഗിയോടെ നിന്നിരുന്നു. അതിനേ നോക്കി ഭാൎഗ്ഗവി പറഞ്ഞു:-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/12&oldid=157986" എന്ന താളിൽനിന്ന് ശേഖരിച്ചത്