താൾ:Daiva Karunyam 1914.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൫


നാരായണിപിള്ള കൊച്ചമ്മയ്ക്കു പെട്ടെന്നുണ്ടായ വിചാരം ഭാൎഗ്ഗവിയെ വിട്ടുപിരിയേണ്ടിവരുമല്ലോയെന്നു മാത്രമായിരുന്നു. എങ്കിലും ഭാൎഗ്ഗവിയുടെ ഭാവിശ്രേയസ്സിനു നിദാനമായ ൟ ആലോചന അവൎക്ക് ചാരിതാൎത്ഥ്യത്തിനുതന്നെ കാരണമായിത്തീൎന്നു. ൟ സംഗതിയിൽ അവൎക്ക് ഏറ്റവും സന്തോഷവും സമ്മതവുമാണുള്ളതെന്നും ഇതിനേപ്പറ്റി കമലമ്മയുടെ അച്ഛനോടും മറ്റും വേണ്ട ആലോചനകൾ ചെയ്യാമെന്നും അവർ പറഞ്ഞു, "എങ്കിലും ഭാൎഗ്ഗവിയ്ക്ക് ഇതിൽ പൂൎണ്ണസമ്മതമുണ്ടെങ്കിൽമാത്രമെ ഞാൻ അനുവദിക്കയുള്ളൂ. അവൾക്കു അഹിതമായി ഞാൻ യതൊന്നും പ്രവൎത്തിക്കയില്ല. അവളോടു ഞാൻ ഇപ്പോൾതന്നെ ആലോചിച്ചുകൊള്ളാം. മാധവൻപിള്ളയേ അവൾ പ്രശംസിക്കുന്നതായി ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. അതുകൊണ്ട് ൟ ബന്ധം അവൾക്കു അഹിതമായിരിക്കുമെന്നു എനിയ്ക്കു തോന്നുന്നില്ല." എന്നുപറഞ്ഞ് അവർ തമ്മിൽ പിരിഞ്ഞു.

അധികം താമസിയാതെ ഭാൎഗ്ഗവിയുടെ വിവാഹാലോചനയിൽ രവിമംഗലത്തുകാരുടെ സമ്മതമുണ്ടായിക്കഴിഞ്ഞു. അതിന്റെ ശേഷം നാരായണിപ്പിള്ള കൊച്ചമ്മ വിവാഹാലോചനയെ ഗൂഢമായി ഭാൎഗ്ഗവിയേ അറിയിച്ചു. മാധവൻപിള്ള അവൾക്ക് എത്രയും അനുരൂപനായ ഒരു ഭൎത്താവായിരിയ്ക്കുമെന്നും, ൟ ബന്ധുത്വം ഭാൎഗ്ഗവിയ്ക്കു മേലും ശ്രേയസ്സിനു കാരണമായിത്തീരുന്ന താണെന്നും, അതുകൊണ്ട് ൟ ആലോചനയിൽ അവളുടെ സമ്മതം ഉണ്ടാകേണ്ടതാണെന്നും അവർ അവളെ ഉപദേശിച്ചു.

കുമാരപിള്ളയുടെ അനന്തിരവൻ മാധവൻപിള്ളയെ ഭാൎഗ്ഗവി തിരുവനന്തപുരത്തുവച്ചുതന്നെ കണ്ടിട്ടുണ്ടായിരുന്നല്ലോ. അന്യദിക്കുകാരായി തിരുവനന്തപുരത്തുവന്നു പഠിച്ചു താമസിച്ചിരുന്ന യുവാക്കന്മാരുടെ കൂട്ടത്തിൽ വിവേകംകൊണ്ടും ശീലഗുണംകൊണ്ടും മാധവൻപിള്ള ഒരു വ്യത്യസ്തമാണെന്നും ഭാൎഗ്ഗവി അക്കാലത്തുതന്നെ മനസ്സിലാക്കീട്ടുണ്ടായിരുന്നു. മാധവൻപിള്ള തറവാട്ടു ഭരണം കയ്യേറ്റതിന്റെ ശേഷമുള്ള അയാളുടെ ചരിത്രത്തേയും അവിടുത്തുകാർ കൊണ്ടാടുന്നതായി അവൾ ധാരാളം കേട്ടിട്ടുണ്ട്. അക്കാലത്തൊക്കെ മാധവൻപിള്ളയെക്കുറിച്ച് ഭാൎഗ്ഗവിയ്ക്കു കേവലം ഒരു ബഹുമാനം മാത്രമാണുണ്ടായിരുന്നത്. ഒരുകാലത്തും തനിക്ക് രവിമംഗലത്തുകാരല്ലാതെ വേറെ ബന്ധു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/103&oldid=157980" എന്ന താളിൽനിന്ന് ശേഖരിച്ചത്